വോഗിന്റെ മുഖചിത്രമായി എത്തുന്ന ഈ സുന്ദരിയ്ക്ക് ഒരു പ്രത്യേകത ഉണ്ട്....!!! അപൂർവ്വ ചിത്രം
ലിംഗ് സമത്വത്തിനായി ലോകമെമ്പാടും നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയാണ് വോഗും.
പാരിസ്: പ്രശസ്ത ലൈഫ് സ്റ്റൈല്‍ മാഗസിന്‍ ആയ വോഗിന്റെ മാര്‍ച്ച് ലക്കത്തിന് ഒരു പ്രത്യേക ഉണ്ട്. ഒരു ട്രാന്‍സ് ജന്‍ഡര്‍ ആണ് മാഗസിന്റെ കവര്‍ ചിത്രമായി എത്തുന്നത്. ആദ്യമായാണ് ഒരു ട്രാന്‍സ്ജന്‍ഡര്‍ ഫ്രഞ്ച് മാഗസിന്റെ മുഖചിത്രമാകുന്നത്.
ലിംഗസമത്വത്തിനായി ലോകത്താകമാനം നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണഅര്‍പ്പിച്ചാണ് ഈ പരിഷ്‌ക്കാരമെന്ന് വോഗ് പ്രതിനിധികള്‍ പറയുന്നു.

പ്രശസ്ത ഫ്രഞ്ച് മോഡല്‍ ആയ വാലന്റീന സാമ്പയോ ആണ് മുഖചിത്രമായി എത്തുന്നത്. ശരീരം കൊണ്ടും മനസ്സ് കൊണ്ടും സുന്ദരിയാണ് ഇവള്‍ എന്നാണ് ടൈറ്റില്‍ നല്‍കിയിരുന്നത്. 22കാരിയയാ വാലന്റീനയുടെ ആദ്യ മേജര്‍ ഫോട്ടോ ഷൂട്ട് ആണ് ഇത്.

അറിയപ്പെടുന്ന മോഡല്‍ ആണെങ്കിലും ആണ്‍കുട്ടിയായാണ് വാലന്റീന ജനിച്ചത്. ലിംഗ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെയാണ് ഇവര്‍ പെണ്ണായത്.

ലിംഗ് സമത്വത്തിനായി ലോകമെമ്പാടും നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയാണ് വോഗും. ലിംഗ നീതി ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ വിജയത്തില്‍ എത്തിമെന്നാണ് പ്രതീക്ഷയെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് ഇമാനുലി ആല്‍ട്ട് കത്തില്‍ വ്യക്തമാക്കി.

പ്ലേ ബോയ്, ടൈം മാഗസിനുകള്‍ ട്രാന്‍സ് ജന്‍ഡറകളുടെ ഫോട്ടോകള്‍ മുഖംചിത്രം ആക്കിയിട്ടുണ്ട്. ഒപ്പം മലയാളത്തിലെ പ്രശസ്തമായ 'വനിത' യും ട്രാന്‍സ് ജന്‍ഡര്‍ ആയ ദീപ്തിയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.












Click it and Unblock the Notifications