ലക്ഷ്മിപ്രിയ ആവാം, പക്ഷെ റോണ്‍സണ്‍ ആവാനേ പാടില്ല: ബിഗ് ബോസിലെ സീരിയല്‍ താരങ്ങള്‍ ചെയ്യേണ്ടത്

അശ്വതി നായർ, അഞ്ജന, ഗായത്രി സുരേഷ്, ശാലു മേനോന്‍, അസ്ല മാർലി, ഹനാന്‍, എയ്ഞ്ചലിന്‍ മരിയ, നെല്‍സണ്‍ ശൂരനാട് എന്നിവർ മത്സരാർത്ഥികളായി എത്തിയേക്കും

 lekshmipriya-1

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് തുടങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഷോ സംപ്രേക്ഷണം തുടങ്ങുന്നതിന് മുന്നോടിയായി സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളൊക്കെ കൂടുതല്‍ സജീവമായി കഴിഞ്ഞു. ആരൊക്കെയാവും മത്സരാർത്ഥിയായി എത്തുകയെന്നത് സംബന്ധിച്ച സൂചനകളും ഏറെക്കുറെ ആളുകള്‍ക്ക് മുന്നിലേക്ക് എത്തിക്കഴിഞ്ഞു.

ഇതോടൊപ്പം തന്നെയാണ് സീസണ്‍ ഫൈവിലേക്ക് എത്തുന്ന മത്സരാർത്ഥികള്‍ക്കുള്ള ചില നിർദേശങ്ങളുമായി ബിഗ് ബോസ് മല്ലു ടോക്ക്സ് രേവതി മുന്നോട്ട് വന്നിരിക്കുന്നത്. വ്ളോഗറുടെ വാക്കുകളിലേക്ക്...

അമല ഷാജി ബിഗ് ബോസിലേക്ക് വരുന്നു

അമല ഷാജി ബിഗ് ബോസിലേക്ക് വരുന്നു

ഇന്‍സ്റ്റഗ്രാമിലെ സൂപ്പർ സ്റ്റാറായ അമല ഷാജി ബിഗ് ബോസിലേക്ക് വരികയാണ്. അതിന്റെ കൃത്യമായ സൂചനയാണ് മോഹന്‍ലാല്‍ തന്നത്. അതിന് അപ്പുറത്തേക്ക് സംവിധായകന്‍ അഖില്‍ മരാർ, വൈബർ ഗുഡ് ദേവു, ഷൈജു എആർ, അനിയന്‍ മിഥുന്‍, മനീഷ കെഎസ്, ജോണ്‍ ജേക്കബ്, നാദിറ മെഹ്റിന്‍, അമൃത സജു, അനീഷ നായർ, രഞ്ജിത് മുന്‍ഷി, ജുനൈസ് എന്നിവരുടെ പേരുകള്‍ കണ്‍ഫോം ആയെന്നാണ് പറയുന്നത്.

അഞ്ജന, ഗായത്രി സുരേഷ്, ശാലു മേനോന്‍,

അശ്വതി നായർ, അഞ്ജന, ഗായത്രി സുരേഷ്, ശാലു മേനോന്‍, അസ്ല മാർലി, ഹനാന്‍, എയ്ഞ്ചലിന്‍ മരിയ, നെല്‍സണ്‍ ശൂരനാട് തുടങ്ങിയവരുടെ പേരും കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. സിനിമ-സീരിയില്‍ ആർട്ടിസ്റ്റുകള്‍ക്ക് വേണ്ടി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതില്‍ പറയുന്ന കാര്യങ്ങളാണ് ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയും പറയുന്നത്.

ബിഗ് ബോസ് കണ്ടിട്ടില്ലെന്ന് ദയവ് ചെയ്ത് പറയരുത്

ബിഗ് ബോസ് കണ്ടിട്ടില്ലെന്ന് ദയവ് ചെയ്ത് പറയരുത്

ബിഗ് ബോസ് കണ്ടിട്ടില്ലെന്ന് ദയവ് ചെയ്ത് പറയരുത്. അത് പച്ചക്കള്ളമാണെന്ന് എല്ലാവർക്കും മനസ്സിലാവും. രണ്ടാമതായി പറയാനുള്ളത് ഒറ്റക്ക് നിന്ന് കളിക്കണം എന്നുള്ളതാണ്. സീരിയലിലെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഗ്രൂപ്പ് സ്ഥാപിച്ച് കളിക്കരുത്. വാഴ എന്നൊരു പേര് ഇപ്രാവശ്യം കേള്‍ക്കരുത്. മിണ്ടാതിരുന്നാലും മിണ്ടിയാലും നെഗറ്റീവ് അടിക്കും. അതുകൊണ്ട് മിണ്ടാതിരിക്കാതെ വാ തുറന്ന് സംസാരിക്കുക.

പൈനാപ്പിള്‍ കഴിക്കാറുണ്ടോ? പക്ഷെ ഇതിന്റെ ഗുണങ്ങള്‍ ശരിക്കും അറിഞ്ഞിട്ടാണോ കഴിക്കുന്നത്, ഇല്ലെങ്കില്‍ അറിയാം

സീരിയില്‍ ഗ്രൂപ്പ് എന്ന വിളി വരാന്‍ പാടില്ല.

ആരോടും ഒരു വേർതിരിവും ഇല്ലാതെ സംസാരിക്കുക. സീരിയില്‍ ഗ്രൂപ്പ് എന്ന വിളി വരാന്‍ പാടില്ല. സീസണ്‍ 4 ല്‍ ലക്ഷ്മിപ്രിയ കളിച്ചത് പോലെ കളിക്കണം എന്നാണ് പ്രേക്ഷകർ പറയുന്നത്. കഥപറിച്ചില്‍ ടാസ്കിലൊക്കെ നല്ല രീതിയില്‍ സംസാരിക്കുക. ഒരിക്കലും ഫേക്ക് ഗെയിം കളിക്കരുത്. ഫെയിം ഫോം വർക്ക് കിട്ടില്ല എന്നൊക്കെ കരുതി മാന്യനായി നില്‍ക്കാതെ നിങ്ങള്‍ നിങ്ങളായി നില്‍ക്കുക.

ലക്ഷ്മിപ്രിയ കളിച്ചത് പോലെ കളിക്കണം

ലക്ഷ്മിപ്രിയ കളിച്ചത് പോലെ കളിക്കണം

ആരോടും ഒരു വേർതിരിവും ഇല്ലാതെ സംസാരിക്കുക. സീരിയില്‍ ഗ്രൂപ്പ് എന്ന വിളി വരാന്‍ പാടില്ല. സീസണ്‍ 4 ല്‍ ലക്ഷ്മിപ്രിയ കളിച്ചത് പോലെ കളിക്കണം എന്നാണ് പ്രേക്ഷകർ പറയുന്നത്. കഥപറിച്ചില്‍ ടാസ്കിലൊക്കെ നല്ല രീതിയില്‍ സംസാരിക്കുക. ഒരിക്കലും ഫേക്ക് ഗെയിം കളിക്കരുത്. ഫെയിം ഫോം വർക്ക് കിട്ടില്ല എന്നൊക്കെ കരുതി മാന്യനായി നില്‍ക്കാതെ നിങ്ങള്‍ നിങ്ങളായി നില്‍ക്കുക.

അങ്ങോട്ട് കേറി സംസാരിക്കുന്നില്ലെങ്കില്‍

അങ്ങോട്ട് കേറി സംസാരിക്കുന്നില്ലെങ്കില്‍ നിങ്ങളെ എല്ലാവരും കൂടെ ഒതുക്കും. നവീന്‍, ധന്യ, വീണ, റോണ്‍സണ്‍ എന്നിവരെപ്പോലെയൊന്നും ആവരുത്. പ്രത്യേകിച്ച് ആ റോണ്‍സന്റെ ഗെയിം ആളുകള്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്റേത് ഒരു പ്രത്യേക ഗെയിം ആണെങ്കിലും അധികം ആളുകള്‍ക്കും അത് ഇഷ്ടപ്പെട്ടിട്ടില്ല. നെഗറ്റീവ് അടിക്കും എന്നൊക്കെ വിചാരിച്ച് ടെന്‍ഷന്‍ അടിക്കരുത്. അതിന് അകത്ത് കയറിയാല്‍ എന്താലും നെഗറ്റീവ് ഉണ്ടാവും എന്ന കാര്യം മനസ്സിലാക്കണം.

സ്വന്തം ഇഷ്ടക്കാരെ മാത്രം സംരക്ഷിച്ച്

സ്വന്തം ഇഷ്ടക്കാരെ മാത്രം സംരക്ഷിച്ച്

നോമിനേഷനൊക്കെ വരുമ്പോള്‍ സ്വന്തം ഇഷ്ടക്കാരെ മാത്രം സംരക്ഷിച്ച് നില്‍ക്കാതിരിക്കുക. പ്രധാനമായും മറ്റ് ആർട്ടിസ്റ്റുകളുമായിട്ട് വേണം മത്സരിക്കണം. നാല് സീരിയലില്‍ അഭിനയിച്ചു എന്ന് കരുതി നിങ്ങള്‍ക്ക് വോട്ട് ലഭിക്കണം എന്നില്ല. അതുവരെ ആളുകള്‍ക്ക് പരിചയമില്ലാത്തവർക്കായിരിക്കും വോട്ട് ലഭിക്കുന്നുണ്ടാവുക. സാഹചര്യം അനുസരിച്ച് വേണം പെരുമാറാന്‍. ഇതെല്ലാമാണ് പ്രേക്ഷകർ പറയുന്നതെന്നും രേവതി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+