ബിഗ് ബോസ് സീസൺ 5 ലെ ഇഷ്ടപ്പെട്ട 2 മത്സരാർത്ഥികൾ ഇവരെന്ന് ഫുക്രു; മോഹൻലാലുമായുള്ള പോരാട്ടത്തെ കുറിച്ചും
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തനിക്ക് താത്പര്യം തോന്നിയ മത്സരാർത്ഥികളെ കുറിച്ച് മനസ് തുറന്ന് ബിഗ് ബോസ് സീസൺ 3 താരം ഫുക്രു. രണ്ട് മത്സരാർത്ഥികളോടാണ് തനിക്ക് ഇപ്പോൾ ഇഷ്ടം തോന്നുന്നതെന്നും അതിന് കാരണവുമുണ്ടെന്ന് ഫുക്രു പറയുന്നു. ലെറ്റ്സ് ടോക്ക് മലയാളം യുട്യൂബ് ചാനലിനോടാണ് ഫുക്രുവിന്റെ പ്രതികരണം. വായിക്കാം
ഇത്തവണത്തെ ബിഗ് ബോസ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു. കാരണം ഒന്നിനൊന്ന് മെച്ചപ്പെട്ട കുറച്ചൂടെ അഗ്രസീവ് ആയ മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസിൽ വന്നത്. ഈ സീസണിൽ ആരെയാണ് ഇഷ്ടം എന്ന് പറയായിട്ടില്ല. ഒരു 30 ദിവസമൊക്കെ ആയാലെ അത് പറയാൻ കഴിയൂ. ഓരോരുത്തരെ നീരീക്ഷിച്ച് വരികയാണ്. പക്ഷേ ഈ സീസണിൽ എല്ലാവരും വാദിക്കാൻ തയ്യാറായി നിൽക്കുന്നവരാണ്. എന്നാൽ രണ്ട് പേർ ഉണ്ട് ഒന്നും ബാധിക്കാതെ മുന്നോട്ട് പോകുന്നവർ. ഒന്ന് ലച്ചുവും മറ്റൊന്ന് റിനോഷുമാണ്.

പൊതുവെ അവരോട് ഒരു ഇഷ്ടം തോന്നും.
റിനോഷ് പൊതുവെ ഒരു ചിൽ വൈബാണ്. എല്ലാവരും പുറത്ത് തല്ലുണ്ടാക്കുമ്പോൾ പ്രശ്നമൊന്നും ഇല്ലാതെ നിൽക്കുന്നവരോട് പൊതുവെ നമ്മുക്കൊരു ചാഞ്ചാട്ടം വരും. ആ ഒരു തരത്തിൽ നോക്കിയാൽ റിനോഷിനെ ഇഷ്ടമാണ്. പുള്ളിയുടെ ഒരു ആറ്റിറ്റ്യൂഡ് ഇഷ്ടമാണ്.
റിനോഷ് വല്ലപ്പോഴുമേ സംസാരിക്കുകയുള്ളൂവെങ്കിലും സംസാരിക്കുന്ന കാര്യങ്ങൾ ക്ലിയർ ആയി സംസാരിക്കുന്ന ആളാണ്, നല്ല കാര്യങ്ങളുമാണ്. ദേവുവിന്റെ ഗെയിം സ്ട്രാറ്റജിയാണോയെന്ന് അറിയില്ല, അവർ ഇപ്പോൾ പക്ഷേ നിൽക്കുന്ന രീതി ശരിയാണെന്ന് തോന്നിയിട്ടില്ല.
പ്രേക്ഷകർ കാണുന്നത് പോലെ അല്ല ഒരിക്കലും ബിഗ് ബോസിൻറെ അകം.
ബിഗ് ബോസിൽ നടക്കുന്ന എല്ലാകാര്യങ്ങളും പ്രേക്ഷകരെ കാണിക്കില്ല. ഓരോ സ്റ്റോറി ലൈൻ വെച്ച് ഒരു കണ്ടന്റ് ഉണ്ടാക്കിയാണ് പ്രേക്ഷകരെ കാണിക്കുന്നത്. ഞാനും രജത് കുമാറും തമ്മിൽ ഫിസിക്കൽ ടാസ്കിനിടയിലാണ് ഉന്തും തള്ളുമുണ്ടാകുന്നത്. അതൊരിക്കലും അതുകൊണ്ട് തന്നെ ഞങ്ങളെ രണ്ട് പേർക്കും പ്രശ്നമായില്ല. എന്നാൽ മറ്റൊരു അവസരത്തിലാണ് അത് ഉണ്ടായതെങ്കിൽ ഞങ്ങളെ പുറത്താക്കിയേനെ.
ഷോയ്ക്കിടയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ മറ്റൊരു മത്സരാർത്ഥി മാനിപ്പുലേറ്റ് ചെയ്ത് സംസാരിച്ചപ്പോഴാണ് ഞാനും ലാലേട്ടനും തമ്മിൽ സംസാരം ഉണ്ടാകുന്നത്. അറിയാതെ സംഭവിച്ചൊരു കാര്യമായിരുന്നു അത്.
നമ്മുടെ യഥാർത്ഥ സ്വഭാവം നമ്മൾ എപ്പോഴും കാണിക്കണമെന്നില്ല, നമ്മുടെ മൂഡിന് അനുസരിച്ച് നമ്മൾ പെരുമാറിയാൽ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ഒരു ക്യാരക്ടർ ബിൽഡ് ചെയ്ത് അവിടെ പോയി കളിക്കാമെന്നൊക്കെ തീരുമിച്ചാൽ പരമാവധി 20 ദിവസമൊക്കെ പിടിച്ച് നിൽക്കാം. അതിനപ്പുറം സാധിക്കില്ല. ആദ്യം കത്തിയവരൊക്കെ അണയുകയും ആദ്യം മൗനം പുലർത്തിയവരൊക്കെ പിന്നെ കത്തുകയും ചെയ്യും.
ബിഗ് ബോസിൽ ഇഷ്ടപ്പെട്ട സീസൺ എന്നത് സീസൺ ഫോർ ആണെന്നായിരുന്നു പ്രേക്ഷകരുടെ പ്രതിനിധികളായ അഭിമുഖങ്ങളിൽ പങ്കെടുത്തവരിൽ ഒരാൾ പറഞ്ഞത്. ഇഷ്ടപ്പെട്ട മത്സരാർത്ഥി റിയാസ് സലീം ആയിരുന്നു.ഒരു വൈൽഡ് കാർഡ് എന്ന നിലയിൽ അവതരിപ്പിക്കാൻ സാധിച്ചൊരു മത്സരാർത്ഥിയായിരുന്നു റിയാസ്. അതുവരെയുള്ള ഷോയെ തന്നെ മാറ്റി മറിക്കാൻ കെൽപ്പുള്ളയാളായിരുന്നു', അവർ പറഞ്ഞു.
റിയാസ് സലീമിനെ പോലുള്ളവർ വൈൽഡ് കാർഡ് ആയി എത്തണം. അപ്പോൾ ബിഗ് ബോസ് ഗെയിം കുറച്ചൂടെ മുറുകും. മറ്റ് മത്സരാർത്ഥികളടുടെ ഗെയിമിനെ സ്വാധീനിക്കാനും അവർക്ക് സാധിക്കും', അവർ പറഞ്ഞു.












Click it and Unblock the Notifications