പോർക്ക് എന്നാണത്രേ ജനപ്രിയഗുണ്ട ആക്രമിക്കപ്പെട്ട നടിയെ വിശേഷിപ്പിച്ചിരുന്നത്- ഹർഷന്റെ രൂക്ഷപ്രതികരണം
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായത് കേരള ചരിത്രത്തിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒരു സംഭവം ആയിരുന്നു. കേസില്‍ ദിലീപ് ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും, ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട് എന്ന് തന്നെയാണ് കരുതപ്പെടുന്നത്. പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന് കോടതികള്‍ ജാമ്യം നിഷേധിച്ചതും.
ദിലീപിനെ അന്ന് താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കിലും പുതിയ എക്സിക്യൂട്ടീവ് തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ചത്.
ഈ സാഹചര്യത്തിലാണ് രൂക്ഷമായ വിമര്‍ശനവുമായി ഹര്‍ഷന്‍ രംഗത്ത് വരുന്നത്. ദിലീപിനെ കടന്നാക്രമിച്ചുകൊണ്ടാണ് ഹര്‍ഷന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

സംഘടനയും ഭാഗം
മുമ്പ് പറഞ്ഞതാണ്..,
ഒന്നുകൂടി പറയുന്നു..
ദിലീപ് കുറ്റക്കാരനാണ്.
'നടൻമാരുടെ' സംഘടന ആ ക്വട്ടേഷനിൽ കൗണ്ടർപാർട്ടാണ്.

ദിലീപ് ചെയ്തത്
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത ബഡൂളയാണെന്ന് പോലീസ് കണ്ടെത്തിയതുകൊണ്ടുമാത്രമല്ല ദിലീപ് കുറ്റക്കാരനാവുന്നത്. ആക്രമിക്കപ്പെട്ട നടിയെ 'ആരെങ്കിലുമൊന്ന് ആക്രമിയ്ക്ക്' എന്ന് ആവർത്തിച്ചാഹ്വാനം ചെയ്ത് അതൊരു പൊതുബോധമായി സകല സിനിമാക്രിമിനലുകളിലും സ്ഥാപിച്ചെടുത്തത് ദിലീപാണ്.അതറിയാത്തവർ മലയാളസിനിമയിലില്ല.

നടിയെ വിശേഷിപ്പിച്ചത്
'ആ പോർക്കിനെ' മലയാളസിനിമയിൽ നിന്ന് ആട്ടിപ്പുറത്താക്കണമെന്ന് സംവിധായകരോട് നേരിട്ടാവശ്യപ്പെട്ടിട്ടുണ്ട് ദിലീപ്. ഉറച്ച റോളുകൾ വിളിച്ചുപറഞ്ഞ് മുടക്കിയിട്ടുണ്ട്. മെഗാസ്റ്റാറിനെ മാനം നോക്കിയിരുത്താനും മേജർ സ്റ്റാറിനെ പൂജ്യംവെട്ട് കളിപ്പിയ്ക്കാനും പോന്നവണ്ണം മലയാളസിനിമയുടെ ഭണ്ടാരപ്പെട്ടി കൈവശപ്പെടുത്തിയ ദിലീപാണ് ആക്രമിയ്ക്കപ്പെട്ട നടിയെ ക്രിമിനലുകൾക്ക് മുന്നിൽ സോഫ്റ്റ് ടാർഗറ്റാക്കിയത്.

എല്ലാം അറിയാവുന്ന താരരോമാഞ്ചങ്ങള്‍
ആക്രമിയ്ക്കപ്പെട്ട നടിയുടെ അത്താഴം മുടക്കാൻ ഈ നീർക്കോലി ആഞ്ഞുകടിയ്ക്കുന്നത് അന്നേ അറിയാവുന്നവരാണ് മലയാളത്തിന്റെ മറ്റ് താരരോമാഞ്ചങ്ങൾ.'നടൻമാരുടെ' സംഘടനയിൽ നടി അന്നേ പരാതിപ്പെട്ടതുമാണ്. പക്ഷേ തിലകനെ അപമാനിച്ച് കേമത്തം തെളിയിച്ച ദിലീപിനെ കണ്ടാൽ മുള്ളുന്ന താരധീരൻമാരോട് പരാതിപ്പെട്ടിട്ട് എന്തുകാര്യം.

നികൃഷ്ടര്‍
- കത്വയിലെ ബലാത്സംഗികൾക്കുവേണ്ടി തെരുവിൽ കൊടിപിടിച്ച സംഘികളേക്കാൾ നികൃഷ്ടരാണ് ദിലീപിനെ തിരികെ സംഘടനയിലേയ്ക്കാനയിച്ച താരഗുണ്ടകൾ -
ഭാവനയ്ക്കും റിമയ്ക്കും ഗീതുവിനും രമ്യയ്ക്കുമൊപ്പം തലയിൽ വെളിച്ചമുള്ളവർ വേറെയുമുണ്ട് മലയാളസിനിമയിൽ. ഇപ്പോഴും മലയാളസിനിമയിലെ വട്ടിക്കൊയ്ത്തുകാരനായി വിലസുന്ന ഒരുവനെതിരെ ഉറച്ചുപൊരുതുന്ന നിങ്ങൾക്ക് അഭിവാദ്യങ്ങൾ.

തൊഴിച്ചോടിക്കണം
താരഗുണ്ടകളിൽ രാഷ്ട്രീയബന്ധമുള്ളവരെ പറഞ്ഞുതിരുത്താനും തിരുത്തിയില്ലെങ്കിൽ തൊഴിച്ചോടിയ്ക്കാനും പാർട്ടി നേതൃത്വങ്ങൾ തയ്യാറാവണം.അവരുടെ ഏജന്റുമാരായി 'വല്ല' മാധ്യമപ്രവർത്തകരും വന്നാൽ അവരെയും ചവിട്ടി പുറത്താക്കണം.
.......................................
(പോർക്ക് എന്നാണത്രേ ജനപ്രിയഗുണ്ട ആക്രമിയ്ക്കപ്പെട്ട നടിയെ വിശേഷിപ്പിച്ചിരുന്നത്.)
ഹര്‍ഷന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് ഹര്‍ഷന്‍റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications