ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത് 500 ആപ്പുകള്‍: പിന്നില്‍ സൈബര്‍ ആക്രമണം!
യുഎസ് സൈബര്‍ സുരക്ഷാ കമ്പനിയാണ് ഈ ആപ്പുകള്‍ വഴി ഫോണുകളിലേയ്ക്ക് സ്പൈ വെയറുകള്‍ വ്യാപിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്
ദില്ലി: ഒറ്റയടിയ്ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കിയത് 500 ആപ്ലിക്കേഷനുകള്‍. സ്പൈവെയര്‍ ഭീഷണിയെ തുടര്‍ന്ന് കൗമാര പ്രായക്കാര്‍ക്കുള്ള ഗെയിമുകളും മൊബൈല്‍ ആപ്പുകളും ഉള്‍പ്പെടെ 500 ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്തിട്ടുള്ളത്. യുഎസ് സൈബര്‍ സുരക്ഷാ കമ്പനിയാണ് ഈ ആപ്പുകള്‍ വഴി ഫോണുകളിലേയ്ക്ക് സ്പൈ വെയറുകള്‍ വ്യാപിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഫോര്‍ച്യൂണിനെ ഉദ്ധരിച്ച് ഫസ്റ്റ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ ആപ്പുകളില്‍ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താനുള്ള സോഫ്റ്റ് വെയര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൈബര്‍ സുരക്ഷാ കമ്പനി നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ആപ്പ് നിര്‍മാതാക്കള്‍ അറിയാതെ തന്നെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താനുള്ള സംവിധാനം ആപ്പിലുണ്ടെന്നാണ് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൗമാര പ്രായക്കാര്‍ക്കുള്ള മൊബൈല്‍ ആപ്പുകള്‍, ഓണ്‍ലൈന്‍ റേഡിയോ, ഫോട്ടോ എഡിറ്റിംഗ് ടൂള്‍, വിദ്യാഭ്യാസം, ആരോഗ്യം, ,ഫിറ്റ്നസ്, ഹോം വീഡിയോ ക്യാമറ ആപ്പ് എന്നിവയെയാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ആപ്പുകളില്‍ എംബഡഡ് ചെയ്തിട്ടുള്ള ഇജെക്സിന്‍ അഡ‍് വെര്‍ട്ടൈസിംഗ് ഡവലപ്പ്മെന്‍റ് കിറ്റാണ് പുറത്തുള്ള സെര്‍വ്വറുകളുമായി ആശയവിനിമയം നടത്തി മാല്‍വെയര്‍ വ്യാപിക്കുന്നതിന് വഴിയൊരുക്കുന്നത്.
എംബഡഡ് ചെയ്തിട്ടുള്ള ഇജെക്സിന്‍ അഡ‍് വെര്‍ട്ടൈസിംഗ് ഡവലപ്പ്മെന്‍റ് കിറ്റ് ഉള്‍പ്പെട്ട ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വലിയ എന്‍ക്രിപ്റ്റഡ് ഫയലുകളായാണ് കാണിക്കുക. ആപ്പ് നിര്‍മാതാക്കള്‍ ആപ്പിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് അവബോധമില്ലാത്തതാണ് ഇത് വ്യാപിക്കുന്നതിന് ഇടയാക്കുന്നത്. വൈറസ് ബാധിച്ച സ്മാര്‍ട്ട്ഫോണുകള്‍ എവിടെയിരുന്നും നിയന്ത്രിക്കാന്‍ കഴിയുന്നതാണ് മാല്‍വെയര്‍ ബാധിച്ച ആന്‍ഡ്രോയ്ഡ് ഫോണുകള്‍. ഓഡിയോ റെക്കോര്‍ഡ്, വോയ്സ് കോള്‍, കാള്‍ ലോഗ്, കോണ്‍ടാക്റ്റ്സ്, ഫോട്ടോകള്‍ എന്നിവയും ഹാക്കര്‍മാര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കും.












Click it and Unblock the Notifications