Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രത്തില്‍ സരിത എസ് നായര്‍ നായിക.. ഇതെന്ത് കൂത്തെന്ന് ആളുകള്‍!

കാതോട് കാതോരം എന്ന് ഗൂഗിളില്‍ തിരഞ്ഞുനോക്കൂ. ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ കാതോട് കാതോരം തന്നെ. ആരാണ് അതിലെ മുഖ്യകഥാപാത്രങ്ങള്‍. മമ്മൂട്ടിയും സരിതയും. സരിതയെന്നാല്‍ ഏത് സരിത. ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍ താരമായിരുന്ന സരിത. നടന്‍ മുകേഷിന്റെ ഭാര്യയായിരുന്ന സരിത തന്നെ.

എന്നാല്‍ ഗൂഗിളിന് സരിതയെന്നാല്‍ ഈ സരിതയല്ല. അത് സോളാര്‍ തട്ടിപ്പ് കേസിലെ വിവാദനായികയായ സരിതയാണ്, സരിത എസ് നായര്‍. ഗൂഗിള്‍ റിസള്‍ട്ട് പ്രകാരം സരിത ഒരു തെന്നിന്ത്യന്‍ നടിയാണ് പക്ഷേ കൊടുത്തിരിക്കുന്ന ചിത്രം സരിത നായരുടേത്. കാതോട് കാതോരം എന്ന് സെര്‍ച്ച് ചെയ്താലും കാണാം, മമ്മൂട്ടിയുടെ ചിത്രത്തിന് സമീപം, നായികയായി സരിത എസ് നായരുടെ ചിത്രം. ഇതെന്ത് കൂത്താണ് ഈ ഗൂഗിള്‍ കാട്ടുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്, എങ്ങനെ ചോദിക്കാതിരിക്കും?

ആരാണീ സരിത നായര്‍

ആരാണീ സരിത നായര്‍

സരിത നായര്‍ ആരാണ് എന്നാണ് ചോദ്യമെങ്കില്‍ ഉത്തരം സോളാര്‍ കേസിലെ വിവാദനായികയായ സരിത എന്ന് തന്നെ. സരിത എന്ന് കേട്ടാല്‍ സോളാര്‍ എന്ന് ഓര്‍മ വരും എന്നതാണ് സ്ഥിതി. രണ്ട് വര്‍ഷങ്ങളായി കേരളത്തിലെ മാധ്യമങ്ങള്‍ അത്രയധികം ആഘോഷിച്ച വാക്കുകളാണ് സരിതയും സോളാറും.

ഗൂഗിളിന് സരിത എന്നാല്‍

ഗൂഗിളിന് സരിത എന്നാല്‍

സരിത എന്ന് പേരുള്ളവരെല്ലാം സോളാര്‍ കേസ് ഫെയിം സരിത നായരാണ് എന്നാണ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ വിചാരം. ഗുഗിളില്‍ സരിത എന്ന് സെര്‍ച്ച് ചെയ്താല്‍ തെന്നിന്ത്യന്‍ നടി സരിതയുടെ വിവരങ്ങളും ഒപ്പം സരിത നായരുടെ ചിത്രവുമാണ് ലഭിക്കുക. മാസങ്ങളായി ഇതിങ്ങനെയാണ്.

ചൂടന്‍ റിസല്‍ട്ടുകള്‍

ചൂടന്‍ റിസല്‍ട്ടുകള്‍

ഗുഗിളില്‍ സരിത എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ ഇത് മാത്രമല്ല കേട്ടോ കിട്ടുക. ആദ്യത്തെ റിസള്‍ട്ട് സരിതയുടെ സെക്സ് വീഡിയോ എന്നാകും. അടുത്തത് സരിതയുടെ ലീക്ക്ഡ് വീഡിയോ. പിന്നാലെ സോളാര്‍ കേസുമായി ബന്ധപ്പെട്ട സരിതയുടെ വാര്‍ത്തകള്‍. എസ് നായര്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളും കാണാം.

ഏത് സരിതയാണ്

ഏത് സരിതയാണ്

ഗൂഗിള്‍ റിസള്‍ട്ട് പറയുന്നത് പ്രകാരം സരിത ഒരു തെന്നിന്ത്യന്‍ നടിയാണ്. തമിഴിലും മലയാളത്തിലും കന്നഡയിലും തെലുങ്കിലും മറ്റുമായി 140 സിനിമകളില്‍ കൂടുതല്‍ അഭിനയിച്ചിട്ടുണ്ട്. ടി വി സീരിയലുകളിലും സരിത അഭിനയിച്ചിട്ടുണ്ട്. 1959 ജനുവരി അഞ്ചിനാണ് ജനിച്ചത്. രണ്ട് സഹോദരങ്ങളുണ്ട്.

സരിത മാറിപ്പോയി

സരിത മാറിപ്പോയി

വായിച്ച് വായിച്ച്, സിനിമാ നടനായ മുകേഷ് മുന്‍ ഭര്‍ത്താവാണ് എന്ന് കൂടി വായിക്കുമ്പോഴാണ് ഇത്രയും നേരം തങ്ങള്‍ വായിച്ച സരിതയും ചിത്രത്തില്‍ കാണുന്ന സരിതയും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് മനസിലാകുക. തെന്നിന്ത്യന്‍ നടിയും നടന്‍ മുകേഷിന്റെ മുന്‍ഭാര്യയുമായ സരിതയെക്കുറിച്ചാണ് ഈ പറഞ്ഞ വിശേഷണങ്ങളെല്ലാം.

കാതോട് കാതോരത്തിലും

കാതോട് കാതോരത്തിലും

മമ്മൂട്ടി നായകനായി അഭിനയിച്ച കാതോട് കാതോരം എന്ന ചിത്രത്തിന്റെ ഗൂഗില്‍ റിസള്‍ട്ടിലും സരിത എസ് നായര്‍ യഥാര്‍ഥ സരിതയെ റീപ്ലേസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. 1985 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+