ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളുമായി മുസ്ലീം സുന്ദരി!!! ടോപ് ലെസ്സ് ആകാനും മടിയില്ല; ബ്രൂണ അബ്ദുള്ള!!!

ബ്രൂണ അബ്ദുള്ള എന്ന പേര് ഇപ്പോള്‍ ബോളിവുഡില്‍ സുപരിചിതമാണ്. ബോളിവുഡിലെ ഐറ്റം ഡാന്‍സ് താരങ്ങളില്‍ ആരേയും കവച്ച് വയക്കും ബ്രൂണ. അതും ചുരുങ്ങിയ കാലത്തിനുള്ളില്‍.

ഒരു സത്യം അറിയാമോ.. ഈ ബ്രൂണ അബ്ദുള്ള എന്ന സുന്ദരി ഇന്ത്യക്കാരിയേ അല്ല. കാല്‍പന്തിന്റെ നാടായ ബ്രസീലുകാരിയാണ്. ഇസ്ലാം മതത്തില്‍ ജനിച്ചുവളര്‍ന്ന ആള്‍.

എന്നാല്‍ കുറച്ച് കാലമായി ഇന്ത്യയില്‍ തന്നെ ആണ് ബ്രൂണയുടെ താമസം. കാരണം ഇന്ത്യന്‍ സിനിമകളില്‍ തന്നെയാണ് ബ്രൂണ ചുവടുറപ്പിച്ചിരിക്കുന്നത്. ബ്രൂണയുടെ ചില ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം

ബ്രൂണ അബ്ദുള്ള

1986 ഒക്ടോബര്‍ 24 ന് ബ്രസീലിലെ പോര്‍ട്ടോ അലെഗ്രയില്‍ ആണ് ബ്രൂണയുടെ ജനനം. ഇപ്പോള്‍ ഏതാണ്ട് ഇന്ത്യക്കാരിയായി മാറി!

ടൂറിസ്റ്റ് ആയി വന്നു...

ഇന്ത്യയില്‍ ഒരു ടൂറിസ്റ്റ് ആയിട്ടാണ് ബ്രൂണ ആദ്യം എത്തുന്നത്. പിന്നെ ബോളിവുഡിന്റെ ഭാഗമായി മാറുകയായിരുന്നു.

എ പടത്തില്‍!

അഡള്‍ട്ട് കോമഡി ചിത്രമായ ഗ്രാന്‍ഡ് മസ്തിയില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബ്രൂണ ആയിരുന്നു. ഇതായിരുന്നു ബ്രൂണയെ ഏറ്റവും ശ്രദ്ധേയയാക്കിയത്.

ഐ ഹേറ്റ് ലവ് സ്റ്റോറീസ്

2010 ല്‍ പുറത്തിറങ്ങിയ 'ഐ ഹേറ്റ് ലവ് സ്റ്റോറീസ്' എന്ന പുനിത് മല്‍ഹോത്ര ചിത്രത്തിലും ബ്രൂണ വേഷമിട്ടു. അതും ശ്രദ്ധേയമായി.

തമിഴകത്തും എത്തി

അതിനിടെ തമിഴകത്തും എത്തി ബ്രൂണ അബ്ദുള്ള. തല അജിത്തിന്റെ ബില്ല ടി വില്‍ സമീറ എന്ന കഥാപാത്രത്തെ ആയിരുന്നു ബ്രൂണ അവതരിപ്പിച്ചത്.

ഐറ്റം ഡാന്‍സര്‍

എന്നാല്‍ ഇതൊന്നും ആയിരുന്നില്ല ബ്രൂണയുടെ അരങ്ങേറ്റ ചിത്രം. 2007 ല്‍ പുറത്തിറങ്ങിയ കാഷ് എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സര്‍ ആയിട്ടായിരുന്നു അത്.

മസ്തിസാദേ...

സണ്ണി ലിയോണ്‍ നായികയായ ഹോട്ട ചിത്രം മസ്തിസാദേയിലും വേഷമിട്ടു ബ്രൂണ. അതില്‍ അതിഥിതാരമായിട്ടായിരുന്നു ബ്രൂണ എത്തിയത്.

റിയാലിറ്റി ഷോകള്‍

ഡാന്‍സിങ് ക്വീന്‍, ഖതരോം കി ഖിലാഡി എന്നീ ടിവി റിയാലിറ്റി ഷോകളിലും മത്സരാര്‍ത്ഥിയായിരുന്നു ബ്രൂണ. ഫിയര്‍ ഫാക്ടറിലും പങ്കെടുത്തു.

പരസ്യ ചിത്രങ്ങള്‍

ഐറ്റം ഡാന്‍സര്‍ എന്ന് പറഞ്ഞ് മാറ്റി നിര്‍ത്താന്‍ പറ്റില്ല ബ്രൂണയെ. ഇന്‍ഡസ് ഇന്‍ജ് ബാങ്ക്, റീബോക്ക്, ഫിയാമ ഡി വില്ലിസ് തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളുടെ പരസ്യ മോഡലും ആയിട്ടുണ്ട് ബ്രൂണ.

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്ന് വിശേഷിപ്പിക്കാം ബ്രൂണയെ. സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, പലതവണ ബ്രൂണ അബ്ദുള്ള.

ടോപ് ലെസ് ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയ ബ്രൂണ അബ്ദുള്ള ചിത്രങ്ങളില്‍ ചിലത് ടോപ് ലെസ് ആണ്. സ്വിം സ്വീട്ടിലും ടി പീസിലും എല്ലാം ഉള്ള ചിത്രങ്ങളും വൈറല്‍ ആയിരുന്നു.

ബീച്ച് ചിത്രങ്ങള്‍

ബ്രസീലില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയിരുന്നു ബ്രൂണ അബ്ദുള്ള. അടുത്തിടെ ആയിരുന്നു ഇത്. ആ സമയത്ത് ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

 രഹസ്യമാക്കിയ പ്രണയം

തന്റെ പ്രണയം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു ബ്രൂണ. എന്നാല്‍ 2013 ല്‍ അത് പുറം ലോകം അറിഞ്ഞു. ഒമര്‍ ഫറൂഖ് ആയിരുന്നു ബ്രൂണയുടെ കാമുകന്‍

സോഷ്യല്‍ മീഡിയ വെറുതേ വിടുമോ?

മുസ്ലീം പേരുള്ള ഒരു സ്ത്രീ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ എന്തായിരിക്കും സ്ഥിതി? അത് തന്നെയാണ് ചില സന്ദര്‍ഭങ്ങളില്‍ ബ്രൂണയ്ക്കും നേരിടേണ്ടി വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+