എന്താണ് ഈ ഹോളി? എന്തിനാണ് നിറങ്ങൾ വാരിപ്പൂശുന്നത്? അറിയാം ഹോളിയുടെ ഐതിഹ്യം
പഞ്ചാബിൽ 'ഹോള മൊഹല്ല' എന്ന പേരിലാണ് ഹോളി ആഘോഷം. കർണാടകയില്‍ ഹോളി സജീവമായി ആഘോഷിക്കപ്പെടുന്നു

നിറങ്ങളുടെ ആഘോഷമായ ഹോളിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. കേരളത്തില്‍ അത്ര വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെടാറില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ഹോളിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോളി 'വസന്തോത്സവം' ആയി ആഘോഷിക്കപ്പെടുന്നു. ഈ മാസം 7, 8 തീയതികളിലായിട്ടാണ്ട് ഹോളി ആഘോഷം.
'തിന്മയുടെ മേൽ നന്മയുടെ' വിജയത്തെ സൂചിപ്പിക്കുന്നതിനാൽ ഹോളിക്ക് ഒരു ദിവസം മുമ്പ് നടക്കുന്ന (ഹോളിക ദഹനം) ഹോളിയുടെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ്. ഫാൽഗുന മാസത്തിലെ പൂർണിമ പൗർണ്ണമിയുടെ സന്ധ്യയിലാണ് ഹോളി ആഘോഷിക്കപ്പെടുന്നത്. ദൃക് പഞ്ചാംഗം അനുസരിച്ച്, ഈ വർഷം മാർച്ച് 7 ന് ചോട്ടി ഹോളി എന്നും വിളിക്കപ്പെടുന്ന ഹോളിയുടെ ആദ്യ ദിവസത്തെ ആഘോഷം നടക്കും.

ഹോളിക ദഹനം
മാർച്ച് ഏഴിന് വൈകുന്നേരം 6:24 മുതൽ 8:51 വരെ ആയിരിക്കും ഹോളിക ദഹനം നടക്കുക. അതായത് മാർച്ച് 8 ന്, പ്രിയപ്പെട്ടവർക്കിടയിൽ നിറങ്ങളോടെ ഹോളി ആഘോഷിക്കും. ശീതകാല ദിനങ്ങള്‍ക്ക് വിട നല്‍കി വേനൽക്കാലത്തെ സ്വാഗതം ചെയ്യാനുമായി ആളുകൾ ഹോളിയെ കാണുന്നു.
ഹിന്ദു പുരാണങ്ങളിൽ 'ഹോളിക'യുടെ കൊല എന്നാണ് ഹോളി അറിയപ്പെടുന്നത്. പ്രഹ്ലാദൻ തന്റെ പിതാവായ ഹിരണ്യകശ്യപുവിന്റെ കൽപ്പനകൾ നിരസിക്കുകയും മഹാവിഷ്ണുവിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ ഹിരണ്യകശ്യപു അവനെ കൊല്ലാൻ അവളുടെ സഹോദരിയായ ഹോളികയുടെ സഹായം സ്വീകരിച്ചതായി പുരാണങ്ങൾ പറയുന്നു.

അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. ഇതിന്റെ ഓർമ്മയ്ക്കായി തിന്മയുടെ മേല്‍ നന്മ നേടിയ വിജയം എന്ന നിലയില്‍ ഹോളി ആഘോഷിക്കപ്പെടുന്നു.

നിറങ്ങൾ കൊണ്ടുള്ള ആഘോഷം
നിറങ്ങൾ കൊണ്ടുള്ള ആഘോഷം കൂടാതെ, ഈ ദിവസം, ആളുകള്‍ മധുരം നിറഞ്ഞതും സ്വാദിഷ്ടവുമായ പലഹാരങ്ങള്‍ കഴിക്കുകയും പങ്കുവെക്കുകയും ചെയ്യും. പരമ്പരാഗതമായ തണ്ടായി, ഗുജ്ജിയ, മാൽപുവ, പുരാൻ പോളി, ഭാംഗ് എന്നിവ ഹോളി സമയത്തെ സാധാരണ പാനീയങ്ങളായും ഭക്ഷണങ്ങളായും ഉത്തരേന്ത്യയില്‍ പങ്കുവെക്കപ്പെടുന്നു.

ഹോളിയില്‍ വളരെ പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് മഥുര. മഥുര ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി അറിയപ്പെടുന്നതിനാൽ, മഹത്തായ ഹോളി ആഘോഷത്തിന് സാക്ഷ്യം വഹിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ മഥുരയിലെത്താറുണ്ട്. 9 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ആളുകൾ പൂക്കളും നിറങ്ങളും ഉപയോഗിച്ച് ആഘോഷങ്ങളില്‍ പങ്കുചേരുന്നു. ലാത്ത് മാർ ഹോളി' ആഘോഷിക്കുന്ന ബർസാനയാണ് മറ്റൊരു പ്രശസ്തമായ സ്ഥലം. ഇവിടെ സ്ത്രീകൾക്ക് പുരുഷന്മാരെ വടികൊണ്ട് അടിക്കുന്ന ഒരു പാരമ്പര്യവുണ്ട്, പുരുഷന്മാർ പരിച കൊണ്ട് സ്വയം സംരക്ഷിക്കുന്നു.

പഞ്ചാബിൽ, 'ഹോള മൊഹല്ല' എന്ന പേരിലാണ്
ദക്ഷിണേന്ത്യയിൽ, ആളുകൾ ഹോളിയിൽ സ്നേഹത്തിന്റെ ദൈവമായ കാമദേവനെ ആരാധിക്കുന്നു. പഞ്ചാബിൽ, 'ഹോള മൊഹല്ല' എന്ന പേരിലാണ് ആഘോഷം. ഈ ദിവസം ആളുകൾ അവരുടെ ആയോധന കലകൾ ആളുകള്‍ മുമ്പില്‍ പ്രകടിപ്പിക്കും. രാജസ്ഥാന്‍ നഗരമായ ഉദയ്പൂരിലെ ഹോളി ആഘോഷങ്ങളും ലോക പ്രശസ്തമാണ്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications