Get Updates
Get notified of breaking news, exclusive insights, and must-see stories!

'അയാളുടെ മുഖം മൂടി ഒരിക്കൽ മാത്രമാണ് അഴിഞ്ഞ് വീണത്,യഥാർത്ഥ മുഖം അതല്ല'; ഗോപിക പറയുന്നു

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ‍ റിയൽ ആയി നിന്ന് ഗെയിം കളിച്ച ചുരുക്കം ചില മത്സരാർത്ഥികളിൽ ഒരാളാണ് കോമണർ മത്സരാർത്ഥി കൂടിയാണ് ഗോപിക ഗോപി. എന്നാൽ 'ബാറ്റിൽ ഒഫ് ഒറിജിനൽസ്' എന്ന് പറഞ്ഞിട്ടും ഇപ്പോഴും പലരും ഹൗസിനുള്ളിൽ സേഫ് ഗെയിം കളിക്കുകയാണെന്ന ആക്ഷേപമാണ് ഗോപിക ഉയർത്തുന്നത്. ഷോയിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ഗോപികയുടെ വിമർശനം. പലരുടേയും മുഖം മൂടി ഇനിയും അഴിഞ്ഞ് വീഴാനുണ്ടെന്നാണ് മത്സരാർത്ഥികളുടെ പേര് എടുത്ത് പറഞ്ഞ് കൊണ്ട് ഗോപിക പറയുന്നത്. വായിക്കാം

ബിഗ് ബോസിൽ ഞാൻ ഏറ്റവും കൂടുതൽ ഒപ്പം പോയി ഇരുന്നിട്ടുണ്ടെങ്കിലും അവിടെ യഥാർത്ഥ മുഖം പുറത്ത് വരാത്തത് റിനോഷ് ബ്രോയുടെതാണെന്ന് ഞാൻ പറയും. ഒരിക്കൽ മാത്രമേ റിനോഷിൻറെ മുഖം മൂടി അഴിഞ്ഞ് വീണിട്ടുള്ളൂ. അയാളുടെ യഥാർത്ഥ ഫേസ് അങ്ങനെയല്ല. അത് തീർച്ചയാണ്. ആള് ശരിക്കും നല്ല രസാണ് ഒപ്പം ഇരിക്കാനൊക്കെ.

rinosh

അതുപോലെ തന്നെയാണ് വിഷ്ണു, മിഥുൻ, ശോഭ ചേച്ചി എന്നിവരുടെയൊന്നും യഥാർത്ഥ മുഖം പുറത്ത് വന്നിട്ടില്ല. ജുനൈസ് പൊട്ടിത്തെറിക്കുമെങ്കിലും അവന്റെ റിയൽ ഫേസ് പുറത്തേക്ക് വന്നിട്ടില്ല. ഭയങ്കരമായിട്ട് മാനിപ്പുലേറ്റ് ചെയ്യും. നമ്മൾ എന്ത് പറയുന്നുവെന്ന് നോക്കാതെ വേറെ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

പലപ്പോഴും അഖിൽ ചേട്ടന്റെ കാര്യത്തിലും അതുണ്ടായിട്ടുണ്ട്. അയാൾ പറയുന്നത് തെറ്റാണെങ്കിലും അഖിലിന് മേൽ സമ്മർദ്ദം ഉണ്ടാക്കി പലതും വായിൽ നിന്ന് ചാടിക്കുന്ന അസ്ഥയിൽ കൊണ്ടെത്തിക്കും. ആ സമയത്ത് വായിൽ നിന്ന് വരുന്നത് പലതായിരിക്കും. മനസിൽ വിചാരിച്ചിട്ടായിരിക്ക എന്തെങ്കിലും പറഞ്ഞ് പോകുന്നത്. അഖിലിനെ പിന്തുണക്കുന്നില്ല.

അദ്ദേഹത്തിന്റെ ചില നിലപാടുകൾ തെറ്റാണെങ്കിലും അയാളെ കുറച്ച് കൂടി പ്രഷറിൽ ആക്കി അദ്ദേഹം മനസിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറയിപ്പിക്കാനാണ് നോക്കുന്നത്.ജുനൈസിനെ പോലെയുള്ള ആളുകൾ അഖിൽ മാരാർ പറയുന്നത് കേൾക്കാതെ അദ്ദേഹത്തെ യൂസ് ചെയ്തത് പോലെയൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്.

gopika-

സേഫ് ഗെയിം കളിക്കുന്ന നിരവധി പേർ അവിടെ ഉണ്ട്. മനീഷ, ശ്രുതി ,അഞ്ജു, ശോഭചേച്ചി എന്നിവരൊക്കെ സേഫ് ഗേമിന്റെ ആളുകളാണ്.ശ്രുതിയും മനീഷ ചേച്ചിയും 100 ദിവസം സേഫ് ഗെയിം കളിച്ച് മുന്നോട്ട് പോകുമെന്ന് തുറന്ന് പറഞ്ഞവരാണെങ്കിലും അഞ്ജു , ശോഭ ചേച്ചി എന്നിവർ അല്ലാതെ അവിടെ നിന്ന് പോകാൻ ആഗ്രഹിക്കുന്നവരാണ്.

ചില കാര്യങ്ങൾ ഒച്ചയോടെ സംസാരിക്കണമെന്ന് കരുതുന്ന ആളാണ് ഞാൻ. നിലപാടുകൾ എന്താണെന്ന് തുറന്ന് പറയാനുള്ള വേദിയാണ്ബിഗ് ബോസ്. അല്ലാതെ ഒന്നും പറയാതെ നിൽക്കുന്നത് ശരിയായ നിലപാടല്ല. ഷിജു ചേട്ടൻ ഒരിക്കൽ ചോദിച്ചിട്ടുണ്ട് അവിടെ പറയുന്ന 'ക്ഷമ'കൾ ഒക്കെ വിശ്വസിക്കുന്നുണ്ടോയെന്ന്.

ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. കാരണം എന്റെ മനസാക്ഷി ക്ഷമ ചോദിക്കാൻ പറയുമ്പോഴാണ് ഞാൻ ക്ഷമ ചോദിക്കുന്നത്. മറ്റുള്ളവരുടെ വാക്ക് കേട്ട് ഞാൻ ഒരിക്കലും സോറി പറയില്ല. പലരും അവിടെ ഫേക്കായി ക്ഷമ പറഞ്ഞ്, ക്ഷമ എന്ന വാക്കിന്റെ വാല്യു ഇല്ലാതാക്കി കളഞ്ഞിട്ടുണ്ട്. ഒച്ചപ്പാടുകൾ ഒക്കെ ബിഗ് ബോസിൽ ആവശ്യമാണ്.

ആരോഗ്യകരമായ സംവാദങ്ങൾ ബിഗ് ബോസിൽ ഉണ്ടാകണം. ഇല്ലെങ്കിൽ ബിഗ് ബോസിൽ യഥാർത്ഥത്തിൽ നല്ല ഗെയിം നടക്കില്ല.അപ്പോൾ ഒരോ വ്യക്തികളും അവരുടെ യഥാർത്ഥ മുഖം കാണിക്കില്ല. അവർ മുഖം മൂടിക്കുള്ളിൽ ഒളിച്ച് നിൽക്കും. ഇപ്പോഴും നിൽക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+