തടിച്ച ആളുകളെ ഓട്ടോയില്‍ കയറ്റാറില്ലെന്ന് പറഞ്ഞ ഡ്രൈവര്‍ക്ക് യുവതി കൊടുത്ത പണി
മുംബൈ: ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ച് പലതരത്തിലുള്ള പരാതികളും നമ്മള്‍ കേട്ടിട്ടുണ്ട് എന്നാല്‍ തടിച്ച ആളുകളെ ഓട്ടോയില്‍ കയറ്റാറില്ല എന്ന് പറയുന്ന ഡ്രൈവറെക്കുറിച്ച് ആദ്യമായാണ് കാണുന്നത്. വണ്ടിയില്‍ കയറുന്ന യാത്രക്കാര്‍ മെലിഞ്ഞിരിക്കണം സൗന്ദര്യം ഉള്ളവരായിരിക്കണം എന്നൊക്കെ ആവശ്യപ്പെട്ടാല്‍ പണി കിട്ടുന്ന വഴി അറിയില്ല.
മുംബൈ സ്വദേശിനിയായ ആഷ്മി ഷാ(40) എന്ന യുവതിക്കാണ് ഓട്ടോ ഡ്രൈവറില്‍ നിന്നും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. ട്രാവല്‍ ഏജന്റായ യുവതി വീട്ടില്‍ നിന്നും ഓട്ടോയില്‍ കയറിയത് മുതല്‍ ആരംഭിച്ചതാണ് ഡ്രൈവറുടെ കമന്റുകള്‍. ഓട്ടോയുടെ മധ്യത്തിലെ സീറ്റിലേക്ക് ഇരിക്കാന്‍ ആവശ്യപ്പെട്ടുക്കൊണ്ടായിരുന്നു ആദ്യത്തെ കമന്റ്.

വഴിയില്‍ അമ്മയെ കയറ്റുന്നതിന് ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരും നിങ്ങളെ പോലെ തടിച്ച സ്ത്രീയാണോ എന്ന് ചോദിക്കുകയായിരുന്നു. വാക്കുകള്‍ സുക്ഷിച്ച് ഉപയോഗിക്കണം എന്നായിരുന്നു ഷാ തിരിച്ച് നല്‍കിയ മറുപടി. തന്റെ ഓട്ടോയില്‍ തടിച്ച ആളുകളെ കയറ്റാറില്ലെന്നും അത്‌ക്കൊണ്ട് വണ്ടിയില്‍ നിന്നും ഇറങ്ങാനും ഡ്രൈവര്‍ ആവശ്യപ്പെട്ടു.
പലതരത്തിലുള്ള വിവേചനങ്ങളും കണ്ടിട്ടുണ്ട് എന്നാല്‍ ശരീര വലിപ്പത്തെ വിവേചിച്ച് പറയുന്നത് ആദ്യമായാണ് കേള്‍ക്കുന്നത് എന്ന് ഷാ അഭിപ്രായപ്പെട്ടു. താന്‍ മാനസികമായി അനുഭവിച്ച ബുദ്ധിമുട്ട് മറ്റാര്‍ക്കും വരരുത് എന്ന് ആഗ്രഹമുള്ളതിനാല്‍ ഓട്ടോയുടെ നമ്പര്‍ സഹിതം മുംബൈ പോലീസിന് ട്വിറ്ററിലൂടെ പരാതിയായി നല്‍കി. ആയിരക്കണക്കിന് ആളുകളാണ് ഷായുടെ പരാതി ട്വിറ്ററിലൂടെ വായിച്ചറിഞ്ഞത്. ഓട്ടോ ഡ്രൈവറെ ശിക്ഷിക്കണം എന്ന് ആഗ്രഹമില്ലെന്നും ഒരു പാഠം പഠിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഷാ പറഞ്ഞു. മുംബൈ പോലീസിന്റെ മറുപടിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഷാ.












Click it and Unblock the Notifications