റിലയന്‍സ് ജിയോ തരുന്നത് പണി മാത്രം!! മുന്നറിയിപ്പുമായി ഹാക്കര്‍ ഗ്രൂപ്പ് അനോണിമസ് ഇന്ത്യ
ദില്ലി: റിലയന്‍സ് ജിയോ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യാദാതാക്കളുമായി പങ്കുവയ്ക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി പ്രമുഖ ഹാക്കര്‍ ഗ്രൂപ്പ് അനോണിമസ് ഇന്ത്യ. സെപ്തംബര്‍ അഞ്ചിന് ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിച്ച ജിയോയുടെ ഉപയോക്താക്കള്‍ക്കാണ് അനോണിമസ് ഇന്ത്യയുടെ മുന്നറിയിപ്പ്.
റിലയന്‍സ് ജിയോക്കെതിരെ നേരത്തെയും അനോണിമസ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ചാറ്റ് ആപ്ലിക്കേഷനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞ റിലയന്‍സ് അനോണിമസിനെ വിമര്‍ശിക്കുകയും ആരോപണത്തില്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

ജിയോ ആപ്പില്‍
ജിയോ ആപ്പില്‍ നിന്നുള്ള കോള്‍ വിവരങ്ങള്‍ അമേരിക്കയിലേയും സിങ്കപ്പൂരിലേയും സെര്‍വറുകളിലേയ്ക്ക് പോകുന്നുവെന്നാണ് അനോണിമസിന്റെ പുതിയ കണ്ടെത്തല്‍. ഈ വിവരങ്ങള്‍ മാഡ് മി എന്ന് പരസ്യദാതാവുമായി പങ്കുവെയ്ക്കുന്നുവെന്നും ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു.

എന്‍ഡ് ടു എന്‍ക്രിപ്ഷന്‍
റിലയന്‍സ് ജിയോയുടെ ചാറ്റ് ആപ്ലിക്കേഷനിലുള്ള സുരക്ഷാ വീഴ്ചയും കഴിഞ്ഞ വര്‍ഷം അനോണിമസ് ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. ബ്ലോഗ് പോസ്റ്റിലായിരുന്നു അനോണിമസിന്റെ വെളിപ്പെടുത്തല്‍. എന്‍ഡ് ടു എന്‍ക്രിപ്ഷന്‍ സംവിധാനമില്ലാത്ത ചാറ്റ് ആപ്ലിക്കേഷന്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നായിരുന്നു അനോണിമസിന്റെ അവകാശവാദം.

സ്ക്രീന്‍ ഷോട്ടുകളും
റിലയന്‍സ് ജിയോ ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനായി ഇത് തെളിയിക്കുന്ന തെളിവുകളടങ്ങിയ സ്ക്രീന്‍ ഷോട്ടുകളും അനോണിമസ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ഉറപ്പുവരുത്തുന്നതിനും
ജിയോ വിവരങ്ങള്‍ ശേഖരിയ്ക്കുന്നത് ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനും ഉപയോക്താക്കളെക്കുറിച്ച് വിശകലനം ചെയ്യുന്നതിനാണെന്നുമാണ് ജിയോ ഇന്‍ഫോ കോമിന്റെ വിശദീകരണം. ഉപയോക്താക്കളുടെ സുരക്ഷയുടെയും സ്വകാര്യതയുടേയും കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

സെര്‍വ്വറിലേയ്ക്ക്
ജിയോ ചാറ്റില്‍ നിന്നുള്ള എന്‍ക്രിപ്റ്റ് ചെയ്യാത്ത മെസേജുകളും വിവരങ്ങളും ചൈനയിലുള്ള സെര്‍വ്വറിലേയ്ക്ക് എത്തുന്നുണ്ടെന്ന് അനോണിമസ് ഒരു വര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു. ഇത് നിരസിച്ച കമ്പനി ജിയോ ചാറ്റ് ആപ്പിനെതിരെയുള്ള പകതീര്ക്കലാണെന്ന് ആരോപിച്ചിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications