Get Updates
Get notified of breaking news, exclusive insights, and must-see stories!

അയാളിലെ നടനേക്കാള്‍ എന്നെ ആകര്‍ഷിച്ചത് മറ്റൊന്നായിരുന്നു; സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ ഷാജി കൈലാസ്

മലയാള സിനിമയുടെ ആക്ഷകന്‍ കിംഗ് ആരാണെന്ന് ചോദിച്ചാല്‍ മലയാളികള്‍ ഒറ്റവാക്കില്‍ പറയും അത് സുരേഷ് ഗോപിയാണെന്ന്. താരത്തിന്റെ 64ാം പിറന്നാളാണ് ഇന്ന്. പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് പുതിയ ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. സുരേഷ് ഗോപിയും ഷാജി കൈലാസും ചേര്‍ന്നൊരുക്കിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്.. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാജി കൈലാസ് ആശംസ നേര്‍ന്നത് കുറിപ്പ് വായിക്കാം.

ലോകകപ്പ് വിജയത്തിന്റെ 38ാം വാർഷികാഘോഷം- ചിത്രങ്ങൾ

ആദ്യമായി ഒരു സിനിമ

ആദ്യമായി ഒരു സിനിമ

1989 ലാണ് ഞാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത് - 'ന്യൂസ്' . സംവിധാനത്തോടൊപ്പം അതിന്റെ കഥയും എന്റേത് തന്നെയായിരുന്നു. ചിത്രം ആദ്യ ഡ്രാഫ്റ്റ് എഴുതുമ്പോള്‍ തന്നെ അതിലെ ഋഷി മേനോന്‍ എന്ന നായക കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ രൂപം ആയിരുന്നു.

ആത്മവിശ്വാസം

ആത്മവിശ്വാസം

ആ ചിത്രം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മുന്നോട്ട് സഞ്ചരിക്കാന്‍ ഉള്ള ആത്മവിശ്വാസം തന്നു. സുരേഷിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആ ചിത്രം. വിജയത്തോടൊപ്പം എനിക്ക് നല്ലൊരു സുഹൃത്തിനെയും സഹോദരനെയും ആ ചിത്രം സമാനിച്ചു. പിന്നീട് 1991 ഇല്‍ 'തലസ്ഥാനം' ആയി ഞങ്ങള്‍ വന്നപ്പോള്‍ ആ ചിത്രത്തെ ജനങ്ങള്‍ പൂര്‍വാധികം ആവേശത്തോടെ ഏറ്റെടുത്തത് സ്മരിക്കുന്നു.

കൗതുകകരമായ വസ്തുത

കൗതുകകരമായ വസ്തുത

എനിക്ക് ഞാന്‍ ഭാവിയില്‍ ചെയ്യേണ്ട സിനിമകള്‍ എപ്രകാരം ഉള്ളതായിരിക്കണം എന്ന ദിശ കാണിച്ചു തന്നത് ഈ സിനിമയായിരുന്നു. പിന്നീട് കമ്മീഷണര്‍,ഏകലവ്യന്‍, മാഫിയ തുടങ്ങി ഞങ്ങള്‍ ഒരുമിച്ചു ചെയ്ത എല്ലാ സിനിമകളും ജനങ്ങള്‍ ഏറ്റെടുത്തു കൊണ്ടിരുന്നു. എന്റെ കരിയറിനെ ഇത്ര അധികം ഉയര്‍ത്തി കൊണ്ട് വന്ന ആ മനുഷ്യന്‍ തന്നെ എന്റെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി പലപ്പോഴും ഉണ്ടായിരുന്നു എന്നതു കൗതുകകരമായ വസ്തുതയാണ്.

അയാളിലെ നല്ല മനുഷ്യന്‍

അയാളിലെ നല്ല മനുഷ്യന്‍

അന്നത്തെ മുന്‍ നിര നായികയും പില്‍ക്കാലത്തു എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നായകന്‍ മറ്റാരുമായിരുന്നില്ല. ഞങ്ങളുടെ വിവാഹം നടന്നതും സുരേഷിന്റെ വീട്ടില്‍ വച്ചായിരുന്നു. അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന്‍ ആണ്..

ആ പഴയ സുരേഷ്

ആ പഴയ സുരേഷ്

സുരേഷിന്റെ കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.. പക്ഷെ അയാള്‍ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടി ഘോഷിക്കാതെ അയാള്‍ നിരന്തരം സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകള്‍ നിരവധിയാണ്. അതിന്റെ ഗുണഭോക്താക്കള്‍ അനവധി സാധാരണക്കാരാണ്. രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ കൊണ്ട് വ്യക്തി ആക്ഷേപകങ്ങള്‍ക്കു പലരും മുതിര്‍ന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്.

ഹാപ്പി ബര്‍ത്ത് ഡേ

ഹാപ്പി ബര്‍ത്ത് ഡേ

ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ ഒരു പിടി ചിത്രങ്ങളുമായി വീണ്ടും ജനങ്ങളിലേക്ക് എത്തുകയാണ്.. അതെല്ലാം വന്‍ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അദ്ദേഹവുമായി വീണ്ടും ഒരുമിക്കാനും മികച്ച ചിത്രങ്ങളുടെ ഭാഗമാകാനുമുള്ള അനുഗ്രഹം സര്‍വേശ്വരന്‍ തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ സുരേഷ് ഗോപി..

251ാം ചിത്രം

251ാം ചിത്രം

അതേസമയം, താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. താരത്തിന്റെ 251ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവന്നത്. മരണ മാസ് ലുക്കില്‍ വാച്ച് നന്നാത്തുന്ന താരത്തെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. സിനിമയുടെ പേരോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി ഡാങ്കെ; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Suresh gopi supports jayaram in social media bullying

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+