സണ്ണി ലിയോണിന്റെ നാത്തൂൻ കരിഷ്മ നായിഡുവാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ സൂപ്പർ താരം.. ആരാണീ ഹോട്ട് കരിഷ്മ??

സണ്ണി ലിയോൺ - വിശേഷണങ്ങളൊന്നും വേണ്ട ഈ പേര് മാത്രം മതി സണ്ണി ലിയോണിനെ ആളുകൾക്ക് പിടികിട്ടും. ലോകത്തെ ഏറ്റവും പോപ്പുലറായ പോൺ താരങ്ങളിൽ ഒരാളായിരുന്നു സണ്ണി ലിയോൺ. ഇപ്പോൾ ഇൻഡസ്ട്രി മാറി ബോളിവുഡ് നടി. മോഡലും ടി വി താരവുമൊക്കെയാണ് സണ്ണി ലിയോൺ ഇപ്പോൾ.

എന്നാൽ സണ്ണി ലിയോണിന്റെ വീട്ടിൽ നിന്നും മറ്റൊരു സെലിബ്രിറ്റി കൂടി ഇന്റർനെറ്റിനെ കീഴടക്കുന്നുണ്ട് എന്ന് കേട്ടാലോ. തീർച്ചയായും നിങ്ങൾ അന്പരക്കും ആരാണ് അത് എന്ന്. മറ്റാരുമല്ല സണ്ണി ലിയോണിന്റെ നാത്തൂനായ കരിഷ്മ നായിഡുവാണ് അത്. കരിഷ്മ എന്ന ബ്യൂട്ടിയെക്കുറിച്ച് കൂടുതൽ അറിയാന്‍ തോന്നുന്നില്ലേ.. നോക്കൂ..

സണ്ണിയുടെ കുടുംബവിശേഷം

സണ്ണിയുടെ കുടുംബവിശേഷം

സണ്ണി ലിയോണിനെ മാത്രമല്ല മാനേജരും ഭർത്താവുമായ ഡാനിയെൽ വെബ്ബറിനെയും ഇന്റർനെറ്റിന് പരിചയമുണ്ട്. പോൺ സിനിമകളിൽ സണ്ണി ലിയോണിന്റെ പങ്കാളി കൂടിയാണ് ഡാനിയേൽ. തന്റെ ഏറ്റവും വലിയ കരുത്തും സമ്പാദ്യവും എന്നാണ് സണ്ണി ലിയോൺ വെബ്ബറിനെക്കുറിച്ച് പറയാറുള്ളത്.

മറ്റ് കുടുംബക്കാർ

മറ്റ് കുടുംബക്കാർ

ബോളിവുഡിലേക്ക് കടന്നുവരുന്നതിന് മുമ്പേ തന്നെ സണ്ണി ലിയോണിന് മാതാപിതാക്കളെ നഷ്ടപ്പെട്ടിരിന്നു. ഇന്തോ - കനേഡിയൻ ദമ്പതികളായിരുന്നു സണ്ണി ലിയോണിന്റെ മാതാപിതാക്കള്‍. സണ്ണി ലിയോണിന് ഒരു സഹോദരനുണ്ട്. സന്ദീപ് വോറ. സന്ദീപിന്റെ ഭാര്യയാണ് നമ്മളി പറയുന്ന കരിഷ്മ നായിഡു. ശരിക്ക് പറഞ്ഞാൽ സണ്ണി ലിയോണിന്റെ നാത്തൂൻ

വിവാഹം കഴിഞ്ഞ വർഷം

വിവാഹം കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷമാണ് സണ്ണി ലിയോണിന്റെ സഹോദരൻ സന്ദീപ് വോറ കരിഷ്മ നായിഡുവിനെ വിവാഹം ചെയ്തത്. ലോസ് ആ‍ഞ്ചൽസിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന് സണ്ണി ലിയോണും ഭർത്താവ് ഡാനിയെൽ വെബ്ബറും ഉണ്ടായിരുന്നു.

ആരാണ് കരിഷ്മ

ആരാണ് കരിഷ്മ

നാത്തൂൻ മാത്രമല്ല സണ്ണി ലിയോണിന്റെ ഫാഷൻ‌ സ്റ്റൈലിസ്റ്റ് കൂടിയാണ് കരിഷ്മ നായിഡു. കഴിഞ്ഞില്ല കരിഷ്മ തന്നെയും ഒരു സ്റ്റൈലിഷ് ബ്യൂട്ടിയാണ്. ടി വി റിയാലിറ്റി ഷോയായ സ്പ്ലിറ്റ് വില്ലയിലെ താരം കൂടിയാണ് കരിഷ്മ നായിഡു.

ഇൻസ്റ്റഗ്രാം പോസ്റ്റ്

ഇൻസ്റ്റഗ്രാം പോസ്റ്റ്

സണ്ണി ലിയോണിന്റെ പിറന്നാളിന് ആശംസകൾ അറിയിച്ച് കരിഷ്മ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. കരിഷ്മ - സന്ദീപ് ദമ്പതികൾക്കൊപ്പം സണ്ണി ലിയോൺ കൂടിയുള്ള ഫോട്ടായാണ് പോസ്റ്റ് ചെയ്തത്. തനിക്ക് പുഞ്ചിരിക്കാൻ കാരണങ്ങൾ തന്ന നാത്തൂന് ആശംസകൾ അറിയിച്ചായിരുന്നു പോസ്റ്റ്.

വേറെയും ചിത്രങ്ങൾ

വേറെയും ചിത്രങ്ങൾ

ഭർത്താവ് സന്ദീപ് വോറയ്ക്കൊപ്പമുള്ള ചിത്രങ്ങളും കരിഷ്മ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+