നടിയുടെ ഫോണിൽ നിന്നും കൂട്ടുകാരിക്ക് അയച്ചു, ഡിലീറ്റ് ചെയ്തു... അജിന മേനോന്റെ നഗ്നവീഡിയോ വൈറലായത്...

  • By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടിയും മോഡലുമായ അജിന മേനോന്റെ ഒരു വീഡിയോ ആണ് കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയം. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ തന്റേത് തന്നെയാണ് എന്ന് അജിന പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല, അജിനയ്ക്ക് ചോദിക്കാനും ചില പ്രധാനപ്പെട്ട ചോദ്യങ്ങളുണ്ട്. എങ്ങനെയാണ് അജിനയുടെ വീഡിയോ വൈറലായത് എന്ന് കൂടി കേട്ടാൽ ശരിക്കും ഞെട്ടിപ്പോകും.

നഗ്നവീഡിയോ ലീക്കായി, നാട്ടുകാരും വീട്ടുകാരും കണ്ടു... പൊട്ടിക്കരഞ്ഞ് സീരിയൽ നടി അജിന മേനോൻ  ഞെട്ടിത്തരിച്ച് ആരാധകർ! ഫേക്കല്ല, ഇത് ഒറിജിനൽ വീഡിയോ!! പണികൊടുത്തത് കൂട്ടുകാരി??

വൈറലായത് പേഴ്സണൽ വീഡിയോ

വൈറലായത് പേഴ്സണൽ വീഡിയോ

വൈറലായ വീഡിയോ തന്റേത് തന്നെയാണ് എന്ന് അജിന മേനോൻ പറയുന്നു. എന്നാൽ അജിന മാത്രമാണ് കുറ്റക്കാരി എന്ന് വിധിക്കുന്നതിന് മുമ്പേ അത് എങ്ങനെയാണ് വൈറലായത് എന്ന് കൂടി കേൾക്കണം. തന്റെ തികച്ചും പേഴ്സണലായ വീഡിയോ ആണ് അത്. തനിക്ക് അങ്ങനെ ഒരു വീഡിയോ പാടില്ലേ. തൻറെ ഫോണിൽ നിന്നും താനറിയാതെ തട്ടിയെടുത്ത വീഡിയോയാണ് ഇത്.

ചതിച്ചത് കൂട്ടുകാരി

ചതിച്ചത് കൂട്ടുകാരി

ഞാനൊരു തമാശയ്ക്ക് വേണ്ടിയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് നടി പറയുന്നത്. എന്നാൽ എന്റെ മൊബൈലിൽ നിന്നും ഞാനറിയാതെ അവരത് എടുത്തു. ഒരാളുടെ മൊബൈലിൽ അയാളുടെ പല പേഴ്സണൽ കാര്യങ്ങളും കാണും. അതൊക്കെ എല്ലാവരും എടുക്കാനുള്ളതാണോ. തൻറെ ഈ കൂട്ടുകാരി അവൾ കാരണം പല കുടുംബങ്ങളും തകർന്നു.

ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷവും

ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷവും

മോഡൽ ഫോട്ടോസ് നോക്കാൻ വേണ്ടി എന്ന് പറഞ്ഞാണ് ഇവർ തന്നോട് ഫോൺ വാങ്ങിയത്. എന്നിട്ട് താനറിയാതെ വീഡിയോ സെൻഡ് ചെയ്ത് എടുക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞ് കൂട്ടുകാരിയുടെ ഫോണിൽ നിന്നും ഈ വീഡിയോ താന്‍ ഡിലീറ്റ് ചെയ്യിച്ചതാണ് എന്ന് നടി പറയുന്നു. ഒരു തർക്കമുണ്ടായതിന് ശേഷം വീഡിയോ ഇവർ റിക്കവർ ചെയ്തു. പിന്നാലെ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.

വീഡിയോ വൈറലായിരുന്നു

വീഡിയോ വൈറലായിരുന്നു

സീരിയൽ നടിയും മോഡലുമായ അജിന മേനോന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വാട്സ് ആപ്പിലും മറ്റും പ്രചരിച്ചിരുന്നു. ഒന്നര മിനുട്ടിൽ താഴെ വീഡിയോ ആണ് പ്രചരിച്ചത്. തികച്ചും സ്വകാര്യമായി അജിന ഫോണിൽ സൂക്ഷിച്ച വീഡിയോ ആണ് ഇത്. തന്റെ ഫോണിൽ പകർത്തിയ വീഡിയോ കൂട്ടുകാരിയുടെ ഫോണിലേക്ക് അയക്കുകയായിരുന്നു ഉണ്ടായതെന്ന് അജിന പറയുന്നു.

ഫേസ്ബുക്ക് ലൈവിൽ കരഞ്ഞു

ഫേസ്ബുക്ക് ലൈവിൽ കരഞ്ഞു

തന്റെ പേരിൽ പ്രചരിക്കുന്ന നഗ്ന വീഡിയോയെക്കുറിച്ച് അജിന മേനോൻ തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. നാട്ടിലും വീട്ടിലും വീഡിയോ പരന്നതോടെ ജീവിച്ചിരിക്കാൻ പറ്റാത്ത സ്ഥിതിയായി എന്നും നടി പറയുന്നു. തന്റെ വീഡിയോ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ പ്രചരിക്കുന്നുണ്ട് എന്ന് പറഞ്ഞ് അജിന മേനോൻ കരഞ്ഞു.

രാത്രിയിൽ ഫേസ്ബുക്ക് ലൈവ്

രാത്രിയിൽ ഫേസ്ബുക്ക് ലൈവ്

നവംബർ 22 രാത്രി ഒമ്പതരയോടെയാണ് അജിന ഫേസ്ബുക്ക് ലൈവിൽ വന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത് വൈറലാക്കിയ രണ്ടുപേർക്കെതിരെ താൻ കേസ് കൊടുത്തതായി നടി പറയുന്നു. എന്നാൽ ഇവർ രണ്ടുപേരും ഇപ്പോൾ മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്. ഇവർ ഇപ്പോൾ രണ്ടുപേരും തനിക്കെതിരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നാണ് നടിയുടെ ആരോപണം.

ആത്മഹത്യ ചെയ്യുമെന്ന് വരെ

ആത്മഹത്യ ചെയ്യുമെന്ന് വരെ

തനിക്ക് ലൈഫ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതിയാണ്. ആരും എന്റെ കൂടെയില്ല. എന്റെ മുന്നിൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല. എന്ത് കാര്യത്തിനാണ് ഒരു പെൺകുട്ടിയുടെ വീഡിയോ ഇവരിത്രയും വൈറലാക്കി ജീവിതം പോലും മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയിലാക്കിയത്. വികാരവിക്ഷുബ്ധയായി നടി ചോദിക്കുന്നു.

ഇവർ കൊടും ക്രിമിനലുകൾ

ഇവർ കൊടും ക്രിമിനലുകൾ

ഇരുവരും പെണ്‍വാണിഭ സംഘത്തില്‍ പെടുന്നവരാണെന്നാണ് നടി പറയുന്നു. തന്റെ സുഹൃത്തായ യുവതിയും കൂട്ടുകാരനുമാണ് ഇതിന് പിന്നിൽ. 19 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വഞ്ചിച്ച കേസിൽ പ്രതിയാണ് ഈ പറയുന്ന കൂട്ടുകാരൻ. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പോലും കേസുണ്ട്. - നടി ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തി.

ഇനി എങ്ങനെ ജീവിച്ചിരിക്കും

ഇനി എങ്ങനെ ജീവിച്ചിരിക്കും

ഇതിപ്പോ ഞാനാണ് തെറ്റുകാരി എന്ന നിലയിലാണ് ഞാൻ നിൽക്കുന്നത്. - നടി കരഞ്ഞുപറയുന്നു. ഈ വീഡിയോ ഇപ്പോ നാട്ടുകാര് വരെ കണ്ടു. ഇതിനി എന്റെ വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ എന്താണ് എന്നെനിക്ക് അറിയില്ല. പരമാവധി ഇതെല്ലാവരും ഷെയർ ചെയ്യുക. എന്നെ സഹായിക്കുക. നിയമത്തിന്റെ വഴിയിൽ ഇവർ രക്ഷപ്പെട്ടുപോകുകയാണ്.

ശിക്ഷിക്കപ്പെടണം

ശിക്ഷിക്കപ്പെടണം

എഫ് ഐ ആർ എല്ലാം റെഡിയാണ്. എന്നിട്ടും അവർ മാന്യന്മാരായി നടക്കുന്നു. ഞാൻ മാത്രം തെറ്റുകാരിയായി നിൽക്കുന്നു. എനിക്കിപ്പോ സഹായത്തിന് ഇവിടെ ആരും ഇല്ല. അതുകൊണ്ടാണ് ഫേസ്ബുക്കിൽ ലൈവ് വന്നത്. ഇതൊന്ന് ഷെയർ ചെയ്ത് എന്നെ സഹായിക്കണം. നെഗറ്റീവായി പലരും പലതും പറയുന്നുണ്ട്.

ആത്മഹത്യ ചെയ്താൽ

ആത്മഹത്യ ചെയ്താൽ

ഈ വീഡിയോ പരമാവധി ഷെയർ ചെയ്ത് ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കണം. മറ്റൊന്നും പറയാനില്ല. ഇവര് കാരണം മറ്റൊരു രീതിയിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ആത്മഹത്യയല്ലാതെ വേറെ വഴിയില്ല. അഥവാ എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന് കാരണം ഇവർ മാത്രമാണ്. ഇങ്ങനെയാണ് നടി ഫേസ്ബുക്ക് ലൈവ് അവസാനിപ്പിക്കുന്നത്.

English summary
How actress Ajina Menon's video uploaded in social media and gone viral.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്