ഫേസ്ബുക്ക് അറ്റ് വര്‍ക്കിന് തിരിച്ചടി; ഗ്രൂപ്പ് ചാറ്റിന് ഗൂഗിളിന്റെ സ്‌പേസസ്
കാലിഫോര്‍ണിയ: ഫേസ്ബുക്ക് അറ്റ് വര്‍ക്കിന് തിരിച്ചടിയായി ഗൂഗിളിന്റെ സ്‌പേസസ്. നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുള്ളതുപോലെ സ്‌പേസസ് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് ചാറ്റിംഗിന് പ്ലാറ്റ്‌ഫോമൊരുക്കുകയാണ് ഗൂഗിള്‍.
ഏത് വിഷയവും വലിയ ഗ്രൂപ്പുമായി ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്നുവെന്നതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. ഇതിന് പുറമേ ആപ്ലിക്കേഷനില്‍ നിന്ന് പുറത്തുപോകാതെ തന്നെ ആര്‍ട്ടിക്കിളുകളും ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടെയുള്ളവ കണ്ടെത്താനും ഷെയര്‍ ചെയ്യാനും സ്‌പേസസില്‍ സാധിക്കും. ഇതിന് കഴിയുന്ന വിധത്തില്‍ ഗൂഗിളിന്റെ സേവനങ്ങളായ ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ്, ഗൂഗിള്‍ ക്രോം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ഗ്രൂപ്പില്‍ വ്യത്യസ്ത വിഷയങ്ങളില്‍ നടക്കുന്ന സംഭാഷണങ്ങള്‍ പ്രത്യേകമായി ഗ്രൂപ്പംഗങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഏത് വിഷയം തെരഞ്ഞെടുത്തും ഗൂഗിളില്‍ സ്‌പേസസ് ചാറ്റ് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. ജിമെയില്‍ അക്കൗണ്ടുള്ള എല്ലാവര്‍ക്കും ആന്‍ഡ്രോയ്ഡ്, ഐഒഎസ്, ഡെസ്‌ക്ടോപ്പ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനികം തന്നെ സ്‌പേസസ് ലഭ്യമാവും. എന്നാല്‍ നിലവില്‍ ഫേസ്ബുക്ക് മെസ്സഞ്ചറിലും ഹാങ്ഔട്ടിലും വാട്ട്‌സ്ആപ്പിലുമുള്ള ഗ്രൂപ്പ് ചാറ്റുകളില്‍ നിന്ന് വ്യത്യസ്തമാണ് സ്‌പേസസിന്റെ പ്രവര്‍ത്തനം. ഗ്രൂപ്പ് ചാറ്റില്‍ പോസ്റ്റുകള്‍ക്കും ലിങ്കുകള്‍ക്കും താഴെ കമന്റ് ചെയ്യാനുള്ള സൗകര്യം സ്‌പേസസ് നല്‍കുന്നു. സ്‌പേസസില്‍ നടക്കുന്ന ചര്‍ച്ചകളിലേക്ക് മെസേജ്, ഇമെയില്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയോ സുഹൃത്തുക്കളെ ക്ഷണിക്കാനുള്ള സൗകര്യവും ഗൂഗിള്‍ നല്‍കുന്നു.
ജോലി സമയത്ത് ഓഫീസിലെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താനും ജോലികള്‍ കൂട്ടമായി കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കാനുമായി വര്‍ക്ക് അറ്റ് ഓഫീസ് എന്ന പേരില്‍ ഫേസ്ബുക്ക് ഗ്രൂപ്പ് പ്ലാറ്റ്‌ഫോം ആരംഭിച്ചതിന് പിന്നാലെയാണ് ഗ്രൂപ്പ് പ്ലാറ്റ്‌ഫോമിലേക്ക് ഗൂഗിളിന്റെ പരീക്ഷണം.


Click it and Unblock the Notifications