കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പൊക്കെ ഔട്ടായി, ആന്‍ഡ്രോയ്ഡിന് ഇനി ഗൂഗിള്‍ അലോ,

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ വീഡിയോ കോളിംഗ് ആപ്പ് ഡ്യുവോ ചര്‍ച്ചയായതിന് പിന്നാലെ വാട്‌സ്ആപ്പിന് വെല്ലുവിളിയുമായി ഗൂഗിളിന്റെ അലോ ആപ്പ് പുറത്തിറങ്ങി. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 അമേരിക്കയിലെ ഭീകരാക്രമണത്തിന് പ്രേരിപ്പിച്ചത് പാകിസ്താനോ!! ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത് അമേരിക്കയിലെ ഭീകരാക്രമണത്തിന് പ്രേരിപ്പിച്ചത് പാകിസ്താനോ!! ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്

ഐഒഎസ് പ്ലാറ്റ്‌ഫോമിലും സുഗമമായി പ്രവര്‍ത്തിക്കുന്ന അലോ ആപ്പ് നിലവിലുള്ള ഇന്‍സ്റ്റന്റ് മെസേജ് ആപ്പുകള്‍ക്കും സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കും ഭീഷണിയാവുമെന്നാണ് ടെക് രംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍. ഗൂഗിളിന്റെ ഐ/ഒ 2016 ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ വച്ച് ഗൂഗിളിന്റെ വീഡിയോ കോളിംഗ് ആപ്പ് ഡ്യുവോയ്ക്ക് ഒപ്പമാണ് ഗൂഗിള്‍ അലോയും അവതരിപ്പിച്ച

സേജിംഗ് ആപ്പ്

സേജിംഗ് ആപ്പ്

സ്മാര്‍ട്ട് മെസേജിംഗ് ആപ്പ് ആരംഭിക്കാനുള്ള ഗൂഗിളിന്റെ ശ്രമമാണ് ഗൂഗിള്‍ അലോ. കോണ്ടാക്ട് ലിസ്റ്റിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് പുറമേ ഗൂഗിളില്‍ നിന്ന് വിവരങ്ങളും പ്ലാനുകളും ലഭിക്കുന്നതിനും ആപ്പിനെ ആശ്രയിക്കാവുന്നതാണ്.

ഫോണ്‍നമ്പര്‍

ഗൂഗില്‍ അടുത്തകാലത്ത് ആരംഭിച്ച വീഡിയോ കോളിംഗ് ആപ്പ് ഗൂഗിള്‍ ഡ്യൂവോയില്‍ നിന്ന് അലോയ്ക്കുള്ള വ്യത്യാസം മൊബൈല്‍ നമ്പര്‍ നല്‍കമണമെന്നുള്ളതാണ്.

ജിമെയില്‍

ജിമെയില്‍

ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങളായ കലണ്ടര്‍, ജിമെയില്‍, ഫോട്ടോ എന്നിവയിലെ വ്യക്തിഗത വിവരങ്ങള്‍ ആപ്പില്‍ ലഭിക്കില്ല എന്നത് ഒരു മേന്മയാണ്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടെയാണ് ഗൂഗിള്‍ അലോയും പുറത്തിറങ്ങിയിട്ടുള്ളത്. സ്വകാര്യ ചാറ്റ്, ഡിസപ്പീയര്‍ മെസേജുകള്‍ എന്നിവയും ആപ്പില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു ടെക് വെബ്ബ്‌സൈറ്റ് ആന്‍ഡ്രോയ്ഡ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്.

ഓപ്ഷന്‍

ഓപ്ഷന്‍

ഇന്‍ബോക്‌സില്‍ വരുന്ന മെസേജുകള്‍ക്ക് സാഹചര്യത്തിന് റിപ്ലേ നല്‍കാനുള്ള നിര്‍ദ്ദേശങ്ങളാണ് സ്മര്‍ട്ട് റിപ്ലേ എന്ന ഓപ്ഷന്‍ നല്‍കുന്നത്. ജിമെയിലും ഗൂഗിള്‍ നേരത്തെ ഈ സംവിധാനം അവതരിപ്പിച്ചിരുന്നു.

ഭീഷണി

ഭീഷണി

ലോകത്ത് ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന മൊബൈല്‍ മെസേജിംഗ് പ്ലാറ്റ്‌ഫോമിന് ഗൂഗിള്‍ അലോയുടെ വരവ് ഭീഷണിയായേക്കും.

 ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗൂഗിള്‍ ഉപയോക്താക്കളെ ആകര്‍ശഷിക്കുന്നതിനായി ഗൂഗിള്‍ ആരംഭിച്ച ജി ടോക്കിനെയും ഹാങ് ഔട്ടിനേയും പിന്തള്ളി ഫേസ്ബുക്കും, ഫേസ്ബുക്ക് മെസ്സഞ്ചറും വന്നതോടെയാണ് ഇവയെ കടത്തിവെട്ടാന്‍ പുതിയ ആപ്പുമായി ഗീഗൂഗിളിന്റെ രംഗപ്രവേശം.

English summary
Google launched Google Allo app to compete with messaging app. Google present this app with Google's video calling app Duo in its I/O 2016 Developer Conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X