തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കിനി ഗൂഗിളും ഫേസ്ബുക്കും പണി കൊടുക്കും!!!
കാലിഫോര്‍ണിയ: ലോകത്ത് ഭീകരവാദം പ്രചരിപ്പിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് ഫേസ്ബുക്കും ഗൂഗിളും. ഫേസ്ബുക്കിലും ഗൂഗിളിലും വരുന്ന തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ സ്വയം ബ്ലോക്ക് ചെയ്യുന്ന സംവിധാനം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്കും ഗൂഗിളും. ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുള്ള ലോക രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് സിറിയ, ബെല്‍ജിയം, അമേരിക്ക എന്നിവിടങ്ങളിലെ പ്രോലിഫറേറ്റ് ആശയങ്ങള്‍ക്ക് വിലങ്ങിടാന്‍ ഫേസ്ബുക്കിന്റെയും ഗൂഗിളിന്റേയും തീരുമാനം.
ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പടെയുള്ള തീവ്രവാദി ഗ്രൂപ്പുകളുടെതും അതിന് സമാനമായ വീഡിയോകളും തീവ്രവാദത്തെ പിന്തുണക്കുന്ന ഉള്ളടക്കങ്ങളും ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇതോടെ യൂട്യൂബിലും നിലവില്‍ വരും. വീഡിയോ സൈറ്റുകളില്‍ നിന്ന് കോപ്പി റൈറ്റുള്ളതും സംരക്ഷിക്കപ്പെടുന്നതുമായ വീഡിയോകള്‍ നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇതിനകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചില കമ്പനികള്‍ വീഡിയോകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് സംവിധാനവും ഇതോടെ നീക്കം ചെയ്യും. ബോക്ക് ചെയ്യപ്പെട്ട വീഡിയോകള്‍ വീണ്ടും പോസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നതിനാണ് ഇത്.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ എന്നിവയുടെ അഭ്യര്‍ത്ഥന മാനിച്ച് ആല്‍ഫബെറ്റ് ഇങ്കിന്റെ യൂട്യൂബ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ക്ലൗഡ് ഫ്‌ളെയര്‍ എന്നിവര്‍ ഇത്തരത്തില്‍ തീവ്രവാദ ആശയങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനായുള്ള സജീവ ചര്‍ച്ചകള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications