ടിഎന്‍ജിക്ക് നിരസിക്കേണ്ടി വന്ന അവാര്‍ഡും ശ്രീകണ്ഠന് നായരുടെ മറുപടിയും വൈറലാകുന്നു
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ടി എന്‍ ഗോപകുമാറിന്റെ അന്ത്യം. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്ന അദ്ദേഹം 58ആം വയസ്സിലാണ് അന്തരിച്ചത്. ടി എന്‍ ഗോപകുമാറിന്റെ കണ്ണാടി മലയാളം ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയാണ്. 'കണ്ണാടി വീണ്ടും വരുമ്പോള്‍' എന്ന ടി എന്‍ ജിയുടെ തുടക്കം ഏറെ പ്രശസ്തമായിരുന്നു.
ടി എന്‍ ഗോപകുമാര്‍ അന്തരിച്ചു എന്ന് വാര്‍ത്ത കേട്ട് സോഷ്യല്‍ മീഡിയയ്ക്കും സങ്കടം അടക്കാനാകുന്നില്ല. അസാമാന്യ നന്മകള് സൂക്ഷിച്ചിരുന്ന ഒരു ജേര്‍ണലിസ്റ്റ് എന്ന് ആളുകള്‍ ടി എന്‍ ജിയെ ഓര്‍ക്കുന്നു. ശ്രീകണ്ഠന് നായര്‍ തുടങ്ങിയ ഫ്ലവേഴ്സ് ചാനലിന്റെ അവാര്‍ഡ് കഴിഞ്ഞ ദിവസം ടി എന്‍ ജിക്ക് ലഭിച്ചിരുന്നെങ്കിലും മാനേജ്മെന്റ് തടഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ആ അവാര്‍ഡ് സ്വീകരിക്കാനായില്ല.
ടി എന്‍ ജിയെക്കുറിച്ചും സ്വീകരിക്കാതെ പോയ ആ അവാര്‍ഡിനെക്കുറിച്ചും ശ്രീകണ്ഠന് നായര്‍ പറയുന്ന മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാണൂ...

കണ്ണാടിക്ക് രണ്ട് ലക്ഷം
ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്യുന്ന കണ്ണാടി എന്ന പ്രതിവാര വാര്‍ത്താ വിശകലന പരിപാടിക്ക് രണ്ട് ലക്ഷം രൂപയാണ് ഫഌവേഴ്സ് ടി വി അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നത്. ടി എന്‍ ഗോപകുമാറാണ് ഈ പരിപാടിയുടെ അവതാരകന്.

അവാര്‍ഡ് നിരസിച്ചു
മാനേജ്മെന്റില്‍ നിന്നും അനുമതി കിട്ടാത്തതിനാല്‍ ടി എന്‍ ഗോപകുമാര്‍ അവാര്‍ഡ് നിരസിക്കുകയായിരുന്നു. ഇക്കാര്യം ഫഌവേഴ്സ് ടി വിയുടെ അവാര്‍ഡ് പരിപാടിയില്‍ ശ്രീകണ്ഠന് നായര്‍ തുറന്നുപറഞ്ഞു

പറഞ്ഞത് വേദനയോടെ
ടി എന്‍ ജി എന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ, ഒരു സ്കൂള്‍ ടീച്ചര്‍ കുട്ടിയെ അനുസരിപ്പിക്കുന്നത് പോലെ ഏഷ്യാനെറ്റ് നിയന്ത്രിച്ചു എന്ന കാര്യം വേദനയോടെയാണ് ശ്രീകണ്ഠന് നായര്‍ പറഞ്ഞത്

നിരസിച്ചത് ടി എന്‍ ജി മാത്രമല്ല
മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള അവാര്‍ഡ് മനോരമയുടെ ഷാനി പ്രഭാകരനും സീരിയലിനുള്ള അവാര്‍ഡ് ഏഷ്യാനെറ്റും നിരസിച്ചിരുന്നു. അതേസമയം മറ്റ് ചാനലുകള്‍ അവാര്‍ഡ് പരിപാടിയോട് സഹകരിച്ചു

രക്തം വീണ ചാനലുകള്‍
സഹകരിക്കാതിരുന്ന രണ്ട് ചാനലുകളിലും തന്റെ രക്തം വീണിട്ടുണ്ട് എന്നാണ് ശ്രീകണ്ഠന് നായര്‍ പറയുന്നത്. ടി എന്‍ ജിയുടെ മരണശേഷം ഈ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വളരെയധികം ഷെയര്‍ ചെയ്യപ്പെടുകയാണ്.

അവാര്‍ഡ് തുക എന്ത് ചെയ്തു
വിവിധ അവാര്‍ഡുകളിലായി നിരസിക്കപ്പെട്ട മൂന്നര ലക്ഷം രൂപ സാമൂഹ്യപ്രവര്ത്തനങ്ങള്ക്കായി ഫഌവേഴ്സ് ടി വി സംഭാവന ചെയ്തു. തങ്ങളോട് സഹകരിക്കാതിരുന്നത് മോശമായിപ്പോയി എന്ന് മനോരമയോടും ഏഷ്യാനെറ്റിനോടും പറയാനും ശ്രീകണ്ഠന് നായര്‍ മടിച്ചില്ല
വീഡിയോ കാണൂ
ഫഌവേഴ്സ് ടി വി അവാര്‍ഡ് നൈറ്റില്‍ ശ്രീകണ്ഠന് നായര്‍ സംസാരിക്കുന്ന വീഡിയോ കാണൂ..

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications