കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവര്‍ക്കൊക്കെ എന്നാണ് നിങ്ങളുടെ അവാര്‍ഡുകളുടെ സവര്‍ണ പട്ടികയില്‍ ഇടം കിട്ടുക; ചോദ്യവുമായി ഹരീഷ് പേരടി

Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങള്‍ക്ക് മുമ്പാണ് 51ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച നടനായും കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണായിരുന്നു മികച്ച സിനിമ. മന്ത്രി സജി ചെറിയാനായിരുന്നു വാര്‍ത്താമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

പുനഃസംഘടനയ്ക്ക് ഇനി പ്രസക്തിയില്ല; കെപിസിസി നേതൃത്വത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ ഗ്രൂപ്പുകള്‍ പുനഃസംഘടനയ്ക്ക് ഇനി പ്രസക്തിയില്ല; കെപിസിസി നേതൃത്വത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ ഗ്രൂപ്പുകള്‍

1

പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയിലെ എല്ലാ മേഖലയിലുള്ളവരെയും പുരസ്‌കാരത്തിന് പരിഗണിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് വിശദീകരിക്കുന്നത്. മികച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മാനേജേര്‍സ്, നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ ചീഫ്, നല്ല സിനിമാ യുണിറ്റ്, നല്ല ഫൈറ്റ് മാസ്റ്റര്‍, നല്ല സഹസംവിധായകര്‍ എന്നിവരെ പുരസ്‌കാരത്തിന് പരിഗണിക്കണമെന്നാണ് ഹരീഷ് പേരടി പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

അടിപൊളി ലുക്കില്‍ തിളങ്ങി നിരഞ്ജന; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

2

സിനിമ സിനിമയാവണെമെങ്കില്‍ അവാര്‍ഡുകളുടെ പരിസരത്തുപോലും പേരുകള്‍ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്...ഇവരില്ലെങ്കില്‍ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല...നല്ല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മാനേജേര്‍സ്, നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ ചീഫ്, നല്ല സിനിമാ യുണിറ്റ്,നല്ല ഫൈറ്റ് മാസ്റ്റര്‍,നല്ല സഹസംവിധായകര്‍.

3

നല്ല ക്യാമറാ യുണിറ്റ്, നല്ല ഫോക്കസ് പുള്ളര്‍, നല്ല സ്റ്റുഡിയോ, നല്ല പിആര്‍ഒ,നല്ല ഡ്രൈവര്‍മാര്‍, നല്ല ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്... ഇവരുടെയൊക്കെ വിയര്‍പ്പാണ് സിനിമ... ഇവര്‍ക്കൊക്കെ എന്നാണ് നിങ്ങളുടെ അവാര്‍ഡുകളുടെ സവര്‍ണ്ണ പട്ടികയില്‍ ഇടം കിട്ടുക...അതിന് എസി റൂമിലിരുന്ന് സിനിമകള്‍ വിലയിരുത്തുന്നതിനൊടൊപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിര്‍മ്മാണ മേഖലകളിലേക്കുകൂടി ഇറങ്ങി ചെല്ലണം...

4

അപ്പോള്‍ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും...സിനിമയുടെ അംഗീകാരങ്ങള്‍ ഇവരൊക്കെ അര്‍ഹിക്കുന്നുണ്ട്...ഈ മേഘലയിലെ കുറച്ച് പേരുടെ ഫോട്ടോസ് പങ്കുവെക്കുന്നു.. ഇനിയുമുണ്ട് ഒരു പാട് ചങ്കുകള്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ അടക്കമുള്ളവരുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഹരീഷ് പേരടി കുറിപ്പ് പങ്കുവച്ചത്.

5

അതേസമയം, ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. താങ്കള്‍ പറഞ്ഞത് 100ശതമാനം ശരിയെന്നായിരുന്നു പോസ്റ്റിന് താഴെ വന്ന മിക്ക കമന്റുകളും. ചില കമന്റുകള്‍ ഇങ്ങനെ, ഹരീഷേട്ടാ ഉമ്മകള്‍ ....ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തി നിങ്ങള്‍ ഇട്ട ഈ പോസ്റ്റിനു സംസ്ഥാന അവാര്‍ഡിനേക്കാള്‍ വിലയുണ്ട് ....സത്യസന്ധമായ പോസ്റ്റ് എന്നായിരുന്നു ഒരാള്‍ കുറിച്ചത്.

6

ഓരോ പോസ്റ്റിലെയും, ഓരോ വാക്കിലും, നൂറ് അര്‍ത്ഥം വരുന്ന വാക്കുകളും , കുറിക്കുക്കുകൊള്ളുന്ന മര്‍മ പ്രയോഗങ്ങളും. ഇന്നും ഞാന്‍ പൊന്നുപോലെ ഹരീഷ് സാറിന്റെ ഒരു വോയ്സ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നൂറില്‍ പരം ഫൈറ്റ് എന്നെകൊണ്ട് ചെയ്യിപ്പിച്ചിട്ട് ഒരു പോറല്‍ പോലും എന്റെ ശരീരത്തില്‍ ഏല്‍ക്കാതെ എന്നെ കാത്ത ഗുരുകള്‍ എന്ന് പറഞ്ഞു അങ്ങ് അയച്ചതും. ഉരക്കും തോറും മാറ്റുകൂടുന്ന വന്ന് വഴി മറക്കാത്ത കലാകാരന്‍. ഫൈറ്റില്‍ ഞാഞ്ഞൂലായ എന്നെ ആ സര്‍പ്പ ഗണത്തില്‍ പെടുത്തിയ ആ വലിയ മനസിനെ പാരാട്ടുന്നു സാര്‍ - എന്നായിരുന്നു മറ്റൊരാള്‍ കുറിച്ച കമന്റ്.

ആ സീറ്റായിരുന്നു ലഭിച്ചതെങ്കില്‍ 3 ല്‍ വിജയം ഉറപ്പായിരുന്നുവെന്ന് ലീഗ്: ബല്‍റാം തോറ്റതിനും കാരണംആ സീറ്റായിരുന്നു ലഭിച്ചതെങ്കില്‍ 3 ല്‍ വിജയം ഉറപ്പായിരുന്നുവെന്ന് ലീഗ്: ബല്‍റാം തോറ്റതിനും കാരണം

Recommended Video

cmsvideo
Anna Ben Response After WInning State Award For The Movie Kappela | Oneindia Malayalam

English summary
Hareesh Peradi demanded everyone working in film industry should be considered for Award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X