കുമാരേട്ടൻ മന്ദിറും അമ്മേ ഇരിക്കലും!!!ഇങ്ങനെയൊരു ദുരന്തം ബിജെപിക്ക് ഇനി വരാനില്ല!!! എവിടെ തൊട്ടാലും

Recommended Video

cmsvideo
    ബിജെപി സ്പെഷ്യല്‍ ട്രോള്‍ | Oneindia Malayalam

    ബിജെപിക്ക് ഇപ്പോള്‍ അത്ര നല്ല സമയം അല്ലെന്നാണ് തോന്നുന്നത്. എന്ത് പറഞ്ഞാലും അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പൊങ്കാല ഏറ്റുവാങ്ങാനാണ് യോഗം.

    അതില്‍ താജ് മഹല്‍ തേജോ മഹാലായ ആണെന്ന് പറഞ്ഞാലും വിജയ് ക്രിസ്ത്യാനി ആണെന്ന് പറഞ്ഞാലും അങ്ങനെ തന്നെ. അമിത് ഷായുടെ വെല്ലവിളി ഏറ്റെടുത്ത പിണറായിക്ക് മറുപടിയായി കെ സുരേന്ദ്രന്‍ വന്നാലും അതില്‍ മാറ്റമൊന്നും ഇല്ല.

    എന്തായാലും അടുത്ത കാലത്തൊന്നും ബിജെപിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇത്രയധികം തിരിച്ചടി കിട്ടിയിട്ടില്ല എന്നതാണ് സത്യം.

    പണികൊടുക്കാനിറങ്ങിയതാ

    പണികൊടുക്കാനിറങ്ങിയതാ

    മെര്‍സല്‍ സിനിമയ്ക്ക് പണികാെടുക്കാനിറങ്ങിയതായിരുന്നു ബിജെപി. പക്ഷേ കിട്ടിയത് മെർസലിന് വന്‍ വിജയവും. എന്ത് പറയാന്‍

    അതിപ്പോള്‍ ഒരു വിശ്വാസമായി

    അതിപ്പോള്‍ ഒരു വിശ്വാസമായി

    വന്നുവന്ന് സംവിധായകരെല്ലാം സിനിമയില്‍ പരമാവധി ബിജെപി വിരുദ്ധത കൊണ്ടുവരും എന്നാണ് തോന്നുന്നത്. സിനിമ ഹിറ്റ് ആക്കാന്‍ വേറെ ഒന്നും വേണ്ടല്ലോ!

    ദൈവത്തെ പോലെ

    ദൈവത്തെ പോലെ

    ശരിക്കും മെര്‍സലിന്റെ നിര്‍മാതാവ് ഇപ്പോള്‍ ഉള്ളുകൊണ്ട് ബിജെപിയെ സ്‌നേഹിക്കുന്നുണ്ടാവും. അല്ലെങ്കില്‍ ഇങ്ങനെ ഒരു വിജയം കിട്ടുമായിരുന്നോ!

    ചേരുംപടി ചേര്‍ക്കുക

    ചേരുംപടി ചേര്‍ക്കുക

    അമേരിക്കയുടെ ശരിക്കും ഉള്ള പേര് 'അമ്മേ ഇരിക്ക്' എന്നായിരുന്നല്ലോ! താജ് മഹല്‍ തേജോ മഹല്‍ ആണെങ്കില്‍ ഇങ്ങനെയൊക്കെ ഉണ്ടാവും!

    ഇപ്പോള്‍ സിനിമയാണ് ഹിറ്റ്

    ഇപ്പോള്‍ സിനിമയാണ് ഹിറ്റ്

    പണ്ടൊക്കെ സംഘികളെ ട്രോളിയാല്‍ ആ പോസ്റ്റ് ആയിരുന്നു ഹിറ്റ് ആയിരുന്നു. ഇപ്പോള്‍ സിനിമയാണ് ഹിറ്റ് എന്ന്!

    പ്രാകരുത് പ്ലീസ്

    പ്രാകരുത് പ്ലീസ്

    സിനിമയില്‍ ബിജെപി സര്‍ക്കാര്‍ വിരുദ്ധ ഡയലോഗ് ഒഴിവാക്കാം എന്നായിരുന്നു ആദ്യം നിര്‍മാതാവ് പറഞ്ഞിരുന്നത്. പ്രാകിക്കളും എന്ന് ഭയന്നിട്ടായിരിക്കണം!

    ബുര്‍ജ് ഖലീഫ ശിവലിംഗം!!!

    ബുര്‍ജ് ഖലീഫ ശിവലിംഗം!!!

    ബുര്‍ജ് ഖലീഫ അന്ന് ദുബായില്‍ ആയത് നന്നായി. ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ അത് ശിവലിംഗം ആണെന്ന് പറഞ്ഞേനെ!

    ട്രോളിന് വേണ്ടി

    ട്രോളിന് വേണ്ടി

    ഇനിയിപ്പോള്‍ ബിജെപിക്കാര്‍ ഇങ്ങനെയൊക്കെ പറയുന്നത് ട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണോ എന്നൊക്കെ ആളുകള്‍ സംശയിച്ച് തുടങ്ങിയിട്ടുണ്ട്.

    കൊണം വരാതെ പോകട്ടെ

    കൊണം വരാതെ പോകട്ടെ

    സിനിമയില്‍ നിന്ന് ആ ഡയലോഗുകള്‍ എഡിറ്റ് ചെയ്താലും തങ്ങള്‍ അത് ഒഴിവാക്കില്ല എന്നായിരുന്നു തമിഴ് റോക്കേഴ്‌സ് പറഞ്ഞത്. കൊണം വരാതെ പോട്ടെ!

    നായര്‍ ചോര്‍!!!!

    നായര്‍ ചോര്‍!!!!

    പണ്ട് ശരിക്കും നായര്‍ ചോര്‍ ആയിരുന്നത്രെ. ഇപ്പോള്‍ അത് നെയ്‌ച്ചോര്‍ ആക്കി മാറ്റിയതാണത്രെ. ബിരിയാണിയുടെ കാര്യവും ഇങ്ങനെ തന്നെ. ബിനി റാണിയെ ആണ് ബിരിയാണിയാക്കി മാറ്റിയത്!

    ഇനിയിപ്പോള്‍ സൂര്യയും വരും

    ഇനിയിപ്പോള്‍ സൂര്യയും വരും

    മെര്‍സല്‍ ഇങ്ങനെ ഹിറ്റ് ആക്കിക്കൊടുത്ത സാഹചര്യത്തില്‍ ഇനിയും സൂര്യയും ബിജെപിക്കാരുടെ അടുത്തെത്തും. എങ്ങനെയെങ്കിലും തന്റെ സിനിമയും ഒന്ന് ഹിറ്റായിക്കിട്ടാന്‍ അത് തന്നെയല്ലേ എളുപ്പവഴി.

    എവിടെ പരിപാടി അവതരിപ്പിച്ചാലും

    എവിടെ പരിപാടി അവതരിപ്പിച്ചാലും

    ബിജെപിക്കാരുടെ സ്ഥിതി ഇപ്പോള്‍ ഇങ്ങനെയാണ്. എവിടെ പരിപാടി അവതരിപ്പിച്ചാലും ദുരന്തമാണ് ഗതി!!!

    കക്കൂസ് മാഹാത്മ്യം

    കക്കൂസ് മാഹാത്മ്യം

    ചാര്‍മിനാറും താജ് മഹലും ഒക്കെ രാജ്യദ്രോഹികള്‍ ഉണ്ടാക്കിയതാണ്. അപമാനകരം!!! പിന്നെ ആകെക്കൂടി അഭിമാനിക്കാനുള്ള റെയില്‍വേ ട്രാക്ക് ആണ്... അതാണല്ലോ പ്രധാന കക്കൂസ്!!!

    തുഗ്ലക്കിന് ശേഷം

    തുഗ്ലക്കിന് ശേഷം

    തുഗ്ലക്കിന് ശേഷം ലോകം കണ്ട മികച്ച ഭരണാധികാരി ആരാണെന്നാ പറഞ്ഞേ.... ഇനിയിപ്പോള്‍ അത് കൂടിയേ കേള്‍ക്കാന്‍ ബാക്കിയുള്ളൂ.

    മുച്ചിലോട്ട് ഭഗവതി

    മുച്ചിലോട്ട് ഭഗവതി

    അമേരിക്കയില്‍ മുച്ചിലോട്ട് ഭഗവതിയുടെ പ്രതിഷ്ഠ കണ്ടിട്ടുണ്ടോ... ഇല്ലെങ്കില്‍ ഇങ്ങോട്ട് നോക്കിയാല്‍ മതി.

    അമ്മേ ഇരിക്ക്!!!

    അമ്മേ ഇരിക്ക്!!!

    അമേരിക്ക പണ്ട് ഒരു ഹിന്ദു രാജ്യം ആയിരുന്നു. അമ്മേ ഇരിക്ക് എന്നായിരുന്നത്ര അതിപുരാതന കാലത്തെ പേര്. ഇനിയിപ്പോള്‍ എത്രയും പെട്ടെന്ന് ട്രംപില്‍ നിന്ന് ആ രാജ്യം തിരിച്ച് പിടിക്കണം.

    ഇക്ക പറ്റില്ല, ഏട്ടന്‍ വേണം

    ഇക്ക പറ്റില്ല, ഏട്ടന്‍ വേണം

    സിനിമാതാരങ്ങളുടെ മതം ആണല്ലോ പ്രശ്‌നം. പേര് അതിലും പ്രശ്‌നം ആണ്. ഉലക്കയുടെ അവസാം 'ക്ക' ആണല്ലോ, അത് മാറ്റി ഏട്ടന്‍ ആക്കേണ്ടിവരും.

    അപ്പോ മോദിജി പറഞ്ഞതോ

    അപ്പോ മോദിജി പറഞ്ഞതോ

    അമ്പലങ്ങളല്ല, ആശുപത്രിയാണ് വേണ്ടത് എന്ന് പറഞ്ഞതാണല്ലോ മെര്‍സലിനെതിരെയുള്ള ഏറ്റവും വലിയ കുറ്റം. ഇക്കാര്യം തന്നെയല്ലേ പണ്ട് മോദിജിയും പറഞ്ഞത്!!!

    സുരേന്ദ്രനും കിട്ടി

    സുരേന്ദ്രനും കിട്ടി

    അമിത് ഷാ ആയിരുന്നു വികസ കാര്യത്തില്‍ കേരളത്തെ സംവാദത്തിന് വെല്ലുവിളിച്ചത്. പിണറായി വിജയന്‍ അത് ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ തിരിച്ച് വെല്ലുവിളിയിറക്കിയത് കെ സുരേന്ദ്രനും!

    രക്ഷനാണ് ... രക്ഷകന്‍

    രക്ഷനാണ് ... രക്ഷകന്‍

    വിജയ് എന്ന് പറഞ്ഞാല്‍ രക്ഷകന്‍ ആണല്ലോ... കേരളത്തിലും ഉണ്ട് അങ്ങനെ ഒരു രക്ഷകന്‍!!!

    സംഘികളെ തിരിച്ചറിയാം

    സംഘികളെ തിരിച്ചറിയാം

    സംഘികളെ തിരിച്ചറിയാന്‍ ഇനി എളുപ്പമാണ് കേട്ടോ.. വിജയുടെ പേര് ചോദിച്ചാല്‍ മതി. ജോസഫ് എന്ന് പറഞ്ഞാല്‍ ഉറപ്പിക്കാം...

    അറബിക്കടലിന്റെ ഗതി

    അറബിക്കടലിന്റെ ഗതി

    അറബിക്കടലില്‍ നിന്ന് അറബി കളയണം, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ബംഗാളും. ചെങ്കോട്ടയുടെ ആ കളറും കൂടി മാറ്റിയാല്‍ തൃപ്തിയായി!

    കുമാരേട്ടന്‍ മന്ദിര്‍

    കുമാരേട്ടന്‍ മന്ദിര്‍

    പേര് മാറ്റുമ്പോള്‍ ഇങ്ങനെ തന്നെ മാറ്റണം. ബോംബെയിലെ ഗണപതിവിലാസം ഹോട്ടല്‍, കുമാരേട്ടന്‍ മന്ദിര്‍, ചെമ്പകേശ്വര കോട്ട...

    സൂറത്തും മാറ്റുമോ

    സൂറത്തും മാറ്റുമോ

    ഇനിയിപ്പോള്‍ ഗുജറാത്തിലെ സൂറത്തിന്റെ പേര് എങ്ങാനും മാറ്റിക്കളയുമോ? ശ്ലോകം എന്നാക്കിയാല്‍ കൊള്ളാമായിരിക്കും.

    വിമര്‍ശിക്കാന്‍ പറ്റ്വോ

    വിമര്‍ശിക്കാന്‍ പറ്റ്വോ

    ഇനിയിപ്പോള്‍ ബിജെപിക്ക് ഇങ്ങനെയുള്ള ക്വട്ടേഷനൊക്കെ കിട്ടിത്തുടങ്ങും. ഒന്ന് വിമര്‍ശിച്ച് കിട്ടിയാല്‍ പോരെ, പടം സൂപ്പര്‍ ഹിറ്റ്!

    ന്യായീകരണം

    ന്യായീകരണം

    ജനരക്ഷായാത്രയെ ന്യായീകരിച്ച് ഒരുവഴിക്കായിട്ടുണ്ട് നാട്ടിലെ ബിജെപിക്കാര്‍. ഇനി വിജയുടെ മെര്‍സലിനെ കൂടി വിമര്‍ശിച്ച് അടുത്ത വഴിക്കാവും എന്നാണ് തോന്നുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+