നമ്മുടെ തങ്കുവിന് യൂസഫലി സാറിന്റെ സ്നേഹ സമ്മാനം; ഇവന് തങ്കച്ചനല്ല പൊന്നച്ചനാണെന്ന് ആരാധകര്‍
ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയായ സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഷോയില്‍ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാര്ക്ക് ആരാധകര്‍ ഏറെയാണ്. അടുത്തിടെ ഷോയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായെങ്കിലും സ്ഥിരം പ്രേക്ഷകര്‍ അതൊന്നും കാര്യമാക്കാതെ പരിപാടിക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്.

സ്റ്റാര്‍ മാജിക് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് തങ്കച്ചന് വിതുര. ഷോയില്‍ എല്ലാവരും തങ്കച്ചനെ തങ്കു എന്നാണ് വിളിക്കുന്നത്. കൗണ്ടര്‍ കോമഡികളിലൂടെയും മികച്ച സ്കിറ്റുകളിലൂടെയാണ് താരം ഒട്ടേറെ ആരാധകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ തങ്കച്ചന്റെ ആരാധകര്‍ക്ക് ഏറ്റവും സന്തോഷം നല്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. താരത്തിന് പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ കയ്യില്‍ നിന്നും ലഭിച്ച സ്നേഹ സമ്മാനത്തെ കുറിച്ചായിരുന്നു ആ വാര്‍ത്ത.

നടനും സംവിധായകനുമായ നാദിര്‍ഷയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തങ്കച്ചന് വിതുര എന്ന കലാകാരന് ബഹുമാന്യനായ യൂസഫലി സാറിന്റെ സ്നേഹസമ്മാനം എന്ന കുറിപ്പപ നാദിര്‍ഷ പങ്കുവച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. യൂസഫലിയില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്ന തങ്കച്ചന്റെ ചിത്രമാണ് നാദിര്‍ഷ പങ്കുവച്ചത്. ചിത്രം വൈറലായതോടെ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

തങ്കച്ചനെ അഭിനന്ദിച്ച് ആരാധകര്‍ പങ്കുവച്ച കമന്റുകള്‍ ഇങ്ങനെയാണ്, തങ്കു.സംസ്ഥാന അവാര്‍ഡും, നാഷണല്‍ അവാര്‍ഡും വാങ്ങുന്ന കാലം വിദൂരമല്ല. സഭാ കമ്പം ഇല്ലാത്ത അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ടാല്‍ അറിയാം ഒരു മികച്ച നടന് ആണെന്ന് അനിയന് കുട്ടന് എന്നയാള്‍ കുറിച്ചു. സ്റ്റാര്‍ മാജിക്കില്‍ നല്ലോണം കഷ്ടപ്പെടുന്ന കലാകാരന് തങ്കച്ചനല്ല അവന് പൊന്നച്ഛനാ. ഏതു വേഷവും തങ്കച്ചന് നിമിഷ നേരത്തില്‍ ചെയ്യാന്‍ കഴിയും.. ഈശ്വരന് കൂടുതല്‍ അംഗീകാരങ്ങള്‍ ഈ കലാകാരനു നല്കട്ടെ.

തങ്കച്ചന് അന്നും ഇന്നും ആര്‍ക്കും ഒരു ശല്യമില്ലാതെ.. തന്റെതായ ശൈലിയിലൂടെ ജനങ്ങളുടെ മനസ് കീഴടക്കിയ.. കലാകാരന് ബിഗ് സല്യൂട്ട്. സ്റ്റാര്‍ മാജിക്കില്‍ നല്ലോണം കഷ്ടപ്പെടുന്ന കലാകാരന് തങ്കച്ചനല്ല അവന് പൊന്നച്ഛനാ. ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ എല്ലാ ഐശ്വര്യങ്ങളും ഈശ്വരന് നിറക്കട്ടെ ആയിരമായിരം ആശംസകള്‍ മുത്തേ.

സ്റ്റാര്‍ മാജിക് എന്ന പരിപാടി ജനഹൃദയങ്ങളിലെ നേടിയിട്ടുണ്ടെങ്കില്‍ അതിലൊരു പങ്ക് തങ്കച്ചനും, ബിനു അടിമാലിക്കും ഉള്ളതാണ്. ഇവര്‍ രണ്ടുപേരും വ്യത്യസ്ത പെര്‍ഫോമന്‍സ് ലൂടെ കാണികളെ ചിരിപ്പിക്കുന്നു. ഇപ്പോള്‍ തങ്കച്ചന്‍ന്റെ കഴിവിനെ പ്രവാസി ബിസിനസുകാരന്, നമ്മുടെ നാട്ടുകാരന് യൂസഫലി ഇക്കാ വരെ അംഗീകരിക്കുന്നു. സ്റ്റാര്‍ മാജിക് അവതാരകക്കും നല്ല പങ്കുണ്ട്, അവര്‍ നന്നായി തങ്കച്ചനെ പ്രമോട്ട് ചെയ്യുന്നുണ്ട്. തങ്കച്ചന് കിട്ടിയ അംഗീകാരത്തിന് അനുമോദനങ്ങള്‍ ഉടെ പൂച്ചെണ്ടുകള്‍ എന്നിങ്ങനെയാണ് അഭിനന്ദന കമന്റുകള്‍.

തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്. കുട്ടിക്കാലം മുതല്‍ പാട്ടിനോടും മിമിക്രിയോടും ഡാന്‍സിനോടും കമ്പമുള്ള തങ്കച്ചന്, സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് താരത്തെ കൂടുതല്‍ പേര് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ തങ്കു എന്ന ചെല്ലപ്പേരിലാണ് തങ്കച്ചന് അറിയപ്പെടുന്നത്. കൂടാതെ മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന ഷോയും തങ്കച്ചന്റെ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications