മാണി രാജിവച്ചാലും പണി മുരളീധരന് തന്നെ!!! ബിജെപിയുടെ ഒരു കഷ്ടകാലം
കേരളത്തിലെ ബിജെപിയുടെ അവസ്ഥ തദ്ദേശ തിരഞ്ഞെടുപ്പില്‍ അല്‍പം ഒന്ന് മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ ബാര്‍ കോഴയില്‍ കെഎം മാണി രാജി വച്ചതോടെ അതെല്ലാം പോയി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്. കാരണം എന്തെന്നോ...? ബിജെപി അധ്യക്ഷന്‍ വി മുരധീരന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് വിഷയം.
കെഎം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ആരംഭിയ്ക്കും. നാളെ(നവംബര്‍ 11) എല്ലാ ജില്ലാ കളക്ടറേറ്റുകളിലേയ്ക്കും യുവ മോര്‍ച്ച മാര്‍ച്ച് നടത്തും. നവംബര്‍ 12 ന് സംസ്ഥാന സെക്രട്ടേറിയറ്റിലേയ്ക്ക് മാര്‍ച്ച് നടത്തും- ഇങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് മുരളീധരന്‍ ഇട്ടത്. ഇതിനെന്താ കുഴപ്പം?
ഒറ്റ നോട്ടത്തില്‍ ഒരു കുഴപ്പവും ഇല്ല. പക്ഷേ മുമ്പ് വനം കൈയ്യേറ്റം സംബന്ധിച്ച് ഒരു ഓര്‍ഡിനന്‍സ് വന്നപ്പോള്‍ അതിനെതിരെ സമരം പ്രഖ്യാപിയ്ക്കാന്‍ മുരളീധരനും കെ സുരേന്ദ്രനും ഒരു പത്ര സമ്മേളനം വിളിച്ചിരുന്നു. അതോര്‍ത്താല്‍ സംഗതി പിടികിട്ടും!!!
|
കാരണം ഇതാണേ
മുരളീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതുകൊണ്ടാണ് കെഎം മാണി രാജിവച്ചതെന്നാണ് പരിഹാസം. വനം കൈയ്യേറ്റങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷം മുരളീധരനും സുരേന്ദ്രനും കൂടി സമരം പ്രഖ്യാപിയ്ക്കാന്‍ ഒരു പത്ര സമ്മേളനം വിളിച്ചിരുന്നു. അത് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ട്രോളുകള്‍.

തളരരുത് രാമന്‍കുട്ടീ
എന്തെങ്കിലും ഒരു സമരം നടത്താന്‍ ബിജെപി തീരുമാനിച്ചാല്‍ മതി, ആ പ്രശ്‌നം അങ്ങ് പരിഹരിയ്ക്കപ്പെടും. ഒരു സമരം പോലും ചെയ്യാന്‍ പറ്റാത്ത ഗതികേട്!!!

ഇതാണോ സത്യം
പ്രതിപക്ഷവും കോടതിയും മാധ്യമങ്ങളും എല്ലാം ചേര്‍ന്ന് മാണിയെ രാജിവപ്പിച്ചു എന്നാണല്ലോ പറയുന്നത്. സത്യത്തില്‍ വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണത്രെ രാജിയ്ക്ക് പ്രചോദനമായത്!!!

രമേശേ, സുരേഷേ
സമയം കഴിഞ്ഞ് കാര്യങ്ങള്‍ ചെയ്യുന്നവരെ രമേശേ എന്നും , സുരേഷേ എന്നും വിളിയ്ക്കാമെങ്കില്‍ ഈ ട്രോള്‍ കിറുകൃത്യമാണെന്ന് പറയേണ്ടിവരും.

സ്വാതന്ത്ര്യ സമരം
സ്വാതന്ത്ര്യസമരകാലത്ത് വി മുരളീധരന്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനേയും ഒരു സ്റ്റാറ്റസ് പ്രതീക്ഷിയ്‌ക്കേണ്ടി വന്നേനെ!!!

ഉമ്മന്‍ ചാണ്ടിയെ രാജിവപ്പിയ്ക്കാന്‍
ഉമ്മന്‍ ചാണ്ടിയെ രാജിവപ്പിയ്ക്കാന്‍ ഒരു സൂത്രമുണ്ടത്രെ.... ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നാളെ ഒരു പ്രക്ഷോഭം തുടങ്ങാന്‍ വി മുരളീധരന്‍ ആഹ്വാനം ചെയ്താല്‍ മതിയെന്ന്!!!

ഇതാണ് ഗതി
അടുത്തിടയായി ഇത് തന്നെയാണോ ബിജെപിയുടെ ഗതി?

അനുയായികള്‍ ഞെട്ടിയോ
മാണി രാജിവച്ച് പോയതിന് ശേഷവും വി മുരളീധരന്‍ ആ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിട്ടില്ല. അനുയായികള്‍ അമ്പരന്നുകാണും അല്ലേ

മാര്‍ച്ച് നടത്തിയിരുന്നേല്‍
പണ്ട് ഓര്‍ഡിനന്‍സ് പിന്‍വലിച്ചത് അറിയാതിരുന്നത് പോലെ മാണിയുടെ രാജിക്കാര്യം അറിയാതിരുന്നിരുന്നെങ്കില്‍ എന്ത് സംഭവിയ്ക്കുമായിരുന്നു?

ഇതാണോ ഗതികേട്
സത്യത്തില്‍ ആ ഫേസ്ബുക്ക് പോസ്റ്റ് അങ്ങ് പിന്‍വലിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളു.

ഇനി പോസ്റ്റ് ചെയ്യൂല്ലേ...
ഇനി ഒരു സമരത്തിന് ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ വി മുരളീധരന്‍ ഒന്ന് അറയ്ക്കും എന്ന് ഉറപ്പാണ്.

ആരാ അത്?
എന്തൊക്കെ ആയാലും ഈ വിഷയത്തില്‍ ഇങ്ങനെയൊക്കെ കളിയാക്കേണ്ട ആവശ്യം വല്ലതും ഉണ്ടോ എന്നാണ് ബിജെപിക്കാരുടെ ചോദ്യം.

തളര്‍ത്തരുത്
ഇങ്ങനെ തളര്‍ത്തുന്നത് ശരിയാണോ?


Click it and Unblock the Notifications
