Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീട്ടില്‍ പോയി നോക്കൂ, നിങ്ങളുടെ പീസ് അവിടെയുണ്ടാകും'; അശ്ലീല കമന്റിന് ഗോപി സുന്ദറിന്റെ ചുട്ടമറുപടി

കൊച്ചി: പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനും ഗായിക അമൃത സുരേഷിനും വലിയ സൈബര്‍ ആക്രമണാണ് നേരിടേണ്ടി വന്നത്. താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെയാണ് സദാചാരവാദികള്‍ മോശം കമന്റുമായി എത്തുന്നത്. എന്നാല്‍ ചില കമന്റുകള്‍ക്കൊക്കെ അമൃതയും ഗോപിയും മറുപടി കൊടുക്കാനും തുടങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അമൃത രംഗത്തെത്തിയിരുന്നു.

1

ഇങ്ങനെയുള്ള പ്രൊഫൈലുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് അമൃത അറിയിച്ചിരിക്കുന്നത്. അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലാണ്. നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

2

എന്നാല്‍ ഇപ്പോഴിതാ താന്‍ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ മോശം കമന്റിട്ടയാള്‍ ചുട്ടമറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഓറഞ്ച് നിറത്തിലുള്ള ഷര്‍ട്ടും പാന്റും ധരിച്ച് കയ്യില്‍ ഒരു പേപ്പര്‍ ബാഗുമായി നില്‍ക്കുന്ന ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്. ഇതിന് താഴെയാണ് ഒരാള്‍ മോശം കമന്റുമായി എത്തിയത്.

3

പീസ് എവിടെയാണ് യുഎസ് ഐഎസ് എന്ന അക്കൗണ്ടില്‍ നിന്നും കമന്റായി എത്തിയത്. ഇതിന് താഴെയാണ് ഗോപി സുന്ദര്‍ ചുട്ട മറുപടി നല്‍കിയത്. ദയവ് ചെയ്തു വീട്ടിലൊന്ന് പോയി നോക്കൂ, നിങ്ങളുടെ പീസ് അവിടെയുണ്ടാകുമെന്നാണ് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്. അശ്ലീല ചോദ്യത്തിന് അതേ ഭാഷയില്‍ തന്നെയാണ് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്.

4

നിരവധി പേരാണ് ഗോപി സുന്ദര്‍ പങ്കുവച്ച കമന്റിനെ പിന്തുണച്ച് രംഗത്തെത്തിയത്. 1800ഓളം പേര്‍ ഗോപി സുന്ദറിന്റെ കമന്റിന് ലൈക്കടിച്ചു. ഗോപിയുടെ മറുപടി അടിപൊളിയായിട്ടുണ്ടെന്നാണ് ഒട്ടുമിക്ക സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പറയുന്നത്. ഇതാദ്യമായല്ല ഗോപി സുന്ദറിനെയും അമൃതയെയും തേടി ഇത്തരത്തിലുള്ള കമന്റുകള്‍ എത്തുന്നത്.

5

അതേസമയം, വളരെ അപ്രതീക്ഷിതമായാണ് അമൃത ഗോപി സുന്ദറുമായുള്ള പ്രണയത്തെ കുറിച്ച് അറിയിച്ചത്. ആ പ്രഖ്യാപനം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകളുമായി കഴിയുന്നതിനിടെയാണ് അമൃത ഇക്കാര്യം അറിയിച്ചത്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല രണ്ടാമതും വിവാഹം ചെയ്തിരുന്നു.

6

ബാലയുമായുള്ള ബന്ധത്തില്‍ അമൃതയ്ക്ക് ഒരു മകളാണുള്ളത്. ഗോപി സുന്ദറിന് ആദ്യത്തെ വിവാഹത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. വിവാഹ മോചനത്തിന് ശേഷം ഗായിക ഹിരണ്‍മയിയുമായി ലിവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. അതേസമയം, അമൃതയുടെ സഹോദരി അഭിരാമിയും താന്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

7

തന്റെ സഹോദരിയുടെ ജീവിതത്തില്‍ ഒരു സുപ്രധാനമായ കാര്യം നടന്ന ശേഷം സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നാണ് അഭിരാമി പറഞ്ഞത്. താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി പറഞ്ഞിരുന്നു. പച്ചത്തെറി മാത്രമാണ് നമ്മള്‍ സംസ്‌കാരം പഠിപ്പിക്കുന്നത്. പ്രായമുള്ള ആന്റിമാര്‍ വരെ പച്ചത്തെറിയാണ് വിളിക്കുന്നതെന്നും അഭിരാമി പറഞ്ഞിരുന്നു.

8

ഇതാദ്യമായല്ല, ഗോപി സുന്ദര്‍ ഇങ്ങനെ പ്രതികരിക്കുന്നത്. നേരത്തെയും വിമര്‍ശനങ്ങള്‍ക്ക് ഗോപി മറുപടി നല്‍കിയിരുന്നു. മറ്റുള്ളവര്‍ പറയുന്നതിനോടെല്ലാം പ്രതികരിക്കേണ്ട ആവശ്യം ഇല്ല. എന്റെ ജോലിയെ കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. വിമര്‍ശനങ്ങള്‍ എന്നത് എന്റെ വീടിന് പുറത്ത് നടക്കുന്ന കാര്യങ്ങളാണ്. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും മറ്റുള്ളവരെ തളര്‍ത്തുന്ന ആയുധമാണ് നമ്മുടെ മുഖത്തെ ചിരി, അതാണ് വിമര്‍ശകര്‍ക്കുള്ള ഏറ്റവും വലിയ മറുപടിയെന്നും ഗോപി സുന്ദര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+