Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാക്കര്‍മാരും സര്‍ക്കാരും ആളുകളെ ഇന്റര്‍നെറ്റില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നുവെന്ന് പഠനം

വാഷിംഗ്ടണ്‍: ഹാക്കര്‍മാരുടെ സാന്നിധ്യവും സര്‍ക്കാര്‍ നിരീക്ഷണവും ആളുകളെ ഇന്റര്‍നെറ്റില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുന്നതായി പഠനം. സൈബര്‍ സുരക്ഷയെക്കുറിച്ചും സര്‍ക്കാര്‍ നിയന്ത്രങ്ങള്‍ കണക്കിലെടുത്തും ആളുകള്‍ ഓണ്‍ലൈനില്‍ സമയം ചെലവഴിക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

അമേരിക്കയില്‍ വ്യാപകമായി നടത്തിയ സര്‍വ്വേയില്‍ 41,000 കുടുംബങ്ങളാണ് പങ്കാളികളായത്. അമേരിക്കന്‍ സാമ്പത്തിക വകുപ്പിന്റെ നാഷണല്‍ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വ്വേയുടെ ഫലം അമേരിക്ക ഇപ്പോഴാണ് പുറത്തുവിട്ടിട്ടുള്ളത്.

internet

ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചുള്ള ഭയവും ഓണ്‍ലൈനിലെ സ്വകാര്യതയെക്കുറിച്ചുള്ള ഭയവുമാണ് തങ്ങളെ ഇന്റര്‍നെറ്റില്‍ പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നത് സര്‍വ്വേയില്‍ പങ്കെടുത്ത 45 ശതമാനം പേരും വ്യക്തമാക്കി. ഇതിനാല്‍ ഓണ്‍ലൈന്‍ വഴിയുള്ള ഷോപ്പിംഗും സാമ്പത്തിക ഇടപാടുകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

സൈബര്‍ സുരക്ഷയില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് നടത്താന്‍ ധൈര്യപ്പെടാത്തവരാണ് 33 ശതമാനം ആളുകളും. ഓണ്‍ലൈനില്‍ സാധങ്ങള്‍ വാങ്ങുമ്പോള്‍ ഹാക്കര്‍മാരര്‍ ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്യുമെന്ന ഭയമുള്ളതായും ഇവര്‍ പറയുന്നു. ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങളില്‍ വ്യക്തിവിവര മോഷണത്തിന് ഇരയായിരുന്നുവെന്ന് 35 ശതമാനത്തോളം വരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാതെ വിട്ടുനില്‍ക്കുന്നുവെന്നും 26 ശതമാനം പേര്‍ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

വ്യക്തിവിവര മോഷണമാണ് തങ്ങള്‍ നേരിടുന്ന പ്രധാനപ്രശ്‌നമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 45 ശതമാനം തുറന്നുസമ്മതിക്കുന്നു. ബാങ്ക് ഇടപാടുകളിലെ തട്ടിപ്പ്, ഓണ്‍ലൈനായി വിവരങ്ങള്‍ ശേഖരിക്കുന്നത്, വ്യക്തിവിവരങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടമാവുക, സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ നിരീക്ഷണം എന്നിവയാണ് ഇവയില്‍ ഏറ്റവും വലിയ ഭീഷണി. ഇക്കാരണങ്ങളാണ് ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ നിന്ന് തങ്ങളെ വിലക്കുന്നതിന് പിന്നിലുള്ളതെന്ന് സര്‍വ്വേയില്‍ നിന്ന് വ്യക്തമാകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+