ഗിഫ്റ്റ്, ഹൃദയ സ്പര്‍ശിയായ ഷോര്‍ട്ട് ഫിലിം, കാണൂ..
സിങ്കപ്പൂര്‍: മാര്‍ച്ച് ആറിന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു ഷോര്‍ട്ട് ഫിലിം ഇത് വരെ യൂട്യൂബില്‍ കണ്ടത് 33 ലക്ഷത്തിലധി്കം പേര്‍. കാണുന്നവരുടെ കണ്ണ് നനയിക്കുന്ന ഈ സിങ്കപ്പൂര്‍ ഹ്രസ്വചിത്രം. കുട്ടിക്കാലത്ത് എല്ലാ ആണ്‍കുട്ടികള്‍ക്കും ഹീറോ അവന്റഎ അച്ഛനായിരിയ്ക്കും. എന്നാല്‍ ഈ ചിത്രത്തിലെ ഹീറോയ്ക്ക് അച്ഛന്‍ ബിഗ് സീറോയായിരുന്നു. അച്ഛനില്‍ നിന്ന് യാതൊരു നല്ല ശീലവും അനുകരിയ്ക്കാനില്ലെന്ന് അയാള്‍ വിശ്വസിച്ചു.
വിഡ്‌സീ എന്ന ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ കമ്പനിയയാണ് ഷോര്‍ട്ട് ഫിലിമിന് പിന്നില്‍. ഏഴ് മിനിട്ടിനുള്ളില്‍ പ്രേക്ഷകന്റെ കണ്ണിനെ ഈറനണിയിക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു.

അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് ചിത്രം. മകന്‍ എപ്പോഴും അച്ഛനെ വെറുക്കുകയും അയാളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ചിത്രത്തിന്റഎ ക്‌ളൈമാക്‌സ് രംഗങ്ങളില്‍ തന്റെ അച്ഛന്‍ എന്തായിരുന്നെന്ന് തിരിച്ചറിയുന്ന നിമിഷം മകന്‍ തന്റെ തെറ്റുകള്‍ തിരുത്തുന്നു.
മികച്ച സൃഷ്ടികള്‍ക്ക് വൈകിയാണെങ്കിലും അര്‍ഹിയ്ക്കുന്ന അംഗീകാരം ലഭിയ്ക്കാറുണ്ട്. ഹൃദയസ്പര്‍ശിയായ ഗിഫ്റ്റ് കണ്ട് നോക്കൂ....
<center><iframe width="100%" height="338" src="//www.youtube.com/embed/1DUYlHZsZfc" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications