അശ്വമേധവുമായി ജിഎസ് പ്രദീപ് വീണ്ടും; ഓഡിഷന്‍ തുടങ്ങി
തിരുവനന്തപുരം: മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ അത്ഭുതമായിരുന്ന ഗ്രാന്റ് മാസ്റ്റര്‍ ജിഎസ് പ്രദീപിന്റെ അശ്വമേധം എന്ന പരിപാടി വീണ്ടുമെത്തുന്നു. കൈരളിയിലൂടെതന്നെയാണ് ജിഎസ്സിന്റെ വരവ്. പരിപാടിയുടെ ഓഡീഷന് കണ്ണൂരില്‍ തുടക്കമായി. ഓഡിഷന്റെ ആദ്യദിനം തന്നെ നൂറുകണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചത്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒട്ടേറെ പുതുമകളുമായാണ് അശ്വമേധം വീണ്ടുമെത്തുന്നത്. പരിപാടിയിലെ വിജയികള്‍ക്ക് ഓരോ ഘട്ടത്തിലും വന്‍ തുകയാണ് സമ്മാനമായി നല്‍കും. കൈരളി എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ സന്തോഷ് പാലിയാണ് അശ്വമേധം സംവിധാനം ചെയ്യുന്നത്. കണ്ണൂര്‍ ഓഡിഷനുശേഷം കോഴിക്കോട്, മഞ്ചേരി, പാലക്കാട്, ഏറണാകുളം, കോട്ടയം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലും ഓഡിഷന്‍ നിശ്ചയിച്ചിട്ടുണ്ട്.

കൈരളി ചാനലിന്റെ ആദ്യകാലങ്ങളില്‍ മലയാള പ്രേക്ഷകനെ ഏറ്റവും ആകര്‍ഷിച്ച പരിപാടികളിലൊന്നായിരുന്നു ജിഎസ് പ്രദീപ് അവതരിപ്പിച്ച അശ്വമേധം. റിവേഴ്‌സ് ക്വിസ്സിലൂടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തില്‍ വിജ്ഞാനത്തിന്റെ പുതിയൊരു ലോകം അദ്ദേഹം പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നുവെച്ചു. 2001 ജൂണ്‍ 21ന് ആയിരുന്ന അശ്വമേധം പരിപാടി ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇകെ നായനാര്‍ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍.
പിന്നീട് വര്‍ഷങ്ങളോളം അശ്വമേധം പരിപാടി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റി. ചാനല്‍ സ്റ്റുഡിയോ വിട്ട് വിവിധ ജില്ലകളിലെ പ്രത്യേക സ്ഥലങ്ങളിലും അശ്വമേധം നടത്തപ്പെട്ടു. പരിപാടി അവസാനിപ്പിച്ചശേഷം മറ്റു ചാനലുകളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു വന്ന ജിഎസ് പ്രദീപ് സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.


Click it and Unblock the Notifications
