ടൈംസ് നൗവിന്റെയും അര്‍ണാബിന്റെയും പ്രതാപകാലം തീരുന്നു?
ദില്ലി: റേറ്റിംഗില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല, പക്ഷേ തങ്ങളാണ് രാജ്യത്തെ ഒന്നാം നമ്പര്‍. വാര്‍ത്താ ചാനലായ ടൈംസ് നൗവിന്റെയും എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെയും സ്ഥിരം പറച്ചില്‍ ആണിത്. ഇന്ത്യയിലും മറ്റ് 38 രാജ്യങ്ങളിലുമായി തങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെന്നും അര്‍ണാബ് പറയാറുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9 മണിക്ക് തുടങ്ങുന്ന ന്യൂസ് അവറാണ് ടൈംസ് നൗ ചാനലിലെ പ്രധാന പരിപാടി.
9 മണിക്കാണ് ന്യൂസ് അവറെങ്കിലും ഉച്ചയ്ക്ക് തന്നെ തുടങ്ങിയിട്ടുണ്ടാകും പരസ്യം. ചിലപ്പോള്‍ അതിനും മുമ്പേ. മോസ്റ്റ് വാച്ച്ഡ് ടെലിവിഷന്‍ പ്രോഗ്രാം എന്ന് തുടങ്ങിയ പരസ്യവാചകങ്ങളും അര്‍ണാബ് ഗോസ്വാമിയുടെ പല ഭാവത്തിലുള്ള ചിത്രങ്ങളുമാണ് ഈ പ്രൊമോയുടെ ഹൈലൈറ്റ്. ന്യൂസ് അവര്‍ തുടങ്ങിയാലോ, അര്‍ണാബ് ഗോസ്വാമിയുടെ പ്രകടനമാണ്. ഞാനും അപ്പനും അപ്പന്റെ പെങ്ങള്‍ സുഭദ്രയും എന്ന മട്ടിലാണ് പാനലിസ്റ്റുകളുടെ ഇരിപ്പ്.

നേഷന്‍ വാണ്ട്‌സ് ടു നോ എന്ന് തുടങ്ങിയ അര്‍ണാബ് ഗോസ്വാമിയന്‍ ഡയലോഗുകള്‍ മുന്‍പും പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഹാഷ്ടാഗ് ടൈംസ് നൗവിന്റെ ഇമേജ് സോഷ്യല്‍ മീഡിയയില്‍ നന്നായിത്തന്നെ ഇടിച്ചു. ഷെയിംഡ്ഇന്‍സിഡ്‌നി എന്ന ഹാഷ് ടാഗിനെതിരെ ട്വിറ്ററും ഫേസ്ബുക്കും പോലുള്ള സോഷ്യല്‍ സൈറ്റുകള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഷെയിംഓണ്‍ടൈംസ്‌നൗ എന്ന ഹാഷ്ടാഗ് എത്ര വേഗമാണ് വൈറലായത്.
അര്‍ണാബ് ഗോസ്വാമിയുടെ ടാഗിനെതിരെ മുന്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ രാജ്ദീപ് സര്‍ദേശായി വളരെ കൃത്യമായി തന്റെ ലേഖനത്തില്‍ പറഞ്ഞു. ഇതിന് മുമ്പും സര്‍ദേശായി ഇത്തരം മുനവെച്ച എഴുത്തുകള്‍ അര്‍ണാബിനെയും ചാനലിനെയും ലക്ഷ്യമാക്കി നടത്തിയിട്ടുണ്ട്. എന്തായാലും ടൈംസ് നൗവും അര്‍ണാബ് ഗോസ്വാമിയും സ്വയം അവകാശപ്പെടുന്നത് പോലെ ഇങ്ങനെ പോയാല്‍ ഏറെക്കാലം ഒന്നാം നമ്പര്‍ ആയി നിലനില്‍ക്കാന്‍ പ്രയാസമായിരിക്കും.


Click it and Unblock the Notifications
