കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഹ്മാനെതിരെ ഫത് വ പുറപ്പെടുവിയ്ക്കാന്‍ അവര്‍ക്കെന്തധികാരം? ചോദ്യം ശബാനയുടേത്

Google Oneindia Malayalam News

മുംബൈ: എആര്‍ റഹ്മാന്‍ എന്ന വിശ്വ വിഖ്യാതനായ സംഗീതജ്ഞന്‍ ഒരു സിനിമയ്ക്ക് സംഗീതം നല്‍കിയതിന്റെ പേരില്‍ വിവാദത്തിലാകുന്നത് ഇത് ആദ്യമായിട്ടാകും. മുഹമ്മദ്: ദ മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയ്ക്ക് സംഗീതം നല്‍കിയതിന്റെ പേരിലാണ് റഹ്മാനെതിരെ ഫത് വ പുറപ്പെടുവിച്ചത്.

ഈ വിഷയത്തില്‍ എആര്‍ റഹ്മാന് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമാണ് ശബാന ആസ്മിയുടെ പരമാര്‍ശങ്ങള്‍. ഒരുപാട് തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ആസ്മി സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന ആള്‍ കൂടിയാണ്.

എന്താണ് ഫ്ത് വ

എന്താണ് ഫ്ത് വ

ആദ്യം എന്താണ് ഫത് വ എന്ന് മനസ്സിലാക്കണം എന്നാണ് ശബാന ആസ്മി പറയുന്നത്. അത് പോലും അറിയാത്തവരാണ് ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നത്.

മുഫ്തി വേണം

മുഫ്തി വേണം

ഫത് വ പുറത്തിക്കേണ്ടത് ഒരു മുഫ്തിയാണ്. ഒരു വിഷയത്തില്‍ ഒരു വ്യക്തിയോ സംഘമോ ഉന്നയിക്കുന്ന വിവാദത്തിനുള്ള പ്രതികരണം ആണ് ഫ്ത് വ എന്നാണ് ആസ്മി പറയുന്നത്.

ചുമ്മാ ഫത് വ ഇറക്കാമോ

ചുമ്മാ ഫത് വ ഇറക്കാമോ

ഒരു മുഫ്തിയ്ക്ക് സ്വമേധയാ ഫത് വ ഇറക്കാമോ? അത് ചുമത്താനാകുമോ? രണ്ടിനും പറ്റില്ലെന്ന് ശബാന ആസ്മി പറയുന്നു. ഫത് വ ഒരു നിര്‍ദ്ദേശം മാത്രമാണ്.

ആരാണ് റാസ അക്കാദമി

ആരാണ് റാസ അക്കാദമി

ഒരു മുഫ്തിയ്ക്ക് മാത്രകമേ ഫത് വ പുറപ്പെചുവിയ്ക്കാന്‍ അധികാരമുള്ളു എന്നിരിയ്‌ക്കെ റാസ അക്കാദമിയ്ക്ക് എങ്ങനെ അത് സാധിയ്ക്കും എന്നതാണ് അടുത്ത ചോദ്യം.

അവര്‍ സിനിമ കണ്ടോ

അവര്‍ സിനിമ കണ്ടോ

സിനിമ കണ്ടതിന് ശേഷമാണോ റാസ അക്കാദമി ഈ ഫ്ത് വ പുറപ്പെടുവിച്ചത്? അല്ല അവര്‍ കണ്ടിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഫത് വ?

തനിയ്‌ക്കെതിരേയും ഫത് വ

തനിയ്‌ക്കെതിരേയും ഫത് വ

പണ്ട് തനിയ്‌ക്കെതിരേയും ഫത് വ പുറപ്പെടുവിച്ചവരാണ് റാസ അക്കാദമിക്കാര്‍ എന്നാണ് ശബാന ആസ്മി പറയുന്നത്. നെല്‍സണ്‍ മണ്ടേലയുടെ മുഖത്ത് തലോടിയതിനായിരുന്നു അത്.

തൃണവത്ഗണിയ്ക്കൂ

തൃണവത്ഗണിയ്ക്കൂ

പണ്ട് തനിയ്‌ക്കെതിരെ ഫത് വ വന്നപ്പോള്‍ അന്ന് ടിവി അടക്കമള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പഴത്തെ മാധ്യമങ്ങള്‍ സത്യത്തില്‍ ഇത്തരം വാര്‍ത്തകളെ തൃണവത്ഗണിയ്ക്കുകയാണ് വേണ്ടതെന്നും ശബാന ആസ്മി പറയുന്നു.

English summary
Fatwa Controversy: I stand in solidarity with Rahman- Shabana Azmi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X