ജയിച്ചാലും ബ്രസീലിന് രക്ഷയില്ല!!! 'ഏഴിന്‍റെ' പേരില്‍ മല്ലൂസ് ട്രോളി തോല്‍പിയ്ക്കും
കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോട് ഏറ്റ പരാജയം അടുത്ത കാലത്തൊന്നും ബ്രസീല്‍ മറക്കില്ലെന്ന് ഉറപ്പാണ്. ബ്രസീലുകാര്‍ മാത്രമല്ല, കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്കും അത് ഒരിയ്ക്കലും മറക്കാന്‍ പറ്റില്ല.
ടീം തോറ്റു എന്നതുകൊണ്ട് മാത്രമല്ല അത്, ഏഴ് ഗോള്‍ വഴങ്ങി തോറ്റ ആ കളിയുടെ പേരില്‍ അത്രയ്ക്ക് നാണം കെടുത്തിയിട്ടുണ്ട് എതിരാളികള്‍. കോപ്പ അമേരിയ്ക്കയിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ കിടിലന്‍ വിജയമാണ് നേടിയത്.
ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഹെയ്ത്തിയെ തോല്‍പിച്ചത്. പക്ഷേ, ആ 'ഏഴ് ഗോളും' ഹെയ്ത്തി എന്ന രാജ്യവും വീണ്ടും ബ്രസീലിനെ സോഷ്യല്‍ മീഡിയയില്‍ വേട്ടയാടുകയാണ്! ട്രോളുകളെ കൊണ്ട് ഒരു നിവൃത്തിയും ഇല്ല!!!

ഒരു സെവന്‍ അപ്പ്
അന്ന് ജര്‍മനിയില്‍ നിന്ന് ഏഴ് ഗോള്‍ വാങ്ങിയതിന് ശേഷം ബ്രസീല്‍ ഫാാന്‍സ് സെവന്‍ അപ്പ് കുടിക്കാറില്ലായിരിന്നു. ഇപ്പോഴിതാ ഹെയ്ത്തിയോട് പ്രതികാരം തീര്‍ത്ത് വന്നിരിയ്ക്കുന്നു.

അപ്പോഴും ജര്‍മനി
ഹെയ്ത്തിയെ 7-1 ന് തകര്‍ത്തു എന്നൊക്കെ പറഞ്ഞ് ആവേശം കൊള്ളുമ്പോള്‍ , അതാ വരുന്നു അടുത്ത കമന്റ്... പണ്ട് ജര്‍മനി ബ്രസീലിനെ തോല്‍പിച്ചതുപോലെ എന്ന്!

ഉണക്കത്തെങ്ങാ...
മദം പൊട്ടി നില്‍ക്കുന്ന ബ്രസീലിന് കിട്ടിയ ഉണക്കത്തെങ്ങാണത്രെ ഹെയ്ത്തി!

അര്‍ജന്റീന ഫാന്‍സ്
എന്തൊക്കെ പറഞ്ഞാലും ബ്രസീലിന്റെ വിജയം കണ്ടപ്പോള്‍ അര്‍ജന്റീന ഫാന്‍സിന്റെ ഹൃദയം ഇത്തിരി തകര്‍ന്നിട്ടുണ്ട്.

ഓര്‍മിപ്പിയ്ക്കല്ലേ
ഹെയ്ത്തിയെ തോല്‍പിച്ച കാര്യം പറയുമ്പോള്‍ വെറുതേ ജര്‍മനിയുടെ പേര് ഓര്‍മിപ്പിയ്ക്കുന്നതെന്തിനാ....

കിട്ടിയപ്പോള്‍ കൊടുത്തു
ജര്‍മനിയാണ് അന്ന് ഏഴ് ഗോളടിച്ചത്. അവരെ തിരിച്ചങ്ങനെ തോല്‍പിയ്ക്കാന്‍ പറ്റാത്തതുകൊണ്ട് ഹെയ്ത്തിക്കിട്ട് കൊടുത്തു... ഒരു ഗോഡ്ഫാദര്‍ സ്റ്റൈലില്‍.

ഫാന്‍ യുദ്ധം
ഇത്തവണ കളി കണ്ടുകഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ബ്രസീല്‍ ഫാന്‍സിന്റെ നെഞ്ചിനൊക്കെ നല്ല വിരിവുണ്ട്. പക്ഷേ അര്‍ജന്റീനക്കാരനോ!!!

പറയാന്‍ നാണം
എത്ര ഗോള്‍ അടിച്ചു എന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ ഇപ്പോഴും ബ്രസീല്‍ ഫാന്‍സിന് നാണമാണത്രെ.

ഹെയ്ത്തി സൂപ്പറാ...
ഇപ്പോള്‍ ബ്രസീല്‍ ഫാന്‍സ് പറയുന്നത് കേള്‍ക്കണം... നമ്പര്‍ വണ്‍ ടീമാണത്രെ ഹെയ്ത്തി.

ആരോട്
പ്രതികാരം തീര്‍ത്തത് ആരോടാണ് എന്ന് ചോദിയ്ക്കരുത് പ്ലീസ്....

ആള് മാറിപ്പോയോ
സത്യത്തില്‍ ബ്രസീലിന് ആള് മാറിപ്പോയതാണോ... ജര്‍മനി ആണെന്ന് വിചാരിച്ചിട്ടാണ് ഹെയ്ത്തിയ്‌ക്കെതിരെ ഏഴ് ഗോള്‍ അടിച്ചത്.

ഓടിക്കോ...
അവസാനം ഹെയ്ത്തിക്കാരുടെ അവസ്ഥ ഇങ്ങനെ ആയിരുന്നു.

ഹെയ്ത്തിയും ബ്രസീലും
പണ്ട് ഞങ്ങളും ഹെയ്ത്തിയെ പോലെ ഒരു ടീമിനെ 7-1 ന് തോല്‍പിച്ചിട്ടുണ്ടെന്നാണ് ജര്‍മനിക്കാര്‍ പറയുന്നത്!!!!

അതാ അവസ്ഥ
ഇപ്പോ അതൊരു പഴഞ്ചൊല്ല് പോലെ ആയിട്ടുണ്ട്- ജര്‍മനിയ്ക്ക മുന്നില്‍ പെട്ട ബ്രസീലിനെ പോലെ !!!

സമ്മതിക്കൂല
ബ്രസീലിന്റെ വിജയം സമ്മതിക്കാത്തവരെ പെട്ടെന്ന് തിരിച്ചറിയാം... അവര്‍ അര്‍ജന്റീന ഫാന്‍സ് ആയിരിക്കും.

കളിയ്ക്കാന്‍ കൊടുക്കാം!
ഹെയ്ത്തിയെ കുറിച്ച് എന്താ അഭിപ്രായം... ഓ, അ ബ്രസീല്‍ ടീമിന് കുറച്ച് ഗോളടിയ്ക്കാന്‍ വേണ്ടി കളിയ്ക്കാന്‍ കൊടുക്കാം!!!

സത്യത്തില്‍...
ബ്രസീല്‍ ഫാന്‍സും മറ്റുള്ളവരും കരുതുന്നത്!!!

ഹെയ്ത്തിയെന്താ മോശമാണോ
ഇതൊക്കെ കണ്ടാല്‍ തോന്നും ഹെയ്ത്തി ഏതോ തല്ലിപ്പൊളി ടീം ആണെന്ന്!

ചിരിപ്പിയ്ക്കല്ലേ
വെറുതേ ബ്രസീലിന്റെ വിജയം പറഞ്ഞ് ചിരിപ്പിക്കല്ലേ എന്നാണ് അര്‍ജന്റീന ഫാന്‍സ് പറയുന്നത്.

ഓരോ അവസ്ഥയേ...
കളി ജയിച്ചിട്ടും സ്‌കോര്‍ അറിഞ്ഞ് കഴിഞ്ഞപ്പോള്‍ പല ബ്രസീല്‍ ഫാന്‍സിന്റേയും മുഖത്ത് വന്ന ഭാവം...












Click it and Unblock the Notifications