ഒക്ടോബറിലെ സെക്സി മാഗസിന് കവറുകള്‍
ലൈഫ്സ്റ്റൈല്‍ മാഗസിനുകളുടെ കവര്‍ ഫോട്ടോകളും ഫോട്ടൂഷൂട്ടുകളുമെല്ലാം എക്കാലത്തും സിനിമയിലും ഫാഷന്‍ ലോകത്തുമെല്ലാം വലിയ ചര്‍ച്ചകളാണ്. ആരായിരിക്കും ഓരോ ലക്കത്തിലെയും താരമെന്നറിയാന് ഫാഷന്‍ ലോകത്തുള്ളവരും സെലിബ്രിറ്റികളുമെല്ലാം കാത്തിരിക്കുക പതിവാണ്. ഇത്തരം പലമാഗസിനുകളും വലിയ കിടമത്സരമാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ വിവിധ മേഖലകളിലെ വമ്പന്മാരെ ചൂണ്ടയിട്ട് ഓരോ ലക്കവും കൊഴുപ്പിക്കാന്‍ ഓരോരുത്തരും ആവുന്നത്രയും ശ്രമിക്കാറുണ്ട്.
പലപ്പോഴും മുന്‍നിരയില്‍ തിളങ്ങി നില്ക്കുന്ന താരങ്ങളാണ് മിക്ക മാഗസിനുകള്‍ക്കും മുഖചിത്രമാകാറുള്ളത്. ചിലപ്പോഴെല്ലാം അല്പം പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തിരിച്ചുവരവിന് പോലും ഇത്തരം മാഗസിന് ഫോട്ടോഷൂട്ടുകള്‍ അവസരം നല്‍കാറുണ്ട്. ഇതാ ഒക്ടോബറില്‍ ഇറങ്ങിയ ചില മികച്ച കവര്‍ ചിത്രങ്ങള്‍.

വോഗിന്റെ കവറായി ഫ്രെയ്ദ പിന്റോ
വോഗ് ഇന്ത്യയുടെ ഒക്ടോബര്‍ ലക്കത്തിന്റെ കവറായത് ഫ്രെയ്ദ പിന്റോയാണ്. സ്ലംഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ ഫ്രെയ്ദ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന താരമാണ്. വളരെ സെക്സി ലുക്കിലാണ് ഫ്രെയ്ദ വോഗിന് വേണ്ടി പോസ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് മാജിക് എന്നാണ് വോഗിന്റെ ഈ എഡിഷന്റെ കാപ്ഷന്‍.

എല്ലി ഇന്ത്യയില്‍ സോനം കപൂര്‍
കാന്‍ ചലച്ചിത്രമേളയിലും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സോനം കപൂറിന്റെ സ്റ്റൈല്‍. സോനത്തെയാണ് എല്ലി ഇന്ത്യ ഒക്ടോബര്‍ ലക്കത്തില്‍ കവര്‍ മോഡലാക്കിയിരിക്കുന്നത്. മ്യൂസിക് സ്പെഷ്യല്‍ ആയിട്ടാണ് എല്ലിയുടെ ഒക്ടോബര്‍ ലക്കം ഇറങ്ങിയിരിക്കുന്നത്.

കരീനയും സെയ്ഫും
ഹാര്‍പ്പേര്‍സ് ബസാര്‍ ഇന്ത്യയുടെ ഒക്ടോബര്‍ കവര്‍ മോഡലുകള്‍ ബോളിവുഡിന്റെ തിളങ്ങുന്ന താരദമ്പതിമാരായ കരീന കപൂറും സെയ്ഫ് അലി ഖാനുമാണ്.

സ്റ്റാര്‍ഡസ്റ്റില്‍ ഷാഹിദും ശ്രദ്ധയും
ഷാഹിദ് കപൂറും ശ്രദ്ധ കപൂറുമാണ് സ്റ്റാര്‍ ഡസ്റ്റിന്റെ പുതിയ ലക്കത്തില്‍ കവര്‍ മോഡലുകളായിരിക്കുന്നത്. കരീനയെക്കുറിച്ചുള്ള ഷാഹിദിന്റെ ചില അഭിപ്രായപ്രകനടങ്ങളും പ്രണയത്തില്‍ പ്രായത്തിന് വലിയ റോളില്ലെന്ന ശ്രദ്ധയുടെ നിരീക്ഷണവുമായിട്ടാണ് സ്റ്റാര്‍ഡസ്റ്റ് എത്തിയിരിക്കുന്നത്.

വോയുടെ മുഖമായി യാമി ഗൗതം
പ്രമുഖ മാഗസിനായ വൗയുടെ മുഖമായി യാമി ഗൗതമാണ് പോസ് ചെയ്തിരിക്കുന്നത്. യാമിയുടെ മനോഹരമായ ഒരു ചിത്രമാണ് ഇവര്‍ കവര്‍ ആക്കിയിരിക്കുന്നത്

വെര്വെയില് കല്‍ക്കി കൊച്ലിന്‍
ബെസ്റ്റ് ഡ്രസ്സ്ഡ് ഇഷ്യൂ ആയിട്ടാണ് വെര്വെയുടെ പുതിയ ലക്കം എത്തിയത്. കല്കി കൊച്ലിനാണ് മുഖചിത്രത്തിലെ പ്രമുഖ താരം.

ഗുഡ് ഹൗസ് കീപ്പിങ്ങില്‍ കരിഷ്മ
ഗുഡ് ഹൗസ് കീപ്പിങ് മാഗസിനില്‍ ബോളിവുഡില്‍ രണ്ടാംവരവിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന കരിഷ്മ കപൂറാണ് മോഡലായിരിക്കുന്നത്.

മാന്‍ മാഗസിന് വേണ്ടി നര്‍ഗിസ് ഫക്രി
ബോളിവുഡിലെ പുത്തന്‍ താരമായ നര്‍ഗിസ് ഫക്രിയാണ് മാന്‍ മാഗസിന് വേണ്ടി പോസ് ചെയ്തിരിക്കുന്നത്. ബിക്കിനിയിലാണ് നര്‍ഗിസ് ഇതിന് വേണ്ടി പോസ് ചെയ്തിരിക്കുന്നത്.

സിനി ബ്ലിറ്റ്സില്‍ കങ്കണ റൗത്ത്
മാഗസിന് കവറുകളില്‍ ഏറെ ശോഭിക്കാറുള്ള താരമാണ് കങ്കണ റൗത്ത്. ഇത്തവണത്തെ സിനി ബ്ലിറ്റ്സിന്റെ കവറില്‍ കറുപ്പണിഞ്ഞ് സെക്സിയായ കങ്കണയെ കാണാം.

ഫിലിം ഫേറില് കരീന
ഫിലിം ഫേര്(ഹിന്ദി) മാഗസിന്റെ പുതിയ ലക്കത്തില്‍ കരീനയാണ് മോഡലായിരിക്കുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications