ലൈംഗികവിദ്യാഭ്യാസം നിര്‍ബന്ധമാക്കിയാല്‍ എങ്ങനെയിരിക്കും; വീഡിയോ കാണൂ
ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണം എന്ന ആവശ്യത്തില്‍ ചില്ലറ വിവാദങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കകയാണ്. വര്‍ഷങ്ങളായുള്ള ഈ ആവശ്യത്തിന് ഇപ്രാവശ്യം ബജറ്റില്‍ പ്രത്യേക തുക അനുവദിച്ചു.
എന്നാല്‍ ലൈംഗിക വിദ്യാഭ്യാസം സ്‌കൂളില്‍ നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കും. കുട്ടികളുടെയും അധ്യാപകരുടെയും പ്രതികരണങ്ങള്‍ എത്തരത്തിലായിരിക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന ക്ലാസില്‍ അദ്ധ്യാപികയ്ക്ക് അല്ലെങ്കില്‍ ഒരു അദ്ധ്യാപകന് എങ്ങനെ ക്ലാസെടുക്കാന്‍ കഴിയും തുടങ്ങി ഒത്തിരി സംശയം ജനങ്ങള്‍ക്കുണ്ട്.

ഈ സംഭവത്തെ ആസ്പദമാക്കി രസകരമായ ഒരു വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു. ഈസ്റ്റ് ഇന്ത്യ കോമഡിയാണ് വീഡിയോ പുറത്തിറക്കിയത്. വെറും എട്ട് മിനിട്ടുകൊണ്ട് ഈ വിഷയം സ്‌കൂളില്‍ പഠിപ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് നര്‍മ്മത്തില്‍ കലര്‍ന്ന് പറഞ്ഞു തരുന്നതാണ് വീഡിയോ.
'സെക്‌സ് എജുക്കേഷന്‍ ഇന്‍ ഇന്ത്യ' എന്ന പേരില്‍ സപന്‍ വര്‍മായാണ് ഇത് സംവിധാനം ചെയ്ത്. ആനക്കൊണ്ടയെയും ഗോഡ്‌സില്ലയെയും പോലെ ലൈംഗികത എന്നത് ഒരു മിത്ത് മാത്രമാണെന്ന് വീഡിയോയില്‍ പറയുന്നു. ലൈംഗികവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും വീഡിയോ ചര്‍ച്ച ചെയ്യുന്നുണ്ട്.
ആരെയും കളിയാക്കില്ല വീഡിയോ എന്നാണ് അടിക്കുറുപ്പ്. പക്ഷെ ഫലത്തില്‍ ബി ജെ പി സര്‍ക്കാറിനെയും ഹര്‍ഷ വര്‍ദ്ധന്റെ പ്രസ്താവനയെയും കളിയാക്കുകയല്ലേ എന്ന് കാഴ്ചക്കാര്‍ക്ക് ചെറുതായൊരു സംശയം തട്ടിയാല്‍ തെറ്റു പറയാന്‍ കഴിയില്ല.
<center><iframe width="100%" height="315" src="//www.youtube.com/embed/EiIxkOah09E" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications
