• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്

Google Oneindia Malayalam News

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. അടുത്തിടെയാണ് താരം സംഗീത സംവിധായകനായ ഗോപി സുന്ദറുമായി പുതിയ ജീവിതം ആരംഭിച്ചിരുന്നു. നടന്‍ ബാലയുമായുള്ള വിവാഹം ജീവിതം അവസാനിപ്പിച്ചാണ് താരം പുതിയ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. ഇരുവരും പുതിയ ജീവിതം ആഘോഷിക്കുന്ന തിരക്കിലേക്കാണ്. ഗോപി സുന്ദറുമായി പ്രണയത്തിലായതിന് പിന്നാലെ അമൃത സുരേഷ് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിട്ടത്.

1

അമൃത സുരേഷിനെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കു്ന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അമൃത. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് അമൃത സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

2

വളരെ അപ്രതീക്ഷിതമായാണ് അമൃത ഗോപി സുന്ദറുമായുള്ള പ്രണയത്തെ കുറിച്ച് അറിയിച്ചത്. ആ പ്രഖ്യാപനം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകളുമായി കഴിയുന്നതിനിടെയാണ് അമൃത ഇക്കാര്യം അറിയിച്ചത്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല രണ്ടാമതും വിവാഹം ചെയ്തിരുന്നു.

3

ബാലയുമായുള്ള ബന്ധത്തില്‍ അമൃതയ്ക്ക് ഒരു മകളാണുള്ളത്. ഗോപി സുന്ദറിന് ആദ്യത്തെ വിവാഹത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. വിവാഹ മോചനത്തിന് ശേഷം ഗായിക ഹിരണ്‍മയിയുമായി ലിവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. പത്ത് വര്‍ഷത്തോളമാണ് ഇരുവരും ഒന്നിച്ചു കഴിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അമൃതയ്ക്കും കുടുംബത്തിനൊപ്പം ജീവിചതം ആഘോഷിക്കുന്ന തിരക്കിലാണ് ഗോപി.

4

ഇങ്ങനെയുള്ള പ്രൊഫൈലുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് അമൃത അറിയിച്ചിരിക്കുന്നത്. അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലാണ്. നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

5

'രാമന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു': രാമായണം സീരിയല്‍ താരത്തിന്റെ കാലില്‍ വണങ്ങി യുവതി, വൈറല്‍'രാമന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു': രാമായണം സീരിയല്‍ താരത്തിന്റെ കാലില്‍ വണങ്ങി യുവതി, വൈറല്‍

ഇങ്ങനെയുള്ള പ്രൊഫൈലുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് അമൃത അറിയിച്ചിരിക്കുന്നത്. അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലാണ്. നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

6

അതേസമയം, ദിവസങ്ങള്‍ക്ക് അമൃതയുടെ സഹോദരി അഭിരാമിയും താന്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. തന്റെ സഹോദരിയുടെ ജീവിതത്തില്‍ ഒരു സുപ്രധാനമായ കാര്യം നടന്ന ശേഷം സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നാണ് അഭിരാമി പറഞ്ഞത്.

7

താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി പറഞ്ഞിരുന്നു. പച്ചത്തെറി മാത്രമാണ് നമ്മള്‍ സംസ്‌കാരം പഠിപ്പിക്കുന്നത്. പ്രായമുള്ള ആന്റിമാര്‍ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്. പാപ്പുവിന്റെ പിറന്നാള്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് അശ്ലീലം കടുത്തത്. ഇവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.

8

എന്റെ മുഖം കുരങ്ങനെ പോലെയെന്നും ഹനുമാനെ പോലെയാണെന്നും പരിഹസിക്കുന്നുണ്ട്. എന്റെ മുഖത്തിന്റെ കുറവുകളെപ്പറ്റി എനിക്കറിയാം. വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവരുണ്ട്. പ്രോഗനാതിസം എന്നൊരു അവസ്ഥയാണ് എനിക്ക്. ഈ വൈകല്യത്തെ മറികടന്ന് കൊണ്ട് തന്നെയാണ് താന്‍ ജീവിതത്തില്‍ മുന്നേറുന്നതെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ: മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു, മഴ കനക്കുംവൃഷ്ടി പ്രദേശത്ത് ശക്തമായ മഴ: മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു, മഴ കനക്കും

English summary
Gopi Sundar's Girl Friend Singer Amritha Suresh reacts to cyber bullying faced on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X