സെര്‍ച്ച് റിസള്‍ട്ടുകളില്‍ തിരിമറി!!!ഗൂഗിള്‍ വമ്പന്‍ തുക പിഴ നല്‍കണം!!!
2.42 ബില്യന്‍ ഡോളറാണ് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന് പിഴ വിധിച്ചിരിക്കുന്നത്.
ബ്രസല്‍സ്: ഇന്‍ര്‍നെറ്റ് രംഗത്തെ അതികായന് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന് പിഴ വിധിച്ചു. ഓണ്‍ലൈന്‍ ഷോപ്പിങ് സംബന്ധിച്ച ആന്റി ട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചതിനാണ് ഗൂഗിള്‍ പിഴ നല്‍കേണ്ടത്. 2.42 ബില്യന്‍ ഡോളറാണ് വിശ്വാസ ലംഘനം നടത്തിയതിന് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന് പിഴ വിധിച്ചിരിക്കുന്നത്. 90 ദിവസമാണ് കാലാവധി നല്‍കിയിട്ടുള്ളത്. സെര്‍ച്ച് റിസള്‍ട്ടുകളില്‍ തിരിമറി നടത്തി സ്വന്തം ഉത്പന്നത്തെ മുന്നില്‍ പ്രതിഷ്ഠിച്ചു എന്നതാണ് ഗൂഗിളിനെതിരെയുള്ള കേസ്.
ഉപഭോക്താക്കളുടെ സെര്‍ച്ചിന് ഏറ്റവും യോജിക്കുന്ന ഓപ്ഷനുകള്‍ നല്‍കുകയാണ് സാധാരണയായി ഗൂഗിള്‍ ചെയ്യാറ്. മറ്റ് ഓപ്ഷനുകളുണ്ടായിട്ടും സ്വന്തം ഉത്പന്നത്തെ മുകളില്‍ പ്രതിഷ്ഠിക്കുകയാണ് ഇക്കാര്യത്തില്‍ ഗൂഗിള്‍ ചെയ്തത്. ഇന്‍ര്‍നെറ്റ് രംഗത്ത് തങ്ങള്‍ക്കുള്ള മേധാവിത്തം ദുരുപയോഗം ചെയ്ത് സ്വന്തം ഉത്പന്നത്തിന് മുന്‍ഗണന നല്‍കുകയാണ് ഗൂഗിള്‍ ചെയ്തത് എന്ന് യൂറോപ്യന്‍ യൂണിയന് ആരോപിച്ചു.

എന്നാല്‍ സംഭവത്തില്‍ ഗൂഗിള്‍ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇതിനു മുന്‍പും യൂറോപ്യന്‍ യൂണിയന് ഗൂഗിളിന് പിഴ ചുമത്തിയിരുന്നു. മറ്റു സെര്‍ച്ച് എഞ്ചിനുകളുമായുള്ള മത്സരത്തില്‍ മേല്‍ക്കൈ നേടാന്‍ ഗൂഗിള്‍ തങ്ങളുടെ ഡേറ്റാ ബേസിലെ വിവരങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചതിന് കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന് ഗൂഗിളിന് പിഴ വിധിച്ചിരുന്നു. ഈ വിഷയത്തില്‍ 2010 ല്‍ യൂറോപ്യന്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications