സര്‍ക്കാരും ഒടിടി പ്ലാറ്റ് ഫോം തുടങ്ങുന്നു; മറ്റുള്ളവയിൽ നിന്ന് എന്താണ് വ്യത്യാസം; സംവിധായകന്‍
തിരുവനനന്തപുരം: മലയാളം സിനിമകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോം തുറക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഓണം മുതല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പ്രേക്ഷകര്‍ക്കായി സിനിമകള്‍ എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് തന്നെ ഇതാദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോം തുടങ്ങാനുള്ള നീക്കം ആരംഭിച്ചത്. അതേസമയം തന്നെ ഇത് സംബന്ധിച്ച് വിവിധ തരത്തിലുള്ള ആശങ്കകളും സിനിമാ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്.
"സർക്കാർ" ലേബലല്ലാതെ ആ പ്ലാറ്റ്ഫോമിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥമാക്കുന്ന എന്തെങ്കിലും ഉണ്ടോ, ഉണ്ടെങ്കിൽ എന്താണു എന്ന് വ്യക്തമാകണമെന്നാണ് സംവിധായകന്‍ ഡോണ്‍ പാലത്തറ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

സംസ്ഥാന സർക്കാർ വക ഒടിടി പ്ലാറ്റ്ഫോം വരുന്നു എന്ന് വാർത്ത കണ്ടു. വളരെ എക്സൈറ്റഡ് ആയി പലരും വാർത്ത ഷെയർ ചെയ്ത് കണ്ടു. റെവന്യൂ ഷെയർ മോഡലിലാവും സർക്കാരിന്റെ പ്ലാറ്റ്ഫോം വർക്ക് ചെയ്യുന്നത് എന്നാണു അറിയാൻ കഴിയുന്നത്. അതിന്റെ രാഷ്ട്രീയമാനങ്ങൾ തിരയാൻ എനിക്ക് താത്പര്യമില്ല. സിനിമകൾ ഒക്കെ ചെയ്യുന്ന, ഒടിടി യെ ആശ്രയിക്കുന്ന ഒരു ആൾ എന്ന നിലയിൽ വ്യക്തിപരമായ ചില ചിന്തകളും സംശയങ്ങളും ഷെയർ ചെയ്യുന്നു.

സിനിമകൾ തീയറ്ററിൽ അല്ലെങ്കിൽ പണം കൊടുത്ത് കാണുന്ന ശീലം ഒരു സമൂഹമെന്ന നിലയിൽ ഇപ്പോഴും നമുക്ക് അത്ര പരിചിതമായിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ കാര്യങ്ങൾ കുറേ മാറിയിട്ടുണ്ട്. സൂഫിയും സുജാതയും, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലും VOD റിലീസ് ചെയ്ത സമയത്തെ അവസ്ഥയിൽ നിന്ന് കാര്യങ്ങൾ മാറി. ഇപ്പോൾ ഉള്ള പ്ലാറ്റ്ഫോമുകൾ മിക്കതും വലിയ താരങ്ങൾ ഇല്ലാത്ത സിനിമകൾ അപ്ഫ്രണ്ട് പണം കൊടുത്തല്ല സിനിമകൾ വാങ്ങുന്നത്.

ആണെങ്കിൽ തന്നെ വളരെ തുച്ഛമായ ഒരു എമൗണ്ട് ആണു കൊടുക്കാൻ തയ്യാറാകുന്നത്. അത് സിനിമയുടെ പ്രോഡക്ഷൻ കോസ്റ്റ് പോലും കവർ ചെയ്യില്ല. മറ്റൊരു റെവന്യൂ സോഴ്സ് ടിവി ചാനലുകൾ ആണു. സിനിമയെ കുറേ തുണ്ടങ്ങളായ് മുറിച്ച് സ്ക്രീനിൽ വേറെ കുറേ ലോഗോസും, താഴെ ഫ്ലാഷ് ന്യൂസുമൊക്കെയായ് ഗംഭീര ഫോർമാറ്റിൽ റിലീസ് ആയി വരുമ്പോൾ അത് കണ്ട് കോഴ്മയിർ കൊള്ളാൻ പ്രത്യേക കഴിവ് ആവശ്യമാണു.,

പിന്നെ എങനെയെങ്കിലും ആളുകൾ കാണട്ടെ എന്നും എന്തെങ്കിലും കൂടുതൽ കിട്ടട്ടേ എന്നും കരുതി ഇറക്കി വിടാമെന്നേ ഒള്ളൂ, അതും ഓള്രെഡി ഹിറ്റ് ആയ സിനിമകൾ ആണു അവർ എടുക്കുന്നത്. OTT ഒരുപാട് മെച്ചമാണെന്നല്ല. സിനിമ ചെറിയസ്ക്രീനിൽ കാണണ്ട എന്നൊക്കെ വാശി പിടിച്ചിരിക്കാൻ മാത്രം പ്രിവിലേജ് ഉള്ള സിനിമക്കാർ ഇവിടെ വളരെ വിരളമാണു.

തീയറ്ററുകൾ എങ്ങനെ മുഖ്യധാരസിനിമകൾ കയ്യടക്കി വാണുവോ അതുപോലെ തന്നെ ആണു വലിയ OTT പ്ലാറ്റ്ഫോമുകളും. ആമസോണും നെറ്റ്ഫ്ലിക്സുമൊന്നും ലോക്ക്ഡൗൺ സമയത്തും തീയറ്റർ റിലീസ് ഇല്ലാത്ത സിനിമകൾ കൺസിഡർ ചെയ്യില്ല. അല്ലെങ്കിൽ പിന്നെ പ്രധാനപ്പെട്ട താരങ്ങൾ വേണം. ചെറിയ OTT പ്ലാറ്റ്ഫോമുകൾ ഇപ്പോൾ തന്നെ ഒരുപാട് ഉണ്ട്. ഒന്നുകൂടെ വന്നതുകൊണ്ട് പ്രത്യേകിച്ച് സിനിമകൾക്ക് എന്താണു ഗുണം എന്ന് എനിക്കറിയില്ല.

റെവന്യൂ ഷെയർ മോഡലിൽ നിന്ന് കാര്യമാത്രപ്രസക്തമായ വരുമാനം ഉണ്ടാകണമെങ്കിൽ ചെറിയ നമ്പർ വ്യൂവേഴ്സ് ഒന്നും പോര. അത് ഉറപ്പുവരുത്താൻ മാത്രം മികച്ച മോഡൽ ഇപ്പോളും നമുക്കില്ല താനും. "സർക്കാർ" ലേബലല്ലാതെ ആ പ്ലാറ്റ്ഫോമിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥമാക്കുന്ന എന്തെങ്കിലും ഉണ്ടോ, ഉണ്ടെങ്കിൽ എന്താണു എന്ന് വ്യക്തമാകണം. വാർത്തയിൽ കണ്ടത് അഞ്ച് കോടി രൂപ മുതൽമുടക്കിൽ ആണൂ പ്ലാറ്റ്ഫോം നിർമ്മിക്കുന്നതെന്നാണൂ. അത് ആപ്പ് ഡെവലപ്മെന്റിനും മെയിന്റനൻസിനും ആവും ചിലവഴിക്കുക എന്ന് കരുതുന്നു!
ആ ചിരിയില്‍ മയങ്ങിയെന്ന് ആരാധകര്‍; വൈറലായ പ്രിയ ഭവാനി ശങ്കറിന്റെ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications