നിങ്ങളും സൈബര്‍ ആക്രമണത്തിന്റെ ഇരകള്‍!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗൂഗിള്‍
കാലിഫോര്‍ണിയ: ഗൂഗിളില്‍ പ്രതിമാസം 4000 സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് ഗൂഗിള്‍. സര്‍ക്കാര്‍ പണം മുടക്കിക്കൊണ്ടുള്ള സൈബര്‍ ആക്രമണങ്ങശളാണിത്. ഗൂഗിള്‍ ആല്‍ഫബെറ്റിന്റെ സീനിയര്‍ എക്‌സിക്യൂട്ടിവാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
കൊളറാഡോയിലെ ആസ്‌പെനില്‍ വച്ച് നടക്കുന്ന ടെക്‌നോളജി കോണ്‍ഫറന്‍സില്‍ വച്ച് ഫോര്‍ച്യൂണ്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൂഗിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ആല്‍ഫബെറ്റ് ബോര്‍ഡ് അംഗവുമായ ഗ്രീയാനെ ഡീന്‍ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുത്തിയിട്ടുള്ളത്.

ഗൂഗിള്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗത വിവരം ചോര്‍ത്തുന്ന സര്‍ക്കാരുകളുടെ കള്ളക്കളിയാണ് ഇതോടെ പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാര്‍ ഇമെയില്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നത് തിരിച്ചറിയുന്നതിനായി ഇമെയിലും മറ്റ് ആപ്ലിക്കേഷനും ഉള്‍പ്പെടുത്തിക്കൊണ്ട് ആന്‍ഡ്രോയ്ഡ് മൊബൈല്‍ സംവിധാനം കൊണ്ടുവരുമെന്നാണ് ഗൂഗിള്‍ ഇതിന് പ്രതിവിധിയെന്നോണം ഉപയോക്താക്കള്‍ക്ക് നല്‍കുന്ന വാഗ്ദാനം.


Click it and Unblock the Notifications