നികുതിപ്പണം കക്കൂസിൽ ഒഴുക്കിക്കളയണോ? ഏഴാം കൂലിയുടെ ജീവിതച്ചെലവ് സർക്കാർ ഏറ്റെടുക്കുന്നത് എന്തിന്?
Recommended Video

ഒരു ഏഴാം കൂലിയുടെ ജീവിതച്ചെലവ് കേരള - തമിഴ്‌നാട് സർക്കാരുകൾ ഏറ്റെടുക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. തന്നെ കാണിച്ച് പിച്ചയെടുക്കുന്നവൻ ആ കാശുകൊണ്ട് തന്നെ നോക്കണമെന്ന് അവൾ കോടതിയോട് അപേക്ഷിച്ചു - ഫേസ്ബുക്കിൽ സുധ രാധിക ചോദിക്കുന്ന ചോദ്യമാണിത്.
അഖില മതം മാറി ഹാദിയ ആയതിലോ അവർ വിവാഹം ചെയ്തതിലോ ഒന്നും ഒരു ഇഷ്ടക്കുറവും പരിഭവവും ഇല്ലാത്ത ആളുകൾ പോലും ഈ ചോദ്യം ചോദിക്കുന്നുണ്ട്. എന്തിനാണ് സർക്കാർ ചെലവിൽ ഹാദിയയെ പഠിപ്പിക്കുന്നത്. എന്തിന് വേണ്ടിയാണ് സ്റ്റേറ്റ് ജനങ്ങളുടെ നികുതിപ്പണം ഇതിനായി ചെലവഴിക്കുന്നത്.. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ചില കമന്‍റുകളും മറുപടികളും കാണാം.

കോടതിയോട് ഓർമിപ്പിക്കണം
തന്നെ കാണിച്ച് പിച്ചയെടുക്കുന്നവൻ ആ കാശുകൊണ്ട് തന്നെ നോക്കണമെന്ന് അവൾ കോടതിയോട് അപേക്ഷിച്ചു. വല്ലവന്റെയും ചെലവിൽ ജീവിതകാലം മുഴുവൻ കഴിയാൻ തന്നെ അനുവദിക്കണമെന്ന് അയാളും അവളോട് താണു കേണു അഭ്യർത്ഥിച്ചു.. തങ്ങളുടെ നികുതിപ്പണം ഇങ്ങനെ കക്കൂസിൽ ഒഴുക്കി കളയരുതെന്നു ജനവും കോടതിയോട് ഓർമ്മിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

മതം മാറണം, നാട്ടിലെത്തട്ടെ
നാട്ടിൽ ചെന്നിട്ടു വേണം മതം മാറാൻ. കിട്ടുന്ന ജോലികൾ കളഞ്ഞു കുളിച്ചു നടന്നതുകൊണ്ട് സ്വന്തമായ സമ്പാദ്യമില്ല. മാത്രവുമല്ല വിയർപ്പിന്റെ അസുഖമുണ്ട് . അത്തരക്കാർക്ക് ചെയ്യാവുന്ന ഒരേ ഒരു പണി മതം മാറി കുറച്ച് കുഴപ്പങ്ങൾ മാർക്കറ്റ് ചെയ്യുകയാണ്. മറ്റാരു കൈവിട്ടാലും കോടതി പിന്നെ പിടിച്ച് സർക്കാരിനെ ഏൽപ്പിക്കും. അങ്ങനെ സർക്കാർ ചെലവിൽ സിനിമയെടുത്തു കഴിയാം. ആരോടും പറയരുത് - ഐഡിയ എങ്ങനെയുണ്ട്. സുധ രാധികയുടെ മറ്റൊരു പോസ്റ്റ്.

ശരിക്കും പഠിക്കണമെന്ന ആഗ്രഹമുണ്ടോ
പഠിക്കണമെന്ന് ആഗ്രഹമോ എന്തെങ്കിലും കഴിവോ ഉണ്ടായിരുന്നെങ്കിൽ അത് ചെയ്യാൻ കിട്ടിയ ഇക്കണ്ട കാലം സ്വന്തം മാതാപിതാക്കളെ വരെ കബളിപ്പിച്ച് ഉണ്ടാക്കിയ ആ സംഭവം പിന്നെ എന്തിനായിരുന്നു? ഇങ്ങനെ വിലകെട്ട ജീവിതങ്ങൾക്ക് വേണ്ടി ഖജനാവിലെ ഒരു രൂപ പോലും ഇനിയും പാഴാക്കാൻ കഴിയില്ലെന്ന് പൊതുജനം ഇടപെടുക തന്നെ ചെയ്യും. - ഇതാണ് സുധ രാധിക പറയുന്ന പോയിന്‍റ്.

ഹാദിയേ ഇങ്ങനെയൊക്കെ പറയാമോ?
മസ്കറ്റിൽ ഉള്ള കാലം പലരും പിരിവിട്ട് ഭക്ഷണം വരെ വാങ്ങി അത് വെട്ടി വിഴുങ്ങി ഒരു ജോലിയും കൂലിയും ഇല്ലാതെ നാട് കുട്ടിച്ചോറാക്കാൻ ഓരോന്നും പുലമ്പി നടന്നിരുന്ന ഒരുവനോട്, ചെല്ലും ചെലവും തന്നു പഠിപ്പിക്കാൻ വിടണമെന്നൊക്കെ പറയാൻ മാത്രം പകയുണ്ടാവാൻ, അയാളെന്തു ചെയ്തു ഹാദിയ നിന്നോട്? നിന്റെ പേരിൽ കോടികൾ പിരിച്ചെടുത്ത് ഒന്ന് പച്ചപിടിച്ചു വരുന്പോൾ അത് തുലയ്ക്കാൻ നീയിങ്ങനെ വിവരദോഷം പറയാമോ?

അരുത് മാനിഷാദിയാ..
സുപ്രീം കോടതിയെങ്ങാൻ ഈ കേസിൽ തീർപ്പുണ്ടാക്കി അവന്റെ കൂടെ പറഞ്ഞയച്ചാൽ പിന്നെന്തെടുത്തിട്ടു പിരിക്കും പടച്ചോനെ. അവനാണെങ്കിൽ വിയർപ്പിന്റെ നല്ല അസ്കിതയുമുണ്ട്. ചതിക്കല്ലേ ഹാദിയ. പണിയെടുത്തു ശീലമില്ലാത്ത ഒരുവന്റെ മതത്തെയും മനുഷ്യരെയും കൊരങ്ങു കളിപ്പിച്ചു ജീവിക്കാനുള്ള പദ്ധതികളെ തുരങ്കം വയ്ക്കരുത്. ഒന്നുമില്ലെങ്കിലും കോടതിയിൽ വന്നു ഭർത്താവ് ഡമ്മി കെട്ടി ആടിയതല്ലേ, അതിനിങ്ങനെയൊക്കെ ശിക്ഷിക്കാമോ?

എന്തുകൊണ്ട് ഹാദിയയെ എതിര്‍ക്കുന്നു
24 വയസ്സിൽ സർക്കാരിൽ ജോലി കിട്ടിയ എനിക്ക്, 27 വയസ്സായിട്ട് അച്ഛൻ ഡൊണേഷൻ കൊടുത്തു വാങ്ങിയ പ്രൊഫെഷണൽ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിയാതെ നാടിനും നാട്ടുകാർക്കും ശല്യമായി ജീവിക്കുന്ന , എല്ലാരും കൂടി എന്നെ ഉണ്ടാക്കി തരണേ എന്ന നാണംകെട്ട് നിൽക്കുന്ന ഒരു സ്ത്രീയോട് ഏഴാം കൂലി എന്നല്ലാതെ എന്ത് തോന്നണം? എന്തുകൊണ്ട് ഹാദിയയെ എതിര്‍ക്കുന്നു എന്ന് ചോദിക്കുന്നവരോട് സുധ രാധിക പറയുന്നത് ഇതാണ്.

പൊതുഖജനാവ് ദുരുപയോഗം
ജീവിക്കാൻ ആവശ്യമായ ആഹാരവും കയറിക്കിടക്കാൻ ഇടവുമില്ലാത്തവരുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ട് പോരെ തിന്നിട്ട് എല്ലിൽ കുത്തി ഉണ്ടാകുന്ന വിഷയങ്ങൾക്ക് പൊതുഖജനാവ് ദുരുപയോഗം ചെയ്യൽ - ഹാദിയയ്ക്ക് വേണ്ടി സർക്കാർ ചെലവ് ഏറ്റെുത്ത് നടത്തുന്നതിനെതിരെയാണ് സുധ രാധികയുടെ ഈ വാക്കുകൾ.












Click it and Unblock the Notifications