പത്തനാപുരത്ത് ഗണേഷ് കുമാര്‍ ജയിച്ചതെങ്ങനെയെന്നറിയാമോ... കണ്ടാല്‍ ഞെട്ടും!!! വീഡിയോ
കെബി ഗണേഷ് കുമാര്‍ ഇത്തവണ ഇടതുമുന്നണിയ്‌ക്കൊപ്പമായിരുന്നു. ഗണേഷിനെ ഏത് വിധേനയും തോല്‍പിയ്ക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് പത്തനാപുരത്ത് ജഗദീഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പക്ഷേ 24,562 വോട്ടുകള്‍ക്ക് ഗണേഷ് കുമാര്‍ ജഗദീഷിനെ തറപറ്റിച്ചു.
ആരാണ് ഗണേഷിന് ഇത്രയും ഉജ്ജ്വലമായ വിജയം സമ്മാനിച്ചത് എന്നറിയാമോ... ഗണേഷിന്റെ ഭൂരിപക്ഷം പോലും ഏതാണ്ട് കൃത്യമായി പറഞ്ഞ ഒരാളുണ്ടെന്ന് അറിയാമോ...?

മോഹന്‍ലാലോ, പ്രിയദര്‍ശനോ, ദിലീപോ, നിവിന്‍ പോളിയോ അല്ല ഗണേഷിന് വോട്ടുകള്‍ നേടിക്കൊടുത്തതത്രെ. ഒരു പ്രാര്‍ത്ഥനാ യോഗമായിരുന്നത്രെ അത്!!!
ഇപ്പോള് സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ഒരു വീഡിയോ ഉണ്ട്. ഒരു സുവിശേഷകന്‍ നടത്തുന്ന പ്രാര്‍ത്ഥനയില്‍ ഗണേഷ്‌കുമാറും ഭാര്യയും പങ്കെടുക്കുന്നതാണ് വീഡിയോ. സുവിശേഷകന്റെ തീപ്പൊരി പ്രാര്‍ത്ഥന. അതില്‍ ഗണേഷിന്റെ എല്ലാ എതിരാളികളും ശത്രുക്കളും വീണുപോയിട്ടുണ്ടാകും!!!
എന്തായാലും ഒരു കാര്യം അംഗീകരിയ്ക്കാതെ വയ്യ., ഗണേഷിന്റെ ഭൂരിപക്ഷം 23,000 അധികം ആയിരിക്കുമെന്ന് ദൈവം സുവിശേഷകന് എഴുതിക്കാണിച്ചത്രെ!!! അത് അദ്ദേഹം പറയുന്നും ഉണ്ട്. ഗണേഷിന്റെ ഭൂരിപക്ഷം അതില്‍ അധികവും ആണ്. എന്തായാലും ജഗദീഷും ഭീമന്‍ രഘുവും എല്ലാം ഇപ്പോള്‍ തലയ്ക്ക് കൈയ്യും വച്ച് ഇരിയ്ക്കുകയാണത്രെ- ഈ സുവിശേഷകനെ നേരത്തേ കണ്ടെത്തിയിരുന്നെങ്കില്‍!!!


Click it and Unblock the Notifications
