കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ മലയാളി വീട്ടമ്മയ്ക്ക് പണികൊടുത്തത് ഇങ്ങനെ!

  • By Desk
Google Oneindia Malayalam News

നേരംപോക്കിന് വേണ്ടി യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോ വീട്ടമ്മയുടെ ഉറക്കം കെടുത്തി. തിരുവനന്തപുരം സ്വദേശിനിയായ ജെസീന്ത മോറിസിനാണ് ഈ ദുരനുഭവം ഉണ്ടായത്. മകളുടെ ഭര്‍ത്താവാണ് ജെസീന്തയെ വിളിച്ച് യൂട്യൂബിലെ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആദ്യം പറഞ്ഞത്. യൂട്യൂബ് വീഡിയോയ്ക്ക് കീഴെ ആളുകള്‍ അശ്ലീല കമന്റുകള്‍ ഇടുന്നത് സഹിക്കാന്‍ പറ്റാതെയാണ് ജെസീന്ത മോറിസിനോട് മരുമകന്‍ ഇങ്ങനെ ആവശ്യപ്പെട്ടത്.

<strong>ഖത്തറില്‍ തടവുകാരെ മോചിപ്പിച്ചതും ഞമ്മളാ.. സുഷമ സ്വരാജിനും മോദിക്കും ട്രോളോട് ട്രോള്‍!</strong>ഖത്തറില്‍ തടവുകാരെ മോചിപ്പിച്ചതും ഞമ്മളാ.. സുഷമ സ്വരാജിനും മോദിക്കും ട്രോളോട് ട്രോള്‍!

സൂസന്ന ഒരു പാപിയാണോ എന്നൊരു കവിത എഴുതി, ആലപിച്ച് അത് യൂട്യൂബില്‍ ഷെയര്‍ ചെയ്യുക എന്നൊരു കുറ്റം മാത്രമേ ജെസീന്ത സത്യത്തില്‍ ചെയ്തുള്ളൂ. ഈ കവിതകളുടെ സി ഡി പുറത്തിറങ്ങിയതിന് പിന്നാലെ ഒരു കവിത യൂട്യൂബിലിട്ടു. താനൊരു വലിയ കവിയോ പാട്ടുകാരിയോ ആണെന്ന് ജെസീന്ത ആരോടും പറഞ്ഞില്ല. അങ്ങനെ അവകാശപ്പെടുന്നും ഇല്ല. തന്റെ വീഡിയോ കാണണമെന്ന് പോലും ഇവര്‍ ആരോടും ആവശ്യപ്പെട്ടിരുന്നില്ല.

jacintha-morris

യൂട്യൂബില്‍ കവിത അപ്ലോഡായതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു. പാകിസ്താനി ഗായകനായ താഹിര്‍ ഷായുമായാണ് ജെസീന്ത താരതമ്യം ചെയ്യപ്പെട്ടത്. ഇന്ത്യയുടെ താഹിര്‍ ഷാ എന്ന് വരെ ചിലര്‍ ഇവരെ വിളിച്ചു. അന്യഭാഷക്കാരായ ചിലര്‍ യൂട്യൂബിലെ വീഡിയോയ്ക്ക് കീഴില്‍ അശ്ലീല കമന്റുകള്‍ ഇടാന്‍ തുടങ്ങി. ജെസീക്കയുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടങ്ങി. അശ്ലീല ചിത്രങ്ങളും വീഡിയോയുമാണ് ഈ അക്കൗണ്ടുകളിലൂടെ പരന്നത്.

നിവൃത്തിയില്ലാതെ ജെസീന്ത യൂട്യൂബിലെ വീഡിയോ ഡിലീറ്റ് ചെയ്തു. എന്നാല്‍ അതുകൊണ്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ഇപ്പോഴും നെറ്റില്‍ സുലഭമാണ്. സമൂഹമാധ്യമങ്ങളിലൂടെ എന്തിനാണ് തന്നെ ആളുകള്‍ ആക്രമിക്കുന്നത് എന്നാണ് ജെസീന്ത മോറിസിന് ചോദിക്കാനുള്ളത്. ആരാണ് ഇവര്‍ക്ക് ഒരുത്തരം നല്‍കുക. സോഷ്യല്‍ മീഡിയ എന്നാല്‍ ഇങ്ങനെയൊക്കെയാണ് എന്ന് പറയാമെന്ന് മാത്രം!

English summary
How internet became a nightmare for Jacintha Morris.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X