• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജിപിയെ വെല്ലും യൂട്യൂബ് വരുമാനവുമായി പേളി മാണി! 31 വീഡിയോയില്‍ നിന്ന് 10 കോടി വ്യൂസ്... വരുമാനമെത്ര?

Google Oneindia Malayalam News

കൊവിഡ് കാലമായതോടെ പല സെലിബ്രിറ്റികളും യൂട്യൂബിലും സജീവമായിരുന്നു. അവരില്‍ ചിലര്‍ അതിന് മുമ്പും സ്വന്തം യൂട്യൂബ് ചാനലൊക്കെ ഉള്ളവരായിരുന്നു എന്നത് മറ്റൊരു കാര്യം. ലോകം മൊത്തം പ്രതിസന്ധിയില്‍ പെട്ടുകിടക്കുന്ന ഈ കാലഘട്ടത്തില്‍ സിനിമാക്കാര്‍ക്കും പ്രതിസന്ധികള്‍ ഏറെയാണ്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ രണ്ട് സെലിബ്രിറ്റികളാണ് ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും പേളി മാണിയും. ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷം യൂട്യൂബിലൂടെ എത്ര വരുമാനമുണ്ടാക്കി എന്നാണ് ചോദ്യം. അതിന്റെ ഉത്തരം കണ്ടെത്തുകയാണ് മൂപ്പന്‍സ് വ്‌ലോഗ്‌സ് എന്ന യൂട്യൂബ് ചാനല്‍. പേളിയുടെ വരുമാനത്തിന് മുന്നില്‍ ജിപിയുടേത് ഒന്നുമല്ല എന്ന് പറയേണ്ടി വരും. നോക്കാം...

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

cmsvideo
  Vlogged with a camera attached to the top of the tortoise
  മൊത്തം പോസിറ്റിവിറ്റി

  മൊത്തം പോസിറ്റിവിറ്റി

  പേളി മാണി ആണെങ്കിലും ഗോവിന്ദ് പത്മസൂര്യ ആണെങ്കിലും യൂട്യൂബില്‍ കാഴ്ചക്കാര്‍ക്ക് മുന്നില്‍ പോസിറ്റിവിറ്റിയാണ് വിതറുന്നത്. ഈ കെട്ടകാലത്ത് അത്തരം പോസിറ്റിവിറ്റി ആവശ്യവും ആണെന്ന് പറയാം. എന്തായാലും ആളുകളിലേക്ക് പോസിറ്റിവിറ്റി എത്തിക്കുന്നതിനൊപ്പം യൂട്യൂബിലൂടെ വരുമാനവും നേടുന്നുണ്ട് ഇരുവരും.

  ജിപി എന്ന ഗോവിന്ദ് പത്മസൂര്യ

  ജിപി എന്ന ഗോവിന്ദ് പത്മസൂര്യ

  പട്ടാമ്പിക്കാരനാണ് ഗോവിന്ദ് പത്മസൂര്യ. യാദൃശ്ചികമായിട്ടായിരുന്നു എംജി ശശി സംവിധാനം ചെയ്ത ' അടയാളങ്ങള്‍' എന്ന സിനിമയില്‍ ജിപി എത്തുന്നത്. എന്തായാലും അതിന് ശേഷം ഗോവിദ് പത്മസൂര്യക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സിനിമകളും സ്‌റ്റേജ് ഷോകളും ഒക്കെ ആയി മലയാളികളുടെ പ്രിയങ്കരനായി മാറി.

  ഒരു വര്‍ഷം മാത്രം

  ഒരു വര്‍ഷം മാത്രം

  ജിപി യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളു. ഇതിനിടയില്‍ ഒരുപാട് വീഡിയോകള്‍ അദ്ദേഹം ചെയ്തുകഴിഞ്ഞു. സെലിബ്രിറ്റികള്‍ക്കൊപ്പമുള്ള സെലിബ്രിറ്റി വീഡിയോകള്‍ എന്ന് വേണമെങ്കില്‍ ജിപിയുടെ പല വീഡിയോകളേയും വിശേഷിപ്പിക്കാവുന്നതാണ്. എന്തായാലും ആരാധകര്‍ക്ക് മനംകുളിര്‍ക്കുന്ന അനുഭവങ്ങളാണ് ഓരോ വീഡിയോയിലും ജിപി ഒരുക്കുന്നത്.

  രണ്ടര കോടി!

  രണ്ടര കോടി!

  കഴിഞ്ഞ ഒറ്റ വര്‍ഷത്തില്‍ ഗോവിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലില്‍ ലഭിച്ച മൊത്തം വ്യൂസ് രണ്ടര കോടിയ്ക്ക് മുകളില്‍ ആണ്. അത്ര ചെറിയ ഒരു കാര്യമല്ല ഇത് എന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഇതിനിടയില്‍ അദ്ദേഹം അപ്ലോഡ് ചെയ്തത് ആകെ 145 വീഡിയോകള്‍ ആണ്.

  എത്ര വരുമാനം?

  എത്ര വരുമാനം?

  ഇത്രയധികം വ്യൂസ് കിട്ടിയ ഗോവിന്ദ് പത്മസൂര്യക്ക് യൂട്യൂബില്‍ നിന്ന് എത്ര വരുമാനും കിട്ടിയിട്ടുണ്ടാകും എന്നാണ് ചോദ്യം. എന്തായാലും മൂപ്പന്‍സ് വ്‌ലോഗ്‌സ് അതിന്റെ ഏതാണ്ട് ഒരു കണക്ക് എടുത്തിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് 75,00 ഡോളര്‍ എങ്കിലും ജിപിയ്ക്ക് കിട്ടിയിട്ടുണ്ടാകും എന്നാണ് കണക്ക്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ അത് ഏകദേശം അഞ്ചര ലക്ഷത്തോളം വരും.

  ജിപിയുടെ ബര്‍ത്ത് ഡേ

  ജിപിയുടെ ബര്‍ത്ത് ഡേ

  ജൂണ്‍ 16 ന് ആണ് ഗോവിന്ദ് പത്മസൂര്യയുടെ ജന്മദിനം. യൂട്യൂബില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം ദുരിതമനുഭവിക്കുന്നവര്‍ക്കായി ചെലവിട്ടിരിക്കുകയാണ് ജിപി. അതിന്റെ വിശദാംശങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ ജിപി വിവരിക്കുന്നും ഉണ്ട്.

  പേളി മാണി

  പേളി മാണി

  ടെലിവിഷന്‍ അവതാരകയായി രംഗത്ത് വന്ന ആളാണ് പേളി മാണി. പിന്നീട് സിനിമയിലും സജീവമായി പേളി. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ആണ് ഗോവിന്ദ് പത്മസൂര്യയ്‌ക്കൊപ്പം പേളി മാണി കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഒടുവില്‍ ബിഗ് ബോസ് വിജയവും പ്രണയ വിവാഹവും എല്ലാം പേളിയെ കൂടുതല്‍ പ്രശസ്തയാക്കി.

  2011 മുതല്‍

  2011 മുതല്‍

  2011 ല്‍ ആണ് പേളി മാണി സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. എന്നാല്‍ അടുത്തിടെ മാത്രമാണ് യൂട്യൂബില്‍ സജീവമായത്. അതിന്റെ പ്രതിഫലനം ആ ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും വ്യൂസിന്റെ എ്ണ്ണത്തിലും ഏറെ പ്രകടവും ആണ്.

  14 ലക്ഷത്തിലധികം സബ്‌സൈക്രൈബേഴ്‌സ്

  14 ലക്ഷത്തിലധികം സബ്‌സൈക്രൈബേഴ്‌സ്

  ഇക്കാലയളവില്‍ യൂട്യൂബില്‍ പേള് മാണി സ്വന്തമാക്കിയത് 14.2 ലക്ഷം സബ്‌സൈക്രൈബര്‍മാരെയാണ്. അത് ഒരു ചെറിയ കാര്യമേ അല്ല എന്ന് യ്ൂട്യൂബ് ശ്രദ്ധിക്കുന്നവര്‍ക്ക് മനസ്സിലാകും. ഈ പത്ത് വര്‍ഷത്തിനിടെ അവര്‍ ആകെ അപ്ലോഡ് ചെയ്തത് 113 വീഡിയോകള്‍ മാത്രമാണ്.

  പത്ത് കോടി വ്യൂസ്

  പത്ത് കോടി വ്യൂസ്

  കഴിഞ്ഞ ഒരു വര്‍ഷം മാത്രം പേളി മാണിയുടെ യൂട്യൂബ് ചാനലിന് കിട്ടിയ വ്യൂസ് എത്രയെന്ന് കേട്ടാല്‍ ആരുടേയും കണ്ണ് തള്ളിപ്പോകും. പത്ത് കോടിയില്‍ അധികം ആണത്. ഈ ഒരു വര്‍ഷക്കാലത്ത് പേളി ആകെ അപ്ലോഡ് ചെയ്തത് വെറും 31 വീഡിയോകള്‍ ആണെന്നും ഓര്‍ക്കണം. ഓരോ വീഡിയോയും ദശലക്ഷക്കണക്കിന് വ്യൂസ് ആണ് സ്വന്തമാക്കിയത്.

   22 ലക്ഷം രൂപ!

  22 ലക്ഷം രൂപ!

  മൂപ്പന്‍സ് വ്‌ലോഗ്‌സ്, പേളി മാണിയുടെ വരുമാനത്തിന്റെ ഏകദേശ കണക്കും കണക്കുകൂട്ടിയെടുത്തിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് മുപ്പതിനായിരം അമേരിക്കന്‍ ഡോളര്‍ എങ്കിലും പേളിയ്ക്ക് ഈ ഒരു വര്‍ഷത്തില്‍ യൂട്യൂബില്‍ നിന്ന് കിട്ടിയിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഇത് ഏതാണ്ട് 22 ലക്ഷത്തോളം രൂപ വരും.

  'ഇക്കയുടെ കൈയ്യിൽ തന്നെ ആകും കൂടുതൽ ഉണ്ടാവുക'... മമ്മൂട്ടിയുടെ പോസ്റ്റിലെ കമന്റ്; സഹായാഭ്യർത്ഥനയ്ക്ക് പിറകെ'ഇക്കയുടെ കൈയ്യിൽ തന്നെ ആകും കൂടുതൽ ഉണ്ടാവുക'... മമ്മൂട്ടിയുടെ പോസ്റ്റിലെ കമന്റ്; സഹായാഭ്യർത്ഥനയ്ക്ക് പിറകെ

  മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  How Much Pearly Maaney and Govind Padmasoorya earned through Youtube in one year? Pearly Maaney earned around four times better than Govid Padmasoorya.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X