'അവളെന്‍റെ കാമുകി തന്നെയായിരുന്നു' ജിയ ഖാനെപ്പറ്റി കാമുകന്‍ സൂരജ് പഞ്ചോളി വേദനയോടെ പറയുന്നു
മുംബൈ: നടി ജിയ ഖാന്റെ മരണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടിയെപ്പറ്റിയും അവരുടെ മരണത്തെപ്പറ്റിയും നടനും ജിയയുടെ കാമുകനുമായിരുന്ന സൂരജ് പഞ്ചോളി പറയുന്നു. ജിയയുടെ മരണത്തോടെ തനിയ്ക്ക് നഷ്ടമായത് താന്‍ ലോകത്തില്‍ ഏറ്റവും അധികം സ്‌നേഹിച്ചിരുന്ന വ്യക്തിയെ തന്നെയാണെന്നും സൂരജ് പറയുന്നു.
ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് സൂരജിന്റെ അഭിമുഖം പുറത്ത് വിട്ടത്. ഹീറോ എന്ന ചിത്രത്തില്‍ നായകനായി ബോളിവുഡില്‍ അരങ്ങേറുകയാണ് സൂരജ്. ഈ അവസരത്തിലാണ് സൂരജ് തന്റെ കാമുകിയെപ്പറ്റി പറഞ്ഞത്. ജിയയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജ് അറസ്റ്റിലായിരുന്നു

ജിയാഖാനൊപ്പം
ജിയയുടെ പേരിനൊപ്പം എപ്പോഴും ചേര്‍ക്കപ്പെട്ട പേരായിരുന്നു സൂരജിന്റേത്. അതില്‍ തനിയ്ക്ക് സന്തോഷമേയുള്ളൂവെന്നും സൂരജ്

അതൊന്നും
ജിയയുടെ മരണത്തെപ്പറ്റിയുള്ള ചോദ്യത്തിന് സൂരജിന്റെ ഉത്തരം തുടങ്ങുന്നത് ഇങ്ങനെ. അതൊന്നും ആരുടേയും നിയന്ത്രണത്തിലല്ലല്ലോ എന്നായിരുന്നു

അവളെന്റെ കാമുകിയാണ്
എനിയ്ക്ക് ആരേയോ നഷ്ടപ്പെട്ടു എന്നൊരു തോന്നല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷേ അവള്‍ (ജിയ ഖാന്‍) എന്റെ കാമുകിയായിരുന്നു-സൂരജ് പറയുന്നു

എത്രനാള്‍
എത്ര മാസങ്ങള്‍ അവളെന്ന കാണാതെ കഴിച്ച് കൂട്ടി. ആ കാലങ്ങളിലെല്ലാം ഞാന്‍ അസ്വസ്തനായിരുന്നു.

എഴുതപ്പെട്ടത്
ജിയയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ തന്റെ ജീവിതത്തിലെ എഴുതപ്പെട്ട ഏടായിരുന്നുവെന്നും സൂരജ് പഞ്ചോളി.

അനുഭവം പഠിച്ചില്ല
ജിയയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ നിന്നും താന്‍ വല്ല അനുഭവവും പഠിച്ചോ എന്ന് ചോദിയ്ക്കുന്നവരോട് തെറ്റായി ഒന്നും ചെയ്യാത്തതിനാല്‍ അനുഭവമൊന്നും പഠിച്ചില്ലെന്നാണ് സൂരജ് പറയുന്നത്

സിനിമയില്‍
സിനിമയില്‍ നിന്നും താനൊരു പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കില്ലെന്നും സൂരജ് പറയുന്നു












Click it and Unblock the Notifications