ആര്‍ഡി ബര്‍മ്മന്റെ ജന്മദിനം; ഓര്‍മ്മ പുതുക്കി ഗൂഗിള്‍
മുംബൈ: ബോളിവുഡ് സംഗീതത്തിന്റെ ചരിത്രത്തില്‍ പ്രശസ്ത സംഗീത സംവിധായകനായി ഇടം പിടിച്ച രാഹുല്‍ ദേവ് ബര്‍മ്മന്റെ ഓര്‍മ്മയില്‍ ഗൂഗിള്‍. ബോളിവുഡിന് എക്കാലത്തും ഓര്‍മ്മിക്കാവുന്ന ഗാനങ്ങള്‍ സമ്മാനിച്ച് മറഞ്ഞ ബര്‍മ്മന്റെ 76ാം ജന്മദിനത്തിലാണ് ഗൂഗിള്‍ ഡൂഡിലില്‍ ബര്‍മ്മന്‍ പ്രത്യക്ഷപ്പെട്ടത്.
ബോളിവുഡ് സംവിധായകനായിരുന്ന സച്ചിന്‍ ദേവ് ബര്‍മ്മന്റേയും ഗാനരചയിതാവായ മീരാ ദേവ് ബര്‍മ്മന്റെയും മകനായി ജനിച്ച രാഹുല്‍ ദേവ് ബര്‍മ്മന്‍ ഒമ്പതാം വയസ്സില്‍ ആദ്യത്തെ ഗാനം ചിട്ടപ്പെടുത്തി. ചെറുപ്പത്തിലേ സംഗീത ലോകത്തിലേക്ക് ചുവടുവെച്ച രാഹുല്‍ പിന്നീട് ബോളിവുഡ് ആരാധകരുടെ പഞ്ചം ദാ ആയി മാറി.

രാഹുല്‍ ചിട്ടപ്പെടുത്തിയ സംഗീതമാണ് പില്‍ക്കാലത്ത് ആശ ഭോ്‌ലെ, ലതാ മങ്കേഷ്‌കര്‍, കിഷോര്‍ കുമാര്‍ എന്നിവരെ പ്രശസ്തിയിലേക്കെത്തിച്ചത്. ഗുല്‍സാറിന്റെ വരികള്‍ ചിട്ടപ്പെടുത്തിയതും രാഹുല്‍ ബര്‍മ്മനെ പ്രശ്‌സ്തിക്ക് പിന്നിലുണ്ടായിരുന്നു.
1990 വരെ സംഗീതം ചിട്ടപ്പെടുത്തിയിരുന്ന ആര്‍ഡി ബര്‍മ്മന് ഫിലിം ഫെയര്‍ ഉള്‍പ്പെടെ മികച്ച സംഗീത സംവിധായകനുള്ള 18 നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഡൂഡിലിനൊപ്പം ആര്‍ഡി ബര്‍മ്മനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഗൂഗിള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications