പുലിമുരുകന്‍ ടീസര്‍ ഇറങ്ങി; ട്വിറ്ററില്‍ ഹാപ്പി ബര്‍ത്ത് ഡേ മോഹന്‍ലാല്‍ ട്രെന്‍ഡിങ്!!!
ജംഗിള്‍ബുക്ക് കാണണം കാണണം എന്ന് വാശിപിടിച്ച എന്നെ പുലിമുരുകന്റെ ടീസര്‍ കാട്ടി ആശ്വസിപ്പിക്കുമായിരുന്നു എന്റെ പൊന്നമ്മച്ചി - മോഹന്‍ലാലിന്റെ പുതിയ ചിത്രമായ പുലിമുരുകന്റെ ടീസര്‍ കണ്ടശേഷം സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കളിയാക്കലുകളില്‍ ഒന്നാണ് ഇത്. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ വൈശൈഖിന്റെ പുലിമുരുകന്‍ ടീസര്‍ ശനിയാഴ്ചയാണ് ഇറങ്ങിയത്.
അതേസമയം മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഹാപ്പി ബര്‍ത്ത് ഡേ മോഹന്‍ലാല്‍ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ് ആണ്. മെയ് 21 ശനിയാഴ്ച മോഹന്‍ലാലിന്റെ പിറന്നാള്‍ പ്രമാണിച്ചാണ് ഈ ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമാകുന്നത്. ഇന്ത്യയിലെ ട്രെന്‍ഡിങില്‍ മൂന്നാമത്തെ ടാഗാണിതിപ്പോള്‍. മോഹന്‍ലാലിന് 55 വയസ്സ് തികയുന്ന ദിവസം ലക്ഷക്കണക്കിന് പേര്‍ സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍ലാലിനെ ആശംസകള്‍ അറിയിക്കുന്നു, ചിലര്‍ ട്രോളുന്നു. കാണൂ ആശംസകളും പുലിമുരുകന്‍ ട്രോളുകളും.

ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ
ആരാധകര്‍ സ്‌നേഹത്തോടെ ലാലേട്ടന്‍ എന്ന് വിളിക്കുന്ന മോഹന്‍ലാലിന്റെ അമ്പത്തഞ്ചാം പിറന്നാളാണ് ഇന്ന്. പ്രമുഖ നടന്മാരും ആരാധകരും എല്ലാം മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേരുന്നു. ഹാപ്പി ബര്‍ത്ത് ഡേ മോഹന്‍ലാല്‍ എന്ന ഹാഷ്ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിങില്‍ മൂന്നാമതാണ്.

ഇതാണോ പുലി
പുലിമുരുകന്‍ ടീസറില്‍ മോഹന്‍ലാല്‍ ഇങ്ങനെ കാണിക്കുമ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ കേള്‍ക്കുന്നത് പുലിയുടെ ശബ്ദമാണ്. എന്നാല്‍ ട്രോളന്മാര്‍ കാണുന്നത് ഇതാണ്.

ഇങ്ങനെയാണോ കാണിച്ചത്
താന്‍ കാണിച്ചത് ഇങ്ങനെയല്ല എന്ന് പുലി മോഹന്‍ലാലിനോട്..

തെന്നിവീണ ലാലേട്ടന്‍
കുളിമുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ലാലേട്ടന്‍ തെന്നിവീണതാണോ..

ഇപ്പോഴും മാസ്
മമ്മൂട്ടിയെപോലെ അല്ല, മോഹന്‍ലാല്‍ ഇപ്പോഴും മാസ് റോളൊക്കെ ചെയ്യും.

തമിഴരോട് മാപ്പ്
പുലി കണ്ട് കളിയാക്കിയതിന് പലരും തമിഴ്‌നാട്ടുകാരോട് മാപ്പ് പറയുകയാണത്രെ ഇപ്പോള്‍

റിയാലിറ്റി
പുലിമുരുകന്‍ ടീസര്‍, പ്രതീക്ഷയും റിയാലിറ്റിയും

ലാലേട്ടനും വെറുത്തുപോയോ
പുലിമുരുകന്‍ ടീസര്‍ കാണുന്ന ലാലേട്ടന്‍ അവസാനമായപ്പോള്‍ ഇങ്ങനെയായത്രേ

അയ്യേ
കബാലി സ്റ്റൈലില്‍ പുലിമുരുകന്‍ എന്ന് പറഞ്ഞതാ.. അയ്യേ

പുലിയും ഞെട്ടി
പുലിമുരുകന്‍ ടീസറില്‍ പുലിക്ക് പകരം കടുവയെ കണ്ട പുലിയുടെ ഭാവം

കടുവ മതി
പുലിമുരുകനെ വെച്ച് ഒരു പ്രേമം ട്രോള്‍ ആയാലോ

മമ്മൂട്ടി ഫാന്‍സ്
ഗര്‍ജനം സിംഹത്തിനേ പറ്റൂ എന്ന് പറഞ്ഞ് കുറച്ച് മമ്മൂട്ടി ഫാന്‍സും കളത്തിലുണ്ട്.

മമ്മൂട്ടിക്ക് പറ്റില്ല
മമ്മൂട്ടിയെക്കൊണ്ട് ഈ ഭാവങ്ങളൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് മറുപടി
ഇതാണാ ടീസർ
മോഹൻലാൽ മരണ മാസ്സായി എത്തുന്ന പുലിമുരുകൻറെ ടീസർ കാണൂ












Click it and Unblock the Notifications