കുടിയന്മാരെ ഇങ്ങനെ പറ്റിക്കാമോ.. ഒരേ കുപ്പിക്ക് രണ്ടിടത്ത് രണ്ട് വില... പൊളിച്ചടുക്കിയ വീഡിയോ വൈറൽ!!

  • By: Kishor
Subscribe to Oneindia Malayalam

ബീവേറേജിൽ നിന്നും കുപ്പി വാങ്ങുമ്പോൾ പറ്റിക്കപെടാറുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാകുന്നു. തിരക്കിനിടയിൽ എങ്ങെനെയെങ്കിലും സാധനം കിട്ടിയാൽ മതി എന്ന് തോന്നുന്ന സാദാ കുടിയന്മാരെ പറ്റിക്കുന്ന ബീവറേജുകളെക്കുറിച്ചാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ജൂലൈ 29ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഏതാണ് പതിനൊന്നായിരത്തിൽപ്പരം പേരാണ് ഇത് വരെ ലൈക്ക് ചെയ്തത്.

ബില്ലിലെ തിരിമറി

ബില്ലിലെ തിരിമറി

ബിവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങിയ ശേഷം, ബില്ലിലെ തിരിമറിയെക്കുറിച്ച് ഒരാൾ പരാതിപ്പെടുന്നതാണ് വീഡിയോയിൽ കാണുന്നത്

പലയിടത്ത് പല വില

പലയിടത്ത് പല വില

ബില്ലിൽ സീല് വെക്കരുതെന്നും ഇയാൾ പറയുന്നു. കഴിഞ്ഞ ദിവസം മറ്റൊരു ബിവറേജ് ഷോപ്പിൽ നിന്നും വാങ്ങിയപ്പോൾ ഇതേ ബ്രാൻഡ് മദ്യത്തിന് മറ്റൊരു വിലയായിരുന്നല്ലോ എന്നാണ് പരാതി.

270 മുന്നൂറായി

270 മുന്നൂറായി

ഇതേ സാധനം പൂഞ്ഞാറിലെ ബിവറേജ് ഷോപ്പിൽ നിന്നും വാങ്ങിയപ്പോൾ ഇതിന് 270 രൂപ മാത്രമേ കൊടുത്തിട്ടുള്ളൂ എന്ന് ബില്ല് കാണിച്ച് ഇദ്ദേഹം പറയുന്നു. എന്നാൽ ഇവിടെ 300 രൂപയാണ് ചോദിക്കുന്നത്.

ഇതാണോ സീല്?

ഇതാണോ സീല്?

സീല് എന്ന പേരിൽ ബില്ലിൽ മഷി തേച്ച് തരുകയാണോ നിങ്ങൾ ചെയ്യുന്നത് എന്ന് അടുത്ത ചോദ്യം. ബില്ലടിച്ച ശേഷം സാധനം തീർന്നുപോയി എന്ന് പറഞ്ഞ് മറ്റൊരു ബ്രാൻഡ് മദ്യം കൊടുക്കാനും ശ്രമം നടന്നു.

പുതിയ കാര്യമല്ല

പുതിയ കാര്യമല്ല

വീഡിയോ വൈറലായതോടെ തങ്ങൾക്കും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് പലരും രംഗത്ത് വന്നു. പല സ്ഥലത്തും പല വില വാങ്ങുന്നത് ബിവറേജ് ഔട്ട് ലെറ്റുകളിൽ പുതിയ കാര്യം അല്ലത്രെ.

വീഡിയോ കാണാം

വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോ കാണാം...

English summary
Fraudulent in beverage outlet video goes viral in social media.
Please Wait while comments are loading...