• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ അന്യഗ്രഹ ജീവികള്‍!!! കണ്ടംവഴി ഓടിച്ച് ട്രോളന്‍മാര്‍.... മാപ്പ് ചോദിച്ച് മനോരമയില്‍!!!

  • By Desk

അന്യഗ്രഹ ജീവികള്‍ ശരിക്കും ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമാണ്. അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പോലും വിശ്വസിച്ചിരുന്നത് അന്യഗ്രഹ ജീവികള്‍ ഉണ്ട് എന്നായിരുന്നു.

എന്തായാലും അക്കാര്യത്തില്‍ ഇതുവരെ തീരുുമാനം ഒന്നും ആയിട്ടില്ല. പക്ഷേ, ട്രോള്‍ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ അന്യഗ്രഹ ജീവികള്‍ ആണ് ട്രെന്‍ഡിങ്! അന്യഗ്രഹ ജീവികളെ ട്രോളിക്കൊല്ലുകയാണ് ട്രോളന്‍മാര്‍!!

ഈഫ ഏലിയന്‍സ് ലാന്‍ഡെഡ് ഇന്‍ ഇന്ത്യ, അല്ലെങ്കില്‍ കേരളം... ഇതാണ് ഇപ്പോഴത്തെ ട്രോള്‍ ഗ്രൂപ്പുകളിലെ ട്രെന്‍ഡിങ് ഹാഷ്ടാഗ്. ഈ ട്രോളുകളെങ്ങാനും കണ്ടാല്‍ പിന്നെ അന്യഗ്ര ജീവികള്‍ ഒരിക്കലും കേരളത്തിലേക്ക് വരില്ലെന്ന് ഉറപ്പാണ്. അതിനിടയ്ക്ക് ബിജെപിയ്ക്കും മനോരമയ്ക്കും വരെ ഉണ്ട് ട്രോളുകള്‍!

പോരുന്നോ എന്‌റെ കൂടെ...

പോരുന്നോ എന്‌റെ കൂടെ...

അന്യഗ്രഹ ജീവികള്‍ ഇങ്ങനെ ലോകം ചുറ്റുകയാണല്ലോ... ഇന്ത്യയില്‍ വന്നപ്പോള്‍ ആണ് രാജ്യങ്ങള്‍ ചുറ്റുന്ന ഒരാളെ കണ്ടത്. അപ്പോള്‍ തന്നെ ചോദിച്ചുകളഞ്ഞു!

ഈ ചോദ്യം കേള്‍ക്കണം

ഈ ചോദ്യം കേള്‍ക്കണം

പറക്കും തളികയില്‍ ആയിരിക്കുമല്ലോ വരിക. അപ്പോള്‍ പിന്നെ പെട്രോളിന്റെ വിലയൊക്കെ ചോദിക്കാതെ വിടാന്‍ പറ്റുമോ മല്ലൂസിന്!

 ഒരുപോലെ

ഒരുപോലെ

കേരളത്തിലെ റോഡുകള്‍ കണ്ടപ്പോള്‍ അന്യഗ്രഹ ജീവികള്‍ക്ക് ഒരു സംശയം. ഇതിപ്പോള്‍ അവരുടെ സ്വന്തം ഗ്രഹം തന്നെ അല്ലേ എന്ന്! എന്നിട്ട് സ്‌പേസ്ഷിപ്പ് ഓടിച്ച ഏലിയന് ഒന്ന് കൊടുക്കുകയും ചെയ്തു!

ഏതവന്‍ ആണെങ്കിലും

ഏതവന്‍ ആണെങ്കിലും

ഏലിയന്‍ അല്ല, ഏതവന്‍ ആണെങ്കിലും ആദ്യരാത്രി മുറിയില്‍ കയറി കഴിഞ്ഞാല്‍ പിന്നെ വാതിലില്‍ മുട്ടരുത് എന്നാണ് രാജരത്‌നം പിള്ള നല്‍കിയ ഉപദേശം!

സ്‌കൂബീ ഡേ...

സ്‌കൂബീ ഡേ...

ഏലിയന്റെ മുഖം നല്ല പരിചയം തോന്നുന്നുണ്ടോ... സംശയിക്കണ്ട. അത് തന്നെ തന്നെ സ്‌കൂബീ ഡേയുടെ പരസ്യത്തില്‍ കണ്ടേ അതേ സാധനം തന്നെയെന്ന്!

എന്തെങ്കിലും കൊടുക്കണ്ടേ...

എന്തെങ്കിലും കൊടുക്കണ്ടേ...

അതാണ് മലയാളികള്‍. ഏലിയന്‍സ് ആണെങ്കിലും അവര് വിരുന്നുകാരല്ലേ. അപ്പോള്‍ പിന്നെ അവര്‍ക്ക് എന്തെങ്കിലും തിന്നാന്‍ കൊടുക്കണ്ടേ! ഇനിയിപ്പോ അവര് ബീഫൊന്നും കഴിക്കില്ലേ ആവോ!

ദൈവമാക്കിയിട്ടുണ്ട്

ദൈവമാക്കിയിട്ടുണ്ട്

ആലിന്റെ ചുവട്ടില്‍ പറക്കും തളിക പാര്‍ക്ക് ചെയ്തതായിരുന്നു. ഏതോ ദൈവത്തിന്റെ പ്രതിഷ്ഠയാണെന്ന് കരുതി ആളുകള്‍ ചില്ലറയൊക്കെ ഇടാന്‍ തുടങ്ങി. അങ്ങനെ ഏലിയനും ഒരു ദൈവം ആയി!

ഇനി വരാതിരിക്കാന്‍

ഇനി വരാതിരിക്കാന്‍

ഇമ്മാതിരി പണിയാണ് കിട്ടുന്നതെങ്കില്‍ പിന്നെ ഈ വഴി വരാതിരിക്കുന്നതാവും നല്ലത് എന്ന് ഏത് ഏലിയനും തോന്നിപ്പോകും. അതുകൊണ്ട് സ്ഥലം ഒക്കെ ശരിക്കും നോക്കി വച്ചിട്ടുണ്ടത്രെ!

ഇത്രേം വെള്ളം

ഇത്രേം വെള്ളം

ഈ മഴക്കാലത്ത് കേരളത്തില്‍ വന്നതുകൊണ്ടാണ് ഏലിയന്‍സിന് ഇങ്ങനെ തോന്നുന്നത്. വേനല്‍ക്കാലത്ത് വല്ല രാജസ്ഥാനിലും ആണ് വരുന്നതെങ്കില്‍ വെള്ളം അങ്ങ് വ്യാഴത്തില്‍ നിന്ന് കൊണ്ടുവന്ന് തന്നേനെ!

മനോരമ ഉണ്ടല്ലോ

മനോരമ ഉണ്ടല്ലോ

കേരളത്തില്‍ വന്നിറങ്ങിയ അന്യഗ്രഹ ജീവികള്‍ കാട്ടില്‍ പെട്ട് വഴി തെറ്റി നടക്കുകയായിരുന്നു. ആരുണ്ട് തങ്ങളെ രക്ഷിക്കാന്‍ എന്ന് സംശയിച്ചപ്പോള്‍ അതാ വരുന്നു മനോരമ എഡിറ്റര്‍... വഴികാണിച്ചുതരാന്‍ മനോരമയെ കഴിഞ്ഞല്ലോ ഉള്ളൂ!

അടി കൂടരുത്

അടി കൂടരുത്

ചൊവ്വയില്‍ നിന്നുള്ള ഏലിയന്‍സും ശനിയില്‍ നിന്നുള്ള ഏലിയന്‍സും തമ്മില്‍ കണ്ടപ്പോള്‍ അടിപിടി ആയത്രെ. ഒരേ സ്ഥലത്ത് ഇറങ്ങിയതിനെ ചൊല്ലിയാണ് പ്രശ്‌നം. അപ്പോഴാണ് മലയാളിയുടെ വക ചൊവ്വയിലെ അന്യഗ്ര ജീവിക്കിട്ട് കിഴുക്ക് കിട്ടിയത്. കാരണം മനസ്സിലായല്ലോ അല്ലേ!

വിളിച്ചാല്‍ പെട്ടു!

വിളിച്ചാല്‍ പെട്ടു!

ഇന്ത്യയില്‍ ഇറങ്ങിയ കൂട്ടുകാരെ കാണാതെ ആയപ്പോള്‍ നോക്കിയതാണ്. അതാ പോകുന്നു ബിജെപിയുടെ റാലിയില്‍. വേഗം തിരിച്ചുവരാന്‍ വേണ്ടി ഫോണില്‍ വിളിച്ചുനോക്കി... അപ്പോള്‍ തന്നെ ബിജെപിയില്‍ അംഗത്വവും കിട്ടി!

നാരങ്ങയുടെ കാര്യത്തില്‍

നാരങ്ങയുടെ കാര്യത്തില്‍

ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളിലും പേടകങ്ങളിലും ഒക്കെ നാരങ്ങ തൂക്കാറുണ്ടത്രെ. പക്ഷേ, ഒറ്റ നാരങ്ങ മാത്രം തൂക്കിയതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് അന്യഗ്ര ജീവികള്‍ അല്ലേ!

വികാര ജീവി!

വികാര ജീവി!

കേരളത്തില്‍ ഇറങ്ങിയ ഏലിയന്‍ ആദ്യം കണ്ട ആളോട് പറഞ്ഞു.. താന്‍ ഒരു അന്യഗ്രഹ ജീവി ആണെന്ന്. അയാള്‍ തിരിച്ചുപറഞ്ഞത് എന്താണെന്നോ... താന്‍ ഒരു വികാര ജീവി ആണെന്ന്! ആരാണയാള്‍...

കല്യാണം മുടക്കി

കല്യാണം മുടക്കി

ശനിയില്‍ നിന്നുള്ള ഏലിയനും മലയാളിയും തമ്മില്‍ സംസാരിച്ചുനില്‍ക്കുമ്പോള്‍ ചൊവ്വയില്‍ നിന്നുള്ള ഏലിയന്‍ വന്ന് വെറുതേ ഒന്ന് ചൊറിഞ്ഞതാണ്. അപ്പോള്‍ തന്നെ കിട്ടി, കല്യാണം മുടക്കി എന്ന പേര്!

കൊമ്പ് മതിയാവുമോ...

കൊമ്പ് മതിയാവുമോ...

കൊച്ചിയില്‍ പേടകം പാര്‍ക്ക് ചെയ്ത് കറങ്ങാന്‍ പോയതാ. തിരിച്ചുവന്നപ്പോള്‍ ഉണ്ട് പാര്‍ക്കിങ് ചാര്‍ജ്ജും ചോദിച്ചുകൊണ്ട് ഒരാള്‍ നില്‍ക്കുന്നു. ഒരു കൊമ്പ് അങ്ങ് ഊരിക്കൊടുത്താല്‍ മതിയാവുമോ ആവോ!

പശു!

പശു!

അന്യഗ്രഹ ജീവികള്‍ അമേരിക്കയില്‍ പോയി പശുക്കളെ തട്ടിക്കൊണ്ടുപോയത്രെ. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെ ചെയ്യാന്‍ ശ്രമിച്ചതേ ഓര്‍മ കാണൂ. അപ്പോ തന്നെ ഏലിയനെ തല്ലിക്കൊന്നിരിക്കും

ചൊവ്വ ദോഷം

ചൊവ്വ ദോഷം

ചൊവ്വയില്‍ നിന്നുള്ള ഏലിയന്‍സിന് ഇപ്പോള്‍ കേരളത്തില്‍ ഇറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതി ആയിട്ടുണ്ട്. ചൊവ്വാദോഷം കാരണം കല്യാണം മുടങ്ങിയവര്‍ അടിക്കാന്‍ കാത്തുനില്‍ക്കുകയാണെന്ന്!

ചൊവ്വേലെ പുട്ട്

ചൊവ്വേലെ പുട്ട്

രാവിലെ ചായക്കടയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയതായിരുന്നു ഏലിയന്‍ കണാരന്‍. അപ്പോ പുട്ട് കണ്ടപ്പോള്‍ പറഞ്ഞത് എന്താണെന്ന് ഊഹിക്കാമോ!

ബെസ്റ്റ് സ്ഥലം

ബെസ്റ്റ് സ്ഥലം

നല്ല വിദ്യാഭ്യാസം ഒക്കെ ഉള്ള ആളുകളുടെ നാടാണെന്ന് പറഞ്ഞ് വന്നിറങ്ങിയതാ. അപ്പോ നോക്കിയപ്പോള്‍ സ്ത്രീകളെ അമ്പലത്തില്‍ കയറ്റുന്നതിനെതിരെ ഹര്‍ത്താല്‍. തൃപ്തിയായിക്കാണും ഏലിയന്‍സിന്!

ആദ്യം മീഡിയ

ആദ്യം മീഡിയ

ഏലിയന്‍സ് ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. കേരളത്തിലാണെങ്കില്‍ ആദ്യം മാധ്യമ പ്രവര്‍ത്തകര്‍ നടക്കും. അതിന്റെ പിന്നില്‍ നടന്നാല്‍ മതി ഏത് കൊമ്പത്തെ ഏലിയന്‍ ആണെങ്കിലും!

മറന്നുപോയതുകൊണ്ടാ...

മറന്നുപോയതുകൊണ്ടാ...

ഭൂമിയില്‍ വന്നിട്ട് വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോയി. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ മനോരമ ലേഖകന്റെ അടുത്തേക്ക് വിട്ടു. റൂട്ടൊന്ന് വരച്ച് കിട്ടാന്‍ വേണ്ടി!

ഓടിച്ചിട്ടടിക്കും

ഓടിച്ചിട്ടടിക്കും

ശനിയില്‍ നിന്നുള്ള അന്യഗ്രഹ ജീവികളെ കണ്ടാല്‍ ചിലപ്പോള്‍ സഹിച്ചെന്നിരിക്കും. എന്നാല്‍ ചൊവ്വയില്‍ നിന്നുള്ളവര കണ്ടാല്‍ ഉണ്ടല്ലോ... ഓടിച്ചിട്ടടിക്കും!

അതും കണ്ടുപിടിച്ചോ...

അതും കണ്ടുപിടിച്ചോ...

അന്യഗ്രഹ ജീവികള്‍ കേരളത്തിലെത്തിയതിന്റെ അടുത്ത ദിവസത്തെ മനോരമ പത്രം ഇങ്ങനെ ആയിരിക്കും. പിന്നെ അന്യഗ്രഹ ജീവികളുടെ ഇഷ്ട ഭക്ഷണം ആയ പുട്ടിനേയും കടലേയും കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ലല്ലോ!

കീഴ്‌പ്പെടുത്താന്‍ പോയതാ...

കീഴ്‌പ്പെടുത്താന്‍ പോയതാ...

ഇന്ത്യ കീഴ്‌പ്പെടുത്താന്‍ വേണ്ടി വിട്ടതായിരുന്നു. പക്ഷേ, ഗോമാതാവിനെ പിടിക്കാന്‍ വന്ന കോക്കാച്ചി ആണെന്നും പറഞ്ഞ് സംഘികള്‍ പിടിച്ചുകെട്ടി. ഇനിയിപ്പോള്‍ മോദിജിയുടെ അടുത്ത അന്യഗ്രഹ സന്ദര്‍ശന വേളയില്‍ ഡെബ് ബോഡി കൊടുത്തയക്കാനാണ് സാധ്യത.

English summary
If Alien landed in Kerala! New hash Tag trending on Social Media troll groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X