ബിഗ് ബോസിൽ ലഭിച്ച പ്രതിഫലം ഇതാണ്, അഭിമുഖത്തിന് ലഭിക്കുന്നതും; വെളിപ്പെടുത്തി ഗോപിക
കൊച്ചി: ബിഗ് ബോസിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് ഉയർന്ന തുകയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. ഇത് മത്സരാർത്ഥികൾ തന്നെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. ഇപ്പോഴിതാ തനിക്ക് ലഭിച്ച പ്രതിഫലമെത്രയെന്ന് പറയുകയാണ് സീസൺ 5 ൽ നിന്നും പുറത്തായ കോമണർ മത്സരാർത്ഥി കൂടിയായ ഗോപിക ഗോപി. ഒരു അഭിമുഖത്തിന് തനിക്ക് ലഭിക്കുന്ന പ്രതിഫലം എത്രയെന്നും താരം തുറന്ന് പറഞ്ഞു. ടിവി കേരള യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ബിഗ് ബോസിൽ നിന്നും പുറത്താകുന്ന ഒരു മത്സരാർത്ഥിയെ എക്സ്ക്ലൂസീവ് അഭിമുഖങ്ങൾക്കായി പേയ്‌മെന്റ് കൊടുത്ത് എടുക്കുന്ന രീതിയോട് എന്ത് തോനുന്നു എന്ന് അവതാരക ചോദിക്കുമ്പോൾ നല്ല കാര്യം എന്നായിരുന്നു ഗോപികയുടെ മറുപടി. 'ഒരു യൂ ട്യൂബ് ചാനൽ നമ്മുടെ വീഡിയോ എടുത്ത് അപ്ലോഡ് ചെയ്യുമ്പോൾ അവർക്ക് നല്ല വ്യൂസും അതിന് അനുസരിച്ചുള്ള തുകയും ലഭിക്കും. ആദ്യമേ ഷോയിൽ നിന്നും പുറത്താകുന്നവർക്ക് കാര്യമായ പ്രതിഫലമൊന്നും കിട്ടില്ല. അവരെ സംബന്ധിച്ച് കിട്ടുന്ന അവസരങ്ങൾ ഒരുപക്ഷേ ഈ അഭിമുഖങ്ങളൊക്കെ ആയിരിക്കും.

അഭിമുഖങ്ങളിൽ നിന്ന് കിട്ടുന്ന ചെറിയ തുകയായിരിക്കും അവരെ സംബന്ധിച്ച് കിട്ടുന്ന ഇൻകം എന്ന് പറയുന്നത്. ഞാനും വാങ്ങിച്ചിട്ടുണ്ട്. ഇത്രയും ദൂരം നമ്മുടെ വണ്ടിക്കൂലിയും മുടക്കി വന്നിട്ട് ഒന്നും കിട്ടാതിരിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലേ. നമ്മുക്ക് കിട്ടുന്നതിനെക്കാൾ ഗുണം യൂട്യൂബേഴ്സിന് കിട്ടുന്നുണ്ട്.
അപ്പോൾ പേയ്‌മെന്റ് വാങ്ങുന്നതിൽ എന്താണ് തെറ്റ്.
എന്റെ കാര്യം പറഞ്ഞാൽ എന്നെ സപ്പോർട്ട് ചെയ്ത ആളുകൾക്ക് അഭിമുഖം കൊടുത്തപ്പോൾ പേയ്‌മെന്റ് വാങ്ങാതെയാണ് അത് കൊടുത്തത്. വലിയ തുക പ്രതിഫലം വാങ്ങേണ്ടതില്ല, എന്നിരുന്നാലും രണ്ട് കൂട്ടർക്കും ഒകെയാകുന്ന തുക ആവശ്യപ്പെടുന്നതിൽ തെറ്റില്ല.ബിഗ് ബോസിൽ തനിക്ക് കിട്ടിയ പ്രതിഫലം എന്റെ ഒരു മാസത്തെ സാലറിയുടെ 18 ശതമാനമാണ്. പ്രതിഫലം എത്രയാണെന്ന് പറയരുതെന്ന് ഞങ്ങൾക്ക് നിർദ്ദേശമുണ്ട്.
ഒരു അഭിമുഖത്തിന് 20 നും മുപ്പതിനും ഇടയിൽ ഉള്ള തുകയാണ് തനിക്ക് കിട്ടാറുള്ളത് എന്നും, രണ്ടാമത്തെ അഭിമുഖത്തിന് 20 നു താഴെയാണ് തനിക്ക് കിട്ടിയത്', ഗോപിക പറഞ്ഞു.

തന്റെ എലിമിനേഷൻ അൺഫെയർ ആണെന്ന് പറഞ്ഞപ്പോൾ താൻ ബിഗ് ബോസിനെയോ, ചാനലിനെയോ തള്ളിപറഞ്ഞിട്ടില്ല. ആ നോമിനേഷൻ പ്രോസസിനെയാണ് അൺഫെയർ എന്ന് പറഞ്ഞത്. ബിഗ് ബോസ് മലയാളത്തിൽ മിഡിൽ എവിക്ഷൻ മുൻപ് ഉണ്ടായിട്ടില്ല. നോർമൽ എവിക്ഷനായിരുന്നെങ്കിൽ പരാതി ഇല്ലായിരുന്നു.
എന്നെക്കാൾ ഗെയിം കളിക്കാത്ത പലരും അവിടെ ഉണ്ട്. ബിഗ് ബോസ് ഷോയിൽ ഏറ്റവും നന്നായി ഗെയിം കളക്കുന്നവരാണ് വിജയിക്കേണ്ടതെന്നാണ് ഞാൻ കരുതുന്നത്. അതിൽ അർഹത ഇല്ലാത്ത നിരവധി പേരുണ്ട്.
ആളുകൾ ഓവർ കോൺഫിഡൻസ് ആണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ച് അങ്ങനെ ഒരു വിശ്വാസം ഇല്ലെങ്കിൽ എനിക്ക് അവിടെ കളിക്കാൻ പറ്റുമായിരുന്നില്ല. ബിഗ് ബോസ് എന്നത് ഗെയിം കളിക്കാനും സ്വന്തം കാഴ്ചപാടുകൾ പറയാനുമുള്ള ഒരു പ്ലാറ്റ്ഫോമാണ്. അപ്പോൾ പിന്നെ ഗെയിം കളിക്കാതെ മൂലക്കിരിക്കുകയാണോ വേണ്ടിയിരുന്നത്. അങ്ങനെ ചെയ്തെങ്കിൽ ഞാൻ വെറുതെ ബിഗ് ബോസിൽ പോയി മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തി എന്ന് പറഞ്ഞേനെ.
വിമർശിക്കുന്നവർ ആദ്യം ബിഗ് ബോസിൽ പോകട്ടെ, അപ്പോഴാണ് അവിടെ ഉള്ളവർ എങ്ങനെയൊക്കെ അനുഭവിച്ചു എന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂ', താരം അഭിമുഖത്തിൽ പറഞ്ഞു.












Click it and Unblock the Notifications