ശങ്കരനുമല്ല, ശങ്കര്‍ ദാസുമല്ല; മലയാളികളുടെ പ്രിയപ്പെട്ട വ്‌ളോഗര്‍ ശങ്കരന്റെ യഥാര്‍ത്ഥ പേരിതാണ്....
ഹലോ ഗയ്സ്...ഇങ്ങനെ എനർജെറ്റിക്ക് ആയി പറഞ്ഞ് മലയാളികളുടെ മനം കവർന്നൊരു കൊച്ചുമിടുക്കനുണ്ടല്ലോ ..എന്താണ് അവന്റെ പേര് മക്കളേ എന്നാരെങ്കിലും ചോദിച്ചാൽ നമ്മള് പറയും ശങ്കരനെന്ന്... അതെ നമ്മുടെ ശങ്കരൻ വ്ലോഗിലെ ശങ്കരൻ.
ഒരു കുട്ടി നിക്കർ അലക്കിക്കൊണ്ടാണ് ശങ്കരൻ മലയാളുകളുടെ ഹൃദയത്തിലേക്ക് ഇടച്ചുകുത്തിക്കയറിയത്. പിന്നിടങ്ങോട്ട് ശങ്കരന്റെ ആറാട്ടായിരുന്നു. ഈ കൊച്ചു മിടുക്കന്റെ വീഡിയോകൾ യൂട്യൂബ് ട്രെന്റിംഗിൽ വരാറുണ്ട്.. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ് ശങ്കരൻ..എന്നാൽ ശങ്കരൻ ശരിക്കും പേര് ശങ്കരൻ എന്നല്ല.

നിധിൻ എന്നാണ് ശങ്കരന്റെ യഥാർത്ഥ പേര്. എന്നാൽ വ്ളോഗ് തുടങ്ങിയപ്പോൾ വീട്ടിൽ വിളിക്കുന്ന ശങ്കരൻ എന്ന തന്നെ പേര് തന്നെ അങ്ങ് സ്വീകരിച്ചു. അങ്ങനെ നിധിൻ മലയാളികൾക്ക് ശങ്കരനായി. ശങ്കരന്റെ എല്ലാ വ്ലോഗുകളും കിടുക്കാച്ചി വ്ലോഗുകളാണ്.

അടുത്തുള്ള കടയിൽ പോയി വീട്ടു സാധനങ്ങൾ മേടിക്കുന്ന ശങ്കരന്റെ ട്രാവൽ വ്‌ലോഗും, ഉണക്കമീൻ ഗ്രിൽ ചെയ്യലുമെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചത്. ശങ്കരൻ ഇപ്പോൾ സിനിമ സീരിയൽ മേഖലയിലും തന്റെ കഴിവ് തെളിയിക്കാനുള്ള ഒരുക്കത്തിൽ ആണ്യ

കൊറോണ വന്നതോടെയാണ് ശങ്കരന്റെ മനസ്സിൽ വ്ലോഗ് എന്ന ചിന്ത ഉദിക്കുന്നത്. വീട്ടിൽ ഇരുന്നപ്പോൾ മറ്റെല്ലാവരും ചെയ്യുന്നത് പോലെ ശങ്കരനും യുട്യൂബും വീഡിയോകളുമായും നേരം നീക്കി. അവിടുന്നാണ് ട്വിസ്റ്റ്. ശങ്കരൻ വീഡിയോ കണ്ട് വെറുതെയിരുന്നില്ല. യൂ ട്യൂബ് വീഡിയോകൾ സ്ഥിരമായി കണ്ടതോടെ സ്വന്തം ആയൊന്ന് ചെയ്താലോ എന്ന് തോന്നി.

അവിടുന്നാണ് ശങ്കരന്റെ നിക്കർ കഴുകിയുള്ള ആദ്യ വീഡിയോ ഇറങ്ങുന്നത്. ശങ്കരന്റെ നിർബന്ധം മൂലമാണ് ഈ വീഡിയോ ചേട്ടന്മാർ പകർത്തിയത്. തമാശയായ തുടങ്ങിയ വ്ലോഗ് അങ്ങനെ കാര്യമായി. പിന്നീടങ്ങോട്ട് വൻ ക്ലിക്കുമായി.. ആദ്യ വീഡിയോ പോസ്റ്റ് ചെയ്തതോടെ സംഭവം ഉഷാറാക്കാമെന്ന് ശങ്കരനും ചേട്ടന്മാരും തീരുമാനിച്ചു.വീഡിയോ എടുക്കാനും എഡിറ്റിംഗിനുമൊക്കെ ശങ്കരൻ ചേട്ടന്മാരുടെ സഹായം തേടുമെങ്കിലും ആശശം അത് നമ്മുടെ ശങ്കരന്റേതുതന്നെ ആണ്....












Click it and Unblock the Notifications