കബാലി ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ച 2 ചെറുപ്പക്കാര്‍ക്ക് എട്ടിന്റെ പണി കിട്ടി!
സോഷ്യല്‍ മീഡിയ പേജുകള്‍ തുറന്നാല്‍ എവിടെയും കബാലി കബാലി എന്ന് മാത്രമേ കേള്‍ക്കാനുള്ളൂ. ഇങ്ങനെയുണ്ടോ ഒരു കബാലി ഭ്രാന്ത്. കണ്ടവര്‍ പറയുന്നത് കബാലി പ്രതീക്ഷകള്‍ കാത്ത കിടുക്കന്‍ പടം എന്നാണ്. മെഗാഹിറ്റായ ബാഷയോടാണ് കബാലിയെ ആളുകള്‍ ഉപമിക്കുന്നു കബാലിക്ക് ബാഷ 2 എന്ന പേരും വീണുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ടി വി ചാനലുകളിലും കബാലിയേ ഉള്ളൂ.
റിലീസിന് മുന്നേ കബാലി ഓണ്‍ലൈനില്‍ ലീക്കായി എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. പിന്നാലെ തമിള്‍റോക്കേഴ്‌സ് എന്ന ഗ്രൂപ്പ് ഫേസ്ബുക്കില്‍ കബാലിയുടെ ഓപ്പണിംഗ് സീനുകളുടെ വീഡിയോയും ഇട്ടു. ഓപ്പണിംഗ് സീന്‍ ലീക്കായതോടെ കബാലി ഡൗണ്‍ലോഡ് ചെയ്യാനും ആളുകളുടെ തിരക്കായി. കബാലി ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് എന്ത് പറ്റി എന്നറിയണ്ടേ. ഒപ്പം മറ്റ് കബാലി കഥകളും കേള്‍ക്കൂ..

ഡൗണ്‍ലോഡില്‍ കുടുങ്ങി
രജനീകാന്തിന്റെ കബാലി ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചവരുടെ ടോറന്റ് ആപ്പ് സ്വന്തമായി അണ്‍ഇന്‍സ്റ്റാള്‍ ആയിപ്പോയത്രെ. കംപ്യൂട്ടറുകള്‍ ഫോര്‍മാറ്റ് ആയിപ്പോയി - രജനീകാന്തിനോടാണോ കളി. ഇവരുടെ വൈഫൈ റൂട്ടര്‍ ക്രാഷായി. അടുത്തുള്ള എയര്‍ടെല്‍ ടവറേ കാണാതായി - ഓണ്‍ലൈനില്‍ പ്രചരിക്കുന്ന പുതിയ രജനി കഥയാണ് ഇത്.

കബാലി കബാലി...
തമിഴ്‌നാട്ടില്‍ കബഡി കളിക്കുമ്പോള്‍ ഇപ്പോള്‍ കബഡി കബഡി എന്നല്ല പോലും കബാലി കബാലി എന്നാണത്രെ പറയുന്നത്. രജനീകാന്ത് വിചാരിച്ചാല്‍ കളിയുടെ നിയമം പോലും മാറ്റിയെഴുതാന്‍ പറ്റുമെന്ന് ഫാന്‍സ്.

വിവാഹം മറന്നുപോയി
ചെന്നൈയിലുള്ള ഒരു ചെറുപ്പക്കാരന്റെ പേരിലുള്ള കഥയാണ് ഇതിലും രസം. കബാലിയുടെ ആദ്യഷോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു കക്ഷി. പക്ഷേ ഇന്ന് സ്വന്തം വിവാഹമാണ് എന്ന് മറന്നുപോയി. വിവാഹം കഴിക്കാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടോ എന്ന് ചോദിച്ചുനടക്കുകയാണത്രെ കക്ഷി.

പൂജാരിയും കബാലി ഡാ
വഴിയരികില്‍ കണ്ട പൂജാരിയോട് ഏത് ക്ഷേത്രത്തിലാ പൂജ എന്ന് ചോദിച്ചതാ. മൂപ്പരുടെ മറുപടി കബാലി ഡാ എന്ന്. മൈസൂരിലെ കബാലീശ്വര ക്ഷേത്രമാണത്രെ കക്ഷി ഉദ്ദേശിച്ചത്. എന്താല്ലേ.

അവധിയാക്കിക്കളഞ്ഞു
സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനുമൊക്കെ അവധി ദിവസം നോക്കി സിനിമ റിലീസ് ചെയ്യും. എന്നാല്‍ രജനികാന്ത് സിനിമ റിലീസ് ചെയ്ത് പ്രവൃത്തി ദിവസത്തെ അവധി ദിവസമാക്കും. എങ്ങനെയുണ്ട്












Click it and Unblock the Notifications