Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒര്‍ലാന്‍ഡോ: ജിഹാദിസ്റ്റുകള്‍ക്ക് മറുപടിയുമായി ഹാക്കര്‍മാരുടെ സ്വവര്‍ഗ്ഗാനുരാഗ പോസ്റ്റുകള്‍

വാഷിംഗ്ടണ്‍: ഒര്‍ലാന്‍ഡോയിലെ നിശാക്ലബ്ബില്‍ കൂട്ടക്കൊലയെ തുടര്‍ന്ന് ജിഹാദിസ്റ്റുകള്‍ക്ക് മറുപടിയുമായി ഹാക്കര്‍മാര്‍. 53 പേരുടെ മരണത്തിനിടയാക്കിയ ഒര്‍ലാന്‍ഡോ കൂട്ടക്കൊലക്ക് ശേഷമാണ് ഐസിസിനെ പിന്തുണക്കുന്ന ട്വിറ്റര്‍ പേജുകള്‍ ഹാക്ക് ചെയ്ത് ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ ക്ലബ്ബിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.

@WauchulaGhost എന്ന സംഘമാണ് നിരവധി ഐസിസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഹാക്ക് ചെയ്ത എല്ലാ അക്കൗണ്ടുകളുടെയും പ്രൊഫൈല്‍ പിക്ചര്‍ 'ഐ ആം ഗേ ആന്‍ഡ് പ്രൗഡ്' എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമേ സ്വവര്‍ഗ്ഗാനുരാഗികളുടെ അശ്ലീല സൈറ്റുകളുടെ ലിങ്കുകളും ഷെയര്‍ ചെയ്തിട്ടുണ്ട്. ഷെയര്‍ ചെയ്ത ലിങ്കുകള്‍ ഓര്‍ലാന്‍ഡോയിലെ പള്‍സ് നൈറ്റ് ക്ലബ്ബിലുണ്ടായ കൂട്ടക്കൊലയില്‍ ജീവന്‍വെടിഞ്ഞവരുടെ കുടുംബത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

hacker

കറുത്ത വസ്ത്രമണിഞ്ഞ് തോക്കേന്തി നില്‍ക്കുന്ന ജിഹാദിസ്റ്റുകളുടെ ചിത്രങ്ങള്‍ മാറ്റി തല്‍സ്ഥാനത്ത് മഴവില്‍ പതാകകളോ, കിടക്കയിലുള്ള സ്വവര്‍ഗ്ഗാനുരാഗികളുടെ ചിത്രങ്ങളോ ആണ് കവര്‍ പേജായി പോസ്റ്റ് ചെയ്തിട്ടുള്ളത്. ഹാക്ക് ചെയ്ത എല്ലാ പേജുകളുടേയും സ്‌ക്രീന്‍ ഷോട്ടുകളും @WauchulaGhost സൂക്ഷിക്കുകയും സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

53 പേരുടെ മരണത്തിനിടയാക്കിയ സ്വവര്‍ഗ്ഗാനുരാഗികളുടെ ക്ലബ്ബിലെ വെടിവെയ്പ്പിലേക്ക് നയിച്ചത് സ്വവര്‍ഗ്ഗാനുരാഗികള്‍ ചുംബിക്കുന്നതാണന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആക്രമണം നടത്തിയ ഒമര്‍ മാത്തീന് ഐസിസുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിലെല്ലാമുള്ള പ്രതികാരമാണ് ഹാക്കര്‍മാര്‍ ഇതുവഴി പ്രകടിപ്പിച്ചിട്ടുള്ളത്.

ഐസിസിന്റെ ആശയപ്രചരണങ്ങള്‍ക്കും റിക്രൂട്ട്‌മെന്റിനും വന്‍തോതില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുവെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണിയാവുന്ന കൊലപാതക പരമ്പരകളുടെ സൂത്രധാരന്മാര്‍ക്ക് കനത്ത തിരിച്ചടിയാണ് അടുത്ത കാലത്ത് ഹാക്കര്‍മാര്‍ നല്‍കി വരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+