മോഹൻലാൽ 18 കിലോ കുറച്ചതിന്റെ രഹസ്യം പുറത്ത്!!! ആർക്കും ചെയ്യാം 'ഒടിയനടി'... പൊളിച്ചടുക്കി പൊങ്കാല

ലാലേട്ടന്‍ 18 കിലോ തൂക്കം കുറച്ചു എന്ന് പറയുമ്പോള്‍ ആരാധകര്‍ക്കെല്ലാം വലിയ സന്തോഷം ആണ്. ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന നടന്‍മാരെ ആര്‍ക്കാണ് ഇഷ്ടമാകാത്തത്.

എന്നാല്‍ 51 ദിവസം കൊണ്ട് മോഹന്‍ലാല്‍ എങ്ങനെയാണ് ഇത്രയധികം തൂക്കം കുറച്ചത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഏറ്റവും ഒടുവില്‍ വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൂടി പുറത്ത് വന്നപ്പോള്‍ ട്രോളന്‍മാര്‍ അക്കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തിക്കഴിഞ്ഞു.

മീശയും താടിയും വടിച്ചിട്ടാണത്രെ ലാലേട്ടന്‍ 18 കിലോ തൂക്കം കുറച്ചത്. അപ്പോള്‍ പിന്നെ പൊങ്കാലയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...!!!

തടി വല്ലതും കുറഞ്ഞോ!!!

തടി വല്ലതും കുറഞ്ഞോ!!!

ലാലേട്ടന്‍ തടി കുറച്ചു എന്നാണല്ലോ പറയുന്നത്. ഈ ഫോട്ടോ കണ്ടാല്‍ അങ്ങനെ തോന്നുമോ? അപ്പോള്‍ ലാലേട്ടന്‍ തടി കുറച്ചത് മീശ വടിച്ചിട്ടാണ് എന്ന് പറഞ്ഞവരൊക്കെ എവിടെ!!!

പ്രതീക്ഷിച്ചത്

പ്രതീക്ഷിച്ചത്

തടി കുറക്കുമ്പോള്‍ പ്രതീക്ഷിച്ചത് ഇങ്ങനെ ആകും എന്നായിരുന്നത്രെ... പക്ഷേ കിട്ടിയത് ഒരുമാതിരി ഒടിയനടി ആയിപ്പോയി!

എന്തുകൊണ്ട് കുറഞ്ഞുകൂട...

എന്തുകൊണ്ട് കുറഞ്ഞുകൂട...

ഗ്രേറ്റ് ഫാദറില്‍ മമ്മൂക്ക താടിവച്ചപ്പോള് ഇക്കയുടെ വെയ്റ്റ് കൂടിയിലിലേ... പ്രേമത്തില്‍ നിവിന്‍ പോളി താടിവച്ചപ്പോള്‍ നല്ല വെയ്റ്റ് കിട്ടിയില്ലേ... ഗപ്പിയില്‍ താടിവച്ചപ്പോള്‍ ടൊവിനോയുടെ വെയ്റ്റ് കൂടിയില്ലേ... അപ്പോള്‍ പിന്നെ താടിയും മീശയവും വടിച്ചാല്‍ ലാലേട്ടന്റെ വെയ്റ്റ് എന്തുകൊണ്ച് കുറഞ്ഞുകൂട!!!

കംപ്ലീറ്റ് വേതാളം!!!

കംപ്ലീറ്റ് വേതാളം!!!

വേതാളത്തിനെ ചുമലില്‍ ഏറ്റി നടന്നത് വിക്രമാദിത്യന്‍ ആണല്ലോ. ഇനിയിപ്പോള്‍ വെയ്റ്റ് കുറയ്ക്കാന്‍ ഒരു കാര്യം ചെയ്താല്‍ മതി. ആ താടിയും മീശയും മുടിയും ഒക്കെ ഒന്ന് വെട്ടിയാല്‍ മതി!

ഷേവിങ് സെറ്റ് മതി

ഷേവിങ് സെറ്റ് മതി

ഭാരം കുറയ്ക്കാന്‍ ഒരുപാട് വഴികള്‍ ഉണ്ട്. ഭക്ഷണം കണ്ട്രോള്‍ ചെയ്യാം, ഓടാം, പട്ടിണി കിടക്കാം... പക്ഷേ, ആ ഷേവിങ് സെറ്റ് ഒന്ന് കൊണ്ട് മാത്രം 18 കിലോ കുറയ്ക്കാം... എപ്പടിയുണ്ട് ഐഡിയ!

തൂക്കത്തില്‍ കൃത്രിമം!!!

തൂക്കത്തില്‍ കൃത്രിമം!!!

ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ കണ്ടവര്‍ക്ക് കലങ്ങും!!! അവന്‍മാര് തൂക്കത്തില്‍ കൃത്രിമം കാണിച്ചത് എങ്ങനെയാണ് എന്ന് മനസ്സിലായല്ലോ!

ഉള്ളത് ഓക്കെയാണ്!!!

ഉള്ളത് ഓക്കെയാണ്!!!

ഇനിയിപ്പോള്‍ പലരും മുടി വെട്ടാനും താടി വടിക്കാനും ഒന്നും പോകില്ല. ഇപ്പോള്‍ ഉള്ള തടിയും തൂക്കവും ഓക്കെ ആണെങ്കില്‍ പിന്നെ എന്തിന് ഒരു റിസ്‌ക് എടുക്കണം!

മീശയുടെ തൂക്കം

മീശയുടെ തൂക്കം

മീശയുടേയും താടിയുടേയും തൂക്കം എന്ന് പറയുമ്പോള്‍ കളിയാക്കുക ഒന്നും വേണ്ട. ഈ പാവം പോലീസുകാരനെ നോക്കൂ... അദ്ദേഹത്തിന് തന്റെ മുഖം പോലും ബാലന്‍സ് ചെയ്യാന്‍ പറ്റുന്നില്ല!!!

പിന്നെ ഒന്നും ഇല്ല!!!

പിന്നെ ഒന്നും ഇല്ല!!!

രമണന്‍ എന്ന് പറഞ്ഞാല്‍ തന്നെ ആ താടിയും മീശയും ആണ്. അത് എടുത്ത് കളഞ്ഞാല്‍ പിന്നെ രമണന്‍ ഇങ്ങനെ ഇരിക്കും!

കൊല്ലേണ്ടി വരും!!!

കൊല്ലേണ്ടി വരും!!!

താടിയും മീശയും വടിച്ചുകളഞ്ഞാല്‍ 18 കിലോ കുറയും എന്നൊക്കെ കേട്ട് അങ്ങനെ ചെയ്യാന്‍ നിന്നാലുണ്ടല്ലോ... ചിലപ്പോള്‍ പുലിമുരുകനെ പോലെ ഇങ്ങനെ പറഞ്ഞ് പോകും!

ഫാന്‍ ഫൈറ്റ്

ഫാന്‍ ഫൈറ്റ്

ഇനിയിപ്പോള്‍ ഫാന്‍ ഫൈറ്റും തുടങ്ങും. ഭാരം കുറച്ച കാര്യം പറഞ്ഞാല്‍ അപ്പോള്‍ പറയും ഷേവിങ്ങിന്റെ കാര്യം!

ഐശ്വര്യ റായും കുറച്ചു

ഐശ്വര്യ റായും കുറച്ചു

ലാലേട്ടൻ മാത്രമല്ല, ഐശ്വര്യ റായും ഇങ്ങനെ തൂക്കം കുറച്ചിട്ടുണ്ട്. താടിയും മീശയും ഇല്ലാത്തതിനാല്‍ തലമുടി മുഴുവന്‍ വടിച്ചുകളഞ്ഞായിരുന്നു ഇത് എന്ന് മാത്രം!

ഭാരം കൂടിയ വാഹനം

ഭാരം കൂടിയ വാഹനം

ലാലേട്ടന്റെ പഴയ ഫോട്ടോ വച്ച് ഇപ്പോള്‍ ഭാരംകൂടിയ വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത വഴിയിലൂടെ പോകാന്‍ പോലും പറ്റില്ല. ഒടിയന്റെ ഫോട്ടോ പതിച്ചപ്പോള്‍ ഒരു ആശ്വാസം ഒക്കെ ഉണ്ട്!

ജയറാമേട്ടനും

ജയറാമേട്ടനും

ലാലേട്ടന്‍ മാത്രമല്ല, ജയറാമേട്ടനും കുറച്ചിടടുണ്ട് 18 കിലോ ഭാരം. സംഗതി എത്ര സിംപിള്‍ ആണല്ലേ!

വെള്ളാപ്പള്ളിയും

വെള്ളാപ്പള്ളിയും

എസ്എന്‍ഡിപി യോഗം നേതവായ വെള്ളാപ്പള്ളി നടേശനും മുമ്പ് ഇതുപോലെ ഭാരം കുറച്ചിട്ടുണ്ടത്രെ. മീശ എടുത്തപ്പോള്‍ ഒറ്റയടിക്ക് 18 കിലോ കുറഞ്ഞു!!!!

ഷാജി പാപ്പനെ സൃഷ്ടിച്ചപ്പോള്‍

ഷാജി പാപ്പനെ സൃഷ്ടിച്ചപ്പോള്‍

ഷാജി പാപ്പന്‍ ആയി വേഷം ഇടുന്നതിന് മുമ്പ് ജയസൂര്യക്ക് നല്ല കട്ടി താടി ഉണ്ടായിരുന്നു. മേക്ക് ഓവര്‍ കഴിഞ്ഞപ്പോള്‍ കുറഞ്ഞത് 18 കിലോ തൂക്കം!

തിലകന്‍ വരെ

തിലകന്‍ വരെ

കിലുക്കം സിനിമയ്ക്ക് വേണ്ടി 18 കിലോ തൂക്കം കുറച്ച് തിലകന്‍ ചേട്ടനല്ലേ ശരിക്കും മാസ്... എത്ര ചെറുപ്പമായി എന്നൊന്ന് നോക്കിക്കേ....

തൂക്കം കൂടിയവര്‍

തൂക്കം കൂടിയവര്‍

ഈ ഫോട്ടോകളിലേക്ക് നോക്കൂ... ഇവര്‍ക്കെല്ലാം തന്നെ 18 കിലോ തൂക്കം കൂടുതലാണ്!!! മീശയില്ലാത്ത ഒരാള് പോലും ഇല്ല!

അതായിരുന്നോ കാര്യം

അതായിരുന്നോ കാര്യം

പാവം പാവം രാജകുമാരനില്‍ ശ്രീനിവാസന്‍ മീശവടിച്ചത് എന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ... രാധികയ്ക്ക് മീശ ഇഷ്ടമല്ലാത്തതുകൊണ്ടല്ല, തടി കുറക്കാന്‍ പറഞ്ഞതുകൊണ്ടാണത്രെ!

ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍

കഥാപാത്രത്തിന് വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറുള്ള നടനാണ് ആമിര്‍ ഖാന്‍. അടുത്ത സിനിമയ്ക്ക് വേണ്ടി തടി കുറയ്ക്കണം എന്ന് പറഞ്ഞതേയുള്ളൂ... ആമിര്‍ റെഡി!!!

വ്യായാമ മുറകള്‍

വ്യായാമ മുറകള്‍

കടുത്ത വ്യായാമത്തിലൂടെ ആയിരുന്നു 18 കിലോ കുറച്ചത്. ആ വ്യായാമ മുറകള്‍ ഇങ്ങനെ ആയിരുന്നത്രെ!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+