എന്തുകൊണ്ട് കബാലി കാണണം.. ഇതാ 5 കാരണങ്ങള്‍... രജനി മാനിയയ്ക്ക് പിന്നില്‍ ഇതാണ്...

ഇന്ത്യയില്‍ ഇതുവരെ ഒരു സിനിമയ്ക്കും ഇതുപോലെ ഒരു സ്വീകരണം കിട്ടിയിട്ടുണ്ടാകില്ല. പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രങ്ങളുണ്ടാകാം. എന്നാല്‍ നാടും നഗരവും റിലീസിന് പോലും മുന്‍പേ ഇതുപോലെ ആഘോഷിച്ച ഒരു സിനിമ ഉണ്ടാകില്ല - സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലിയെക്കുറിച്ചാണ് പറയുന്നത്. കൊട്ടകയിലെത്തുന്നതിന് മുമ്പേ ചിത്രം മുടക്കുമുതലിനെക്കാള്‍ 130 കോടി വാരിക്കഴിഞ്ഞു.

എന്തുകൊണ്ടാണ് ആളുകള്‍ കബാലി എന്ന് കേള്‍ക്കുമ്പോള്‍ ഇത്രയ്ക്കങ്ങ് ആവേശം കൊള്ളുന്നത്. ഒരു മെഗാസ്റ്റാര്‍ ചിത്രം എന്നതിനപ്പുറം കബാലിയില്‍ എന്താണ് ഉള്ളത്. സംശയം ന്യായമാണ്. എന്നാല്‍ കബാലിയില്‍ ആവേശം കൊള്ളേണ്ട കുറച്ചധികം കാര്യങ്ങളുണ്ട് എന്നത് തന്നെയാണ് സത്യം. എന്തുകൊണ്ട് കബാലി കാണണം എന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള 5 കാരണങ്ങള്‍ ഇതാ...

രജനീ മാനിയ

രജനീ മാനിയ

ആരാണ് കബാലിയിലെ നായകന്‍. രജനീകാന്ത്. ആരാണ് രജനീകാന്ത് ഇന്ത്യയില്‍ ഏറ്റവും അധികം ഫാന്‍ ബേസുള്ള നായകന്‍. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലുമുണ്ട് രജനീകാന്തിന് ഫാന്‍സ്. 2016 ല്‍ പുറത്തിറങ്ങുന്ന ആദ്യത്തെ രജനി ചിത്രം കൂടിയാണ് കബാലി. ബാഷ പോലെ മറ്റൊരു അധോലോക നായകന്റെ കഥയുമായാണ് രജനികാന്ത് ഇത്തവണ എത്തുന്നത്.

കബാലീശ്വരന്റെ കഥ

കബാലീശ്വരന്റെ കഥ

കബാലീശ്വരന്‍ ശിവനാണ്. പക്ഷേ ശിവന്റെ കഥയല്ല കബാലി. കബാലീശ്വരന്‍ എന്ന പേരുള്ള ചെന്നൈ ഡോണിന്റെ കഥയാണത്രെ ഇത്. മലേഷ്യയായിരുന്നു കബാലീശ്വരന്റെ തട്ടകം. മലേഷ്യയിലെ തമിഴര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു കബാലീശ്വരന്‍.

പാ രഞ്ജിത്തിന്റെ സംവിധാനം

പാ രഞ്ജിത്തിന്റെ സംവിധാനം

അധികം ചിത്രങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും പാ രഞ്ജിത്തിന് ഒരു മിനിമം ഗാരണ്ടിയുണ്ട്. നിലവാരമുള്ള കഥകളേ എടുക്കൂ എന്നതാണ് അതിലൊന്ന്. മനോഹരമായ കഥപറച്ചിലും ട്വിസ്റ്റുകളുമായി ഒരു രഞ്ജിത് ടച്ച് സിനിമയ്ക്ക് കൊടുക്കാന്‍ ഈ സംവിധായകന് കഴിയും. കബാലി ഒരു ഗുണ്ടല്ല എന്ന് ആരാധകര്‍ക്ക് തോന്നാന്‍ രഞ്ജിത്തും ഒരു കാരണമാണ്

ഫ്രഷാണ് ടീം

ഫ്രഷാണ് ടീം

രജനീ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന എ ആര്‍ റഹ്മാന്‍ പോലും ഇത്തവണത്തെ ടീമില്‍ ഇല്ല. പകരം വന്നിരിക്കുന്നത് സന്തോഷ് നാരായണന്‍. സന്തോഷിന്റെ നെരുപ്പ് ഡാ ഇതിനോടകം വലിയ ഹിറ്റായിക്കഴിഞ്ഞു. മുംബൈയില്‍ നിന്നുള്ള നായിക നടി രാധിക ആപ്‌തെ മുതല്‍ ഇങ്ങനെ നിരന്നുകിടക്കുന്നു കബാലി ടീമിലെ ഫ്രഷ്‌നെസ്.

ടീസര്‍ കണ്ടാലറിഞ്ഞൂടെ

ടീസര്‍ കണ്ടാലറിഞ്ഞൂടെ

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നാണ് ചൊല്ല് അങ്ങിനെയാണ് കാര്യങ്ങളെങ്കില്‍ ടീസര്‍ കണ്ടാല്ർ ചിത്രത്തെപ്പറ്റി ഒരു ധാരണയൊക്കെ കിട്ടണം. മാസ് മൂവ്‌മെന്റുകളുമായിട്ടാണ് കബാലിയുടെ ടീസര്‍ പുറത്തുവന്നത്. രജനീകാന്ത് എന്ന് കയ്യൊപ്പിട്ട നീക്കങ്ങള്‍ പ്രതീക്ഷിച്ച പോലെ സിനിമയിലും ഉണ്ടെങ്കില്‍ കബാലിയെ പിന്നെ പിടിച്ചാല്‍ കിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+